ചെങ്ങന്നൂർ ∙ ഷോട്സും ടീഷർട്ടും ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ എസ്എച്ച്ഒയുടെ ദൃശ്യങ്ങൾ അശ്ലീല പരാമർശത്തോടെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു മൂന്നു പേർക്കെതിരെ കേസ്. മാങ്കാംകുഴി സ്വദേശിനി ശരണ്യയ്ക്കും 2 സമൂഹ മാധ്യമ പേജുകൾക്കും എതിരെയാണ് ഐടി നിയമപ്രകാരം ഉൾപ്പെടെ കേസെടുത്തത്.
12നു രാവിലെയാണു ചെങ്ങന്നൂർ എസ്എച്ച്ഒ എ.സി.വിപിൻ ഷോട്സും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയത്. ഒരുകേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയവർ തമ്മിൽ സംഘർഷമുണ്ടാക്കുന്നതായും വേഗം എത്തണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചറിയിച്ചതനുസരിച്ചാണ്, ഷോട്സും ടിഷർട്ടും ധരിച്ച് വ്യായാമത്തിനു പോയിരുന്ന താൻ അതേ വേഷത്തിൽ പെട്ടെന്നു സ്റ്റേഷനിലേക്ക് എത്തിയതെന്നാണ് എസ്എച്ച്ഒ പറയുന്നത്. ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഒരു യുവതി, അവർക്ക് അനുകൂലമായി എസ്എച്ച്ഒ ഇടപെടാതിരുന്നതിന്റെ വൈരാഗ്യത്തിൽ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്നു പൊലീസ് പറയുന്നു.
അതേസമയം ഷോട്സും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയതിന് എസ്എച്ച്ഒയോടു വിശദീകരണം ആവശ്യപ്പെടുമെന്നും ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ പറഞ്ഞു. English Summary:
Chengannur SHO shorts incident sparked social media outrage and a police case against three individuals. The SHO, dressed in shorts and a t-shirt, arrived at the station to handle a conflict, but a video of him was posted online with defamatory remarks. |