search

15 ലീറ്റർ വിദേശമദ്യവും 37.7 ലീറ്റർ ബീയറുമായി ‘ആക്‌ഷൻ ഹീറോ ബിജു’, ‘ഓട്ടർഷ’ ഫെയിം ഷഫീഖ് പിടിയിൽ

deltin33 1 hour(s) ago views 321
  



കൊച്ചി ∙ നഗരത്തിൽ രാത്രി ചുറ്റിക്കറങ്ങി മദ്യവിൽപന നടത്തിയിരുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ. ‘ആക്‌ഷൻ ഹീറോ ബിജു’ അടക്കം ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് (അൽകു) എക്സൈസിന്റെ പിടിയിലായത്. 52 ലീറ്റർ മദ്യം ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്തു. 15 ലീറ്റർ വിദേശമദ്യവും 37.7 ലീറ്റർ ബീയറുമാണ് പിടികൂടിയത്. രാത്രി 12നു ശേഷം കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്കു മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഷഫീഖിന്റെ രീതി. പ്രതി ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം എക്സൈസ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പ്രതിയെ പിടികൂടിയത്. പ്രതിക്കു മദ്യവിൽപനയിലൂടെ ലഭിച്ച പേരാണ് അൽകു. ‘ഓട്ടർഷ’ എന്ന ചിത്രത്തിലൂടെയാണു ഷഫീഖ് സിനിമയിലെത്തിയത്. മുൻപു പെറ്റി അടിച്ച പൊലീസുകാരനെ ചേർത്തുനിർത്തി ഷഫീഖ് പകർത്തിയ സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചതു വൈറലായിരുന്നു. തുടർന്നാണു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. English Summary:
The arrest of a junior film artist in Kochi for operating a late-night liquor delivery service. The artist, known as Shafiqa (Alku), was apprehended with 52 liters of alcohol, including foreign liquor and beer, and his car was also seized.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473258