search

എന്തുകൊണ്ട് ഹൈക്കോടതിയിലേക്കു പോയില്ല?: ഹിമന്തയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി

deltin33 1 hour(s) ago views 241
  



ന്യൂഡൽഹി∙ എന്തുകൊണ്ട് നിങ്ങൾ ഗുവാഹത്തി ഹൈക്കോടതിയിലേക്കു പോയില്ല? – അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന ഹിമന്തയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹൈക്കോടതിയുടെ അധികാരത്തെ കുറച്ചുകാണരുതെന്നു ചൂണ്ടിക്കാട്ടിയ കോടതി അസം മുഖ്യമന്ത്രിക്കെതിരായ ഹർജികൾ ഗുവാഹത്തി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
What you should read next

  • തോക്കു ചൂണ്ടി ബിജെപി മുഖ്യമന്ത്രി; ഉന്മൂലന സന്ദേശമെന്ന് കോൺഗ്രസ്; വിഡിയോയിൽ വിവാദം കത്തുന്നു Latest News
      

         
    •   
         
    •   
        
       


‘‘പാർട്ടികളോട്, സംയമനം പാലിക്കാനും ഭരണഘടനാ ധാർമികതയുടെ അതിരുകൾക്കുള്ളിൽ തുടരാനും ആവശ്യപ്പെടും. പക്ഷേ, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇതൊരു പ്രവണതയായി മാറുകയാണ്. എല്ലാ കാര്യങ്ങളും ഇവിടെ അവസാനിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രവണതയാണ്. പരിസ്ഥിതി, വാണിജ്യ വ്യവഹാരങ്ങളിൽനിന്ന് ഹൈക്കോടതികളെ നമ്മൾ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുക’’ – കോടതി പറഞ്ഞു.
What you should read next

  • ‘അവർ വോട്ട് ചെയ്യേണ്ടത് ഇന്ത്യയിലല്ല, ബംഗ്ലദേശിൽ’: അസമിലെ ബംഗാളി മുസ്‍ലിം സമൂഹത്തെ ലക്ഷ്യമിട്ട് ഹിമന്ത Latest News
      

         
    •   
         
    •   
        
       


സ്ഥിരമായി ഇതേ കുറ്റകൃത്യം തന്നെ ആവർത്തിക്കുന്നയാളാണ് അസം മുഖ്യമന്ത്രി ഹിമന്തയെന്നും അതുകൊണ്ട് കോടതിതന്നെ ഹർജി പരിഗണിക്കണമെന്നും മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. ഹിമന്തയ്ക്ക് എതിരെയുള്ള ഹർജികൾ പരിഗണിക്കാമെന്ന് ഫെബ്രുവരി 10ന് കോടതി സമ്മതിച്ചിരുന്നു.

∙ തോക്ക് ചൂണ്ടി ഹിമന്ത

‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. അസമിലെ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തൊപ്പി ധരിച്ചുനിൽക്കുന്ന ചിത്രത്തിനു നേരെ ഹിമന്ത തോക്കു ചൂണ്ടുന്ന വിഡിയോയാണ് ബിജെപി അസം ഘട‌കം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. ഗൊഗോയ്ക്കു സമീപം താടി വച്ച ഒരാളുടെ ചിത്രവുണ്ടായിരുന്നു. ഇവരുടെ ഫോട്ടോ പതിപ്പിച്ച ബോർഡിൽ ‘നോ മേഴ്സി’ എന്നും എഴുതിയിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിന്റെ ക്യാപ്ഷനായി കൊടുത്തത് ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്നുമായിരുന്നു. ADVERTISEMENT Go AD-FREE

(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. himantabiswa എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
JUST IN


  • 20 MINUTES AGO   അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് കുട്ടിക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   എന്തുകൊണ്ട് ഹൈക്കോടതിയിലേക്കു പോയില്ല?: ഹിമന്തയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       

  • 40 MINUTES AGO   Live 6 വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Himanta Biswa Sarma controversy: The Supreme Court questioned why a petition against Assam Chief Minister Himanta Biswa Sarma wasn\“t filed at the Guwahati High Court. This statement came during the hearing of a plea seeking action against the CM following a video of him pointing a gun towards a picture of a minority community member.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471938