search

ബാധ്യത അടച്ചുതീർത്തില്ല; കൽപറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി

deltin33 Yesterday 11:19 views 861
  



കൽപറ്റ ∙ വയനാട് കൽപറ്റ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥി കെ.ജി.രവീന്ദ്രന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതാണ് കെ.ജി.രവീന്ദ്രനെ. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത അടച്ചു തീർത്തില്ല എന്ന കാരണത്താലാണു പത്രിക തള്ളിയത്. നഗരസഭയിലെ 23ാം ഡിവിഷനായ വെള്ളാരംകുന്നിൽ മത്സരിക്കാനാണ് രവീന്ദ്രൻ പത്രിക നൽകിയത്. ഡമ്മി പത്രിക നൽകി വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് സി.എസ്.പ്രഭാകരൻ പകരം സ്ഥാനാർഥിയാകും.  

  • Also Read ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘മായാവിയും’; കുപ്പിയിലാക്കാൻ നോക്കണ്ട, ‘ഓം ഹ്രീം’ പറഞ്ഞാൽ വീട്ടിലെത്തും   


കൽപറ്റയിൽ ഭരണത്തുടർച്ചയ്ക്കായുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. കൽപറ്റ നഗരസഭയിൽ നേരത്തേ 28 ഡിവിഷനുണ്ടായിരുന്നത് ഇത്തവണ വാര്‍ഡ് വിഭജനത്തിലൂടെ 30 ആയി. ഇതിൽ 18 സീറ്റിൽ കോൺഗ്രസും 12 സീറ്റിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. നേരിയ വ്യത്യാസത്തിൽ കഴിഞ്ഞതവണ കൈവിട്ട നഗരസഭാ ഭരണം പിടിക്കാൻ ശ്രമിക്കുന്ന എൽഡിഎഫ്, സ്ഥാനാർഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരുന്നു. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റും മുൻ കൗൺസിലറുമായ പി.വിശ്വനാഥനാണ് എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥി. 20 ഡിവിഷനില്‍ സിപിഎം, മൂന്നു ഡിവിഷനില്‍ സിപിഐ, അഞ്ച് ഡിവിഷനില്‍ ആര്‍ജെഡി, രണ്ടു ഡിവിഷനില്‍ സ്വതന്ത്രർ എന്നിങ്ങനെയാണ് എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക.

  • Also Read ഗ്രാമപ്പഞ്ചായത്തിൽനിന്നു തുടങ്ങി എംഎൽഎ, മന്ത്രി, ലോക്‌സഭ–രാജ്യസഭ എംപി വരെ; അപൂർവതയുമായി എൻ.കെ.പ്രേമചന്ദ്രൻ   


നഗരസഭ രൂപീകരണം മുതൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ. 2010ൽ ജനതാദൾ യുഡിഎഫിലേക്ക് ചേക്കേറിയതോടെ അന്ന് 28 ഡിവിഷനുകളിൽ 21 എണ്ണവും നേടി ആദ്യമായി യുഡിഎഫ് ഭരണം നേടി. പിന്നീട് 2015ലും യുഡിഎഫ് ഭരണം നിലനിർത്തി. ഇതിനിടെ, ജനതാദൾ എൽഡിഎഫിലേക്ക് തിരികെ പോയതോടെ കാലാവധി തീരുംമുൻപേ ഭരണം എൽഡിഎഫിനായി. പിന്നീട് 2020ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kalpetta Municipality Election: Kalpetta election sees UDF candidate K.G. Raveendran\“s nomination rejected in Kalpetta Municipality due to unpaid dues.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470450