നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുകയോ മത്സരപരീക്ഷകൾക്കു തയാറെടുക്കുകയോ ചെയ്യുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 1,000 രൂപ സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
- Also Read കഠിനവേദനയ്ക്ക് കൈത്താങ്ങായി വി.ഡി.സതീശന്‍: ഒന്‍പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഉറപ്പ്
ആർക്കൊക്കെ അപേക്ഷിക്കാം?
∙ കേരളത്തിൽ സ്ഥിരതാമസമുള്ള, 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
∙ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ, അവയുടെ അനുബന്ധസ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർ
∙ യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി., സർവീസ് സിലക്‌ഷൻ ബോർഡ്, കര, നാവിക, വ്യോമസേനകൾ, ബാങ്ക്, റെയിൽവേ, മറ്റു കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകി തയാറെടുക്കുന്നവർ.
- Also Read ‘വെള്ളാപ്പള്ളി വർഗീയവാദിയല്ല; മതേതര നിലപാടുകൾ സ്വീകരിക്കുന്ന നേതാവ്, യോജിക്കാനാവാത്തവ തള്ളും’
എങ്ങനെ അപേക്ഷിക്കാം?
eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.
സാമ്പത്തിക സഹായം
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണനാ ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ 12 മാസത്തേക്കു മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കൂ.
ആർക്കൊക്കെ ലഭിക്കില്ല?
∙ വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷനുകൾ, സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
∙ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുടെയോ അവയുടെ സ്ഥാപനങ്ങളുടെയോ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
∙ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ. ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
അപേക്ഷയ്ക്കൊപ്പം എന്തൊക്കെ വേണം?
∙ ജനനസർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിങ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റോ സത്യവാങ്മൂലമോ.
∙ മൽസര പരീക്ഷക്ക് തയാറെടുക്കുന്നവർ പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം.
∙ അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്നു കാണിക്കുന്ന, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന. English Summary:
Connect to Work Scheme provides financial assistance to young individuals in Kerala pursuing skill development training or preparing for competitive exams. This scheme offers ₹1,000 per month to eligible candidates. The application process is online through the eemployment portal. |