search
 Forgot password?
 Register now
search

ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി, പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതിൽ പ്രതിഷേധം- പ്രധാന വാർത്തകൾ

cy520520 2025-11-10 00:21:08 views 906
  



എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കൾ നടത്തിയ പ്രതിഷേധവും മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമാണ് ഇന്നത്തെ മുഖ്യ വാർത്തകൾ. മധ്യപ്രദേശിൽ സ്‌കൂൾ കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ രാഹുൽ ഗാന്ധി പങ്കുവച്ചതും സ്കൂൾ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയതും വാർത്താ പ്രാധാന്യം നേടി. അറിയാം ഇന്നത്തെ മറ്റുപ്രധാന വാർത്തകളും.

എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കാണിക്കയർപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിനു കൈമാറി.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മധ്യപ്രദേശിൽ സ്‌കൂൾ കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്‌ഥയിൽ \“പരിപാലിക്കുന്നതിൽ’ പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുൽ പറഞ്ഞു.

മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അമ്മൂമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഹൂഗ്ലിയിലെ താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്.  

വന്ദേഭാരത് ട്രെയിനിൽ സ്കൂൾ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.

എന്നാൽ അതേസമയം വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. English Summary:
TODAY\“S RECAP 9-11-2025
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com