search

ദൃശ്യ കൊലക്കേസ് പ്രതി 4ാം ദിവസവും കാണാമറയത്ത്; കുതിരവട്ടം കേന്ദ്രത്തിൽ 376 രോഗികൾക്ക് 5 ജീവനക്കാർ മാത്രം

Chikheang 6 hour(s) ago views 335
  



കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ് വലയുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച്ചയാണ് പ്രതി ചാടിപ്പോകാൻ കാരണമെന്നാണു കണ്ടെത്തൽ.  

  • Also Read കുതിരവട്ടം കേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് രണ്ടാം തവണ; ശുചിമുറിയുടെ ചുമർ തുരന്നു, ചുറ്റുമതിൽ ചാടിയോടി   


ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രതി വിനീഷ് ശുചിമുറിയുടെ ചുമർ തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറകിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതി എങ്ങനെയാണ് ചാടിപ്പോയതെന്നു പൊലീസിന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനു മുൻപും വിനീഷ് ചാടിപ്പോയിട്ടുണ്ടെങ്കിലും അന്ന് കർണാടകയില്‍ നിന്ന് പിടികൂടിയിരുന്നു. കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയെത്തുടർന്നാണ് വിനീഷ് കടന്നുകളഞ്ഞതെന്നാണ് ആരോപണം.

  • Also Read ദുരന്തം മറക്കാതെ, പേടിമാറാതെ ദൃശ്യയുടെ കുടുംബം; ആ ദു:ഖ വ്യാഴാഴ്‌ച നടുക്കത്തോടെ മാത്രമേ ഓർക്കാനാകൂ...   


കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 376 രോഗികളുടെ സുരക്ഷയ്ക്കായി 5 ജീവനക്കാർ മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് പ്രകാരം ഒരേസമയം ഡ്യൂട്ടിയിൽ മൂന്നു പേർ മാത്രമാണ് ഉണ്ടാവുക.  രാത്രി ഫോറൻസിക് വാർഡിൽ പ്രതികൾക്ക് സുരക്ഷയൊരുക്കാൻ 2 നഴ്സുമാരും 2 പൊലീസുകാരും 2 ഗേറ്റ് കാവൽക്കാരും മാത്രമാണ് ഉള്ളത്. 20 താത്കാലിക ജീവനക്കാരെ ഒരു വർഷം മുൻപ് കേന്ദ്രത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Remand prisoner escapes from Kuthiravattom mental centre: Vineesh Vinod, the accused in the Perinthalmanna visual murder case, has been absconding for the fourth day after fleeing from the Kuthiravattom Mental Health Center. The police are unable to nab him due to a serious security lapse at the mental health center. The incident highlights concerns about staffing levels and surveillance at the facility.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145947

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com