search

2 വർഷം മുൻപേ മുന്നറിയിപ്പ്, പരാതിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷന്റെ അലംഭാവം; ഇൻഡോർ കുടിവെള്ള ദുരന്തത്തിൽ മരണം 10 ആയി

deltin33 4 day(s) ago views 241
  



ഇൻഡോർ∙ പ്രദേശത്തെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് ഇൻഡോർ മുനിസിപ്പൽ കോർപറേഷന് (ഐഎംസി) പരാതി നൽകിയിരുന്നതായി അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ഡിവിഷൻ 11ൽ നിന്നുള്ള കൗൺസിലർ കമൽ വഗേല പറഞ്ഞു. അതേസമയം, കുടിവെള്ള ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 32 പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 294 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതിൽ 93 പേരെ ഡിസ്ചാർജ് ചെയ്തു. 201 പേർ ഇപ്പോഴും ചികിത്സയിലാണ്. ഭഗീരത്പുരയിൽ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കർ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും പ്രദേശവാസികളോട് സർക്കാർ ആവശ്യപ്പെട്ടു.

  • Also Read പാലിൽ ചേർത്ത വെള്ളം വിഷമായി മാറി; 10 വർഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു   


2022 ജൂലൈയിൽ നടന്ന ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി ഒരു വർഷത്തിനുശേഷമാണ് ബിജെപി നേതാവ് കൂടിയായ കമൽ വഗേല തന്റെ ഡിവിഷനിലെ വിഷയം ഉന്നയിച്ച് പരാതി നൽകിയത്. ഭഗീരത്പുരയിലെ പഴയതും കാലപ്പഴക്കം ചെന്നതുമായ കുടിവെള്ള പൈപ്പ്‌ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎംസിക്ക് കത്തെഴുതിയത്. എന്നാൽ പരാതിയിൽ ഒരു നടപടിയും ഐഎംസി എടുത്തിരുന്നില്ല. രണ്ട് വർഷത്തിന് ശേഷം മലിനജലം കുടിവെള്ളത്തിൽ കലർന്നതിനെ തുടർന്ന് വയറിളക്കം പടർന്നുപിടിക്കുകയായിരുന്നു.  

  • Also Read മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം; നൂറിൽ അധികം പേർ ചികിത്സയിൽ   


വെള്ളം മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് 2023 മുതൽ താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി വഗേല മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആരോപിക്കുന്നു. ‘‘പൈപ്പ് മാറ്റിസ്ഥാപിക്കാൻ ഏകദേശം 2.3 കോടി രൂപ ആവശ്യമായിരുന്നു. കോർപ്പറേഷൻ ഉദ്യോഗസ്ഥർ ടെൻഡർ നടപടികളിൽ ഉൾപ്പെടെ അലംഭാവം കാട്ടി. ഇതോടെയാണ് വൻ ദുരന്തം സംഭവിച്ചത്’’ – വഗേല മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയിൽ നടപടിയെടുത്ത മുഖ്യമന്ത്രി മോഹൻ യാദവ് ഐഎംസി കമ്മീഷണറെ നീക്കം ചെയ്യുകയും അഡീഷണൽ കമ്മീഷണറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഐഎംസി ജലവിതരണ വകുപ്പിന്റെ ഇൻ-ചാർജ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പ്രദീപ് നിഗമിനെയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
BJP Leader Claims Prior Warning Ignored in Indore Water Tragedy: The Indore Municipal Corporation (IMC) faced prior complaints regarding old water pipelines, which were allegedly ignored, leading to a severe water contamination incident resulting in multiple deaths and hospitalizations due to a diarrhea outbreak.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
456692

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com