search

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

Chikheang 1 hour(s) ago views 58
  



കണ്ണൂർ ∙ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രവർത്തകരായ 5 പേരെ നാളെ വൈകിട്ട് നാല് മണിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. പ്രതികളെ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ. അതേസമയം, മന്ത്രി വീണാ ജോർജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
What you should read next

  • ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി Latest News
      

         
    •   
         
    •   
        
       


ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ ഏത് ആയുധം ഉപയോഗിച്ചാണ് പരുക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകൂ എന്ന് പ്രോസിക്യൂഷൻ വാദിച്ചു.
What you should read next

  • മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം: സെക്രട്ടേറിയറ്റ് തീരുമാനം നിർണായകം Latest News
      

         
    •   
         
    •   
        
       


റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് നടത്തിയതെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. ആയുധം ഉപയോഗിച്ചിട്ടില്ല. പ്രവർത്തകർ ഉപയോഗിച്ചെന്ന് പൊലീസ് പറയുന്ന ആയുധം എന്താണെന്ന് തെളിയിക്കുകയോ കണ്ടെത്തുകയോ ചെയ്തില്ല. റെയിൽവേ സ്റ്റേഷനിൽ പൊലീസ് വലയത്തിലായിരുന്നു മന്ത്രിയെന്നും വാദിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. അതേസമയം, ജാമ്യത്തിനായി പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.
JUST IN


  • 7 MINUTES AGO   വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ Latest News
      

         
    •   
         
    •   
        
       

  • 58 MINUTES AGO   10 വർഷത്തിനകം കേരളത്തിന്റെ ഐടി തലസ്ഥാനമാകാൻ ഒരുങ്ങി കോഴിക്കോട്; വേണം, പ്രമുഖ നഗരങ്ങളുമായുള്ള കണക്റ്റിവിറ്റി Kozhikode
      

         
    •   
         
    •   
        
       

  • 1 HOUR 34 MINUTES AGO   IRAN-ISRAEL CONFLICT ആദ്യം ദേനയെ മുക്കി, ഇനി ബുഷെഹർ?; കപ്പൽ ശ്രീലങ്കന്‍ തീരത്ത് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kannur Railway Station Protest: KSU activists have been remanded to two days\“ police custody in the case of an alleged attempt to murder Health Minister Veena George at Kannur railway station. Their bail plea was rejected, and the police intend to collect evidence at the scene of the incident
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168815