search

‘പണം വാങ്ങിയാൽ വിളിച്ചു പറയുമോ? എനിക്കു പറ്റിയ പിഴവ്, വോട്ടു ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല; നുണപരിശോധനയ്ക്കും തയാർ’

cy520520 Half hour(s) ago views 325
  



തൃശൂർ∙ എൽഡിഎഫിനു വോട്ടു ചെയ്യാൻ പണം വാങ്ങിച്ചിട്ടില്ലെന്നും ആരോപണങ്ങൾ തെറ്റാണെന്നും വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് വിജയിച്ച ഇ.യു.ജാഫർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രനായ ജാഫർ അതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് പറയുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്.

  • Also Read ‘പിഎം ശ്രീയിൽ‌ സർക്കാരിന് വീഴ്ച, തോൽവിക്ക് അതും കാരണം; ആ വാർത്ത കേട്ടതോടെ എസ്ഐടിയെ യുഡിഎഫിന് സംശയം’: എം.വി. ഗോവിന്ദൻ   


മാധ്യമങ്ങളെ കാണാനെത്തിയ ജാഫറിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ബന്ധുവിനൊപ്പം പാവറട്ടി സ്റ്റേഷനിലെത്തിയ ജാഫറിനെ പൊലീസ് സുരക്ഷയിൽ മറ്റൊരിടത്തേക്ക് മാറ്റി. വിജിലൻസ് ഉദ്യോഗസ്ഥർ ജാഫറിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിയമവശങ്ങൾ പരിശോധിച്ചശേഷം കേസെടുക്കുന്നതിൽ തീരുമാനമെടുക്കും. ജാഫറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.

  • Also Read തിരഞ്ഞെടുപ്പുഫലം: ‘വീണാൽ വീഴ്ച തന്നെ’; ജനം തന്ന മുന്നറിയിപ്പെന്ന് ബിനോയ് വിശ്വം   


∙ എനിക്കു പറ്റിയ തെറ്റ്, വോട്ടു ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല
ഉയർന്ന ആരോപണങ്ങളെല്ലാം ജാഫർ നിഷേധിച്ചു. അബദ്ധത്തിൽ വോട്ടു മാറി ചെയ്തെന്നാണ് വിശദീകരണം.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ സൗഹൃദം കൊണ്ടാണ് കോൺഗ്രസ് നേതാവ് മുസ്തഫയോട് സംസാരിച്ചത്. അതിനപ്പുറം ഒന്നുമില്ല. പൈസ വാങ്ങിയെങ്കിൽ വിളിച്ചു പറയേണ്ട കാര്യമുണ്ടോ? ഞാൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എൽഡിഎഫുകാർ വന്നു കണ്ടില്ല. എൽഡിഎഫിന് വോട്ടു ചെയ്തത് എന്തെങ്കിലും പ്രേരണയുടെ അടിസ്ഥാനത്തിലുമല്ല. പിഴവ് പറ്റിയതാണ്. ചെറുപ്പകാലം മുതൽ സിപിഎമ്മിനെ എതിർക്കുന്ന ആളാണ്. തമാശയായിട്ടാണ് മുസ്തഫയോട് സംസാരിച്ചത്. മനസ്സുകൊണ്ടുപോലും എൽഡിഎഫിനെ പിന്തുണയ്ക്കാത്ത ആളാണ്. ഒരു രൂപപോലും വാങ്ങിയിട്ടില്ല’’.  

‘‘ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. നുണപരിശോധനയ്ക്കും തയാർ. എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. വോട്ടു ചെയ്യുമ്പോൾ മാനസിക സമ്മർദം ഉണ്ടായിരുന്നു. എന്തോ സംഭവിച്ചതായി തോന്നി. എനിക്ക് പിഴവ് പറ്റിയതാണ്. ഞാൻ പൊതു സമൂഹത്തോട് മാപ്പു പറഞ്ഞു, രാജിവച്ചു. ഇനിയും പൊതുപ്രവർത്തന രംഗത്തുണ്ടാകും. യുഡിഎഫുകാരനായി തുടരും. ഒരിക്കലും എൽഡിഎഫിനൊപ്പം നിൽക്കില്ല. ഒരു വികാരത്തിന്റെയും പുറത്ത് വോട്ടു ചെയ്തതല്ല. എനിക്കെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. സമൂഹമാധ്യമത്തിൽ അധിഷേപിക്കുന്നു. എനിക്കുപറ്റിയ തെറ്റാണ്. അതിൽ കുറ്റബോധമുണ്ട്. വോട്ടു ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല’’–ജാഫർ മാധ്യമങ്ങളോട് പറഞ്ഞു.

  • Also Read സ്ഥിരപ്പെടുത്തലിൽ ഭൂരിപക്ഷവും രാഷ്ട്രീയ നിയമനം; അന്ന് കോടതി തടഞ്ഞത് പാഠമായില്ല, ധനവകുപ്പിന്റെ ഉത്തരവും അട്ടിമറിച്ചു   


∙ രണ്ട് ഓപ്ഷനുകൾ സിപിഎം വച്ചിട്ടുണ്ട്
‘ രണ്ട് ഓപ്‌ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ട് നൽകാം. 50 ലക്ഷം വാങ്ങി ലൈഫ് സെറ്റിൽ ചെയ്യാനാണ് എന്റെ തീരുമാനം’. ഇ.യു.ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലിങ്ങനെ. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തലേന്നായിരുന്നു സംസാരം.

  • Also Read കൂറുമാറിയ കോൺഗ്രസ് അംഗം കാലുമാറി; അഗളിയിൽ എൽഡിഎഫിന് ഭരണം പോയി   


എൽഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജാഫർ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടി. അടുത്തദിവസം ജാഫർ അംഗത്വം രാജിവച്ചുള്ള കത്തും നൽകി. യുഡിഎഫിനൊപ്പം നിന്നാൽ 2 സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാൾ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫർ ഫോൺ സംഭാഷണത്തിനിടെ ചോദിച്ചിരുന്നു.

  • Also Read കാപ്പിയുണ്ടോ സഖാവേ അൽപം എണ്ണയെടുക്കാൻ..? ഇന്ത്യൻ കാപ്പിക്ക് റഷ്യയിൽ വമ്പൻ ഡിമാൻഡ്; ജർമനിയെ കടത്തിവെട്ടി, കേരളത്തിനും നേട്ടം   


പണം ലഭിച്ചാൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു ഫോൺ സംഭാഷണം പുറത്തുവിട്ടത്. കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. English Summary:
Thrissur Vadakancherry Block Panchayat President Vote Trading Allegations Spark Probe: E.U. Jaffer scandal revolves around bribery allegations and cross-voting in the Vadakkancherry Block Panchayat election. The controversy involves accusations of accepting money to vote for the LDF, leading to a vigilance investigation and significant political backlash.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141803

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com