പാലക്കാട്∙ ലൈംഗിക പീഡനകേസിൽ മുൻകൂർ ജാമ്യം കിട്ടിയശേഷം ഒളിവിൽനിന്നു വന്ന് വോട്ടു ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ‘പാലക്കാട് പക്ക’ത്തിൽ തന്നെ തുടരുന്നു. സസ്പെൻഷനിൽ ആയിരുന്ന സമയത്ത് പല കോൺഗ്രസ് നേതാക്കളും രാഹുലുമായി വേദികൾ പങ്കിട്ടിരുന്നു. എന്നാൽ ഇത്തവണ പരസ്യമായി നേതാക്കൾ രാഹുലിനെ കാണാനെത്തുന്നില്ല. പക്ഷേ, പലരും രാഹുലുമായി സൗഹൃദം നിലനിർത്തുന്നു. അത്തരത്തിൽ ചിലരെയാണ് രാഹുൽ കാണുന്നുമുണ്ട്.
Also Read രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്, എസ്പി ജി.പൂങ്കുഴലിക്ക് നേതൃത്വം
വ്യാഴാഴ്ച എംഎൽഎ ഓഫിസിൽനിന്ന് കാറിൽ കയറുന്ന സമയത്ത് എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ചപ്പോൾ ‘ചെയ്സ് ചെയ്തു വരൂ’ എന്നു മാധ്യമങ്ങളോടു രാഹുൽ പറഞ്ഞു. ഓഫിസിൽ ജീവനക്കാരുമായി അടച്ചിട്ട മുറിയിൽ സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകരോട് ഓഫിസിനു പുറത്തു കാത്തിരിക്കാനും പറഞ്ഞു.
Also Read വൈകി വന്ന ‘മാങ്കൂട്ടത്തിൽ ഇഫക്ട്’, സുരേഷ് ഗോപി പിടിച്ച ‘35’, എന്തിനാണ് ടീം പോസിറ്റീവ്? ഈ 7 ജില്ലകൾ പറയും പോളിങ് കൂടാനുള്ള കാരണം
പാലക്കാട് നിന്ന് വ്യാഴാഴ്ച മടങ്ങിയ രാഹുൽ അടൂരിലെ വീട്ടിലെത്തുമെന്നാണു കരുതിയിരുന്നത്. എന്നാൽ അഭിഭാഷകൻ എസ്. രാജീവിനെ എറണാകുളത്തെ വീട്ടിലെത്തി കണ്ടു. അതിനുശേഷം പാലക്കാട്ടേക്കു തന്നെ മടങ്ങി. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകേണ്ട ദിവസം. തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ശനിയാഴ്ചയും രാഹുൽ പാലക്കാട് തന്നെ തുടരാനാണ് സാധ്യത.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
സസ്പെൻഷൻ കാലത്തായിരുന്നെങ്കിലും തന്റെ നിയോജകമണ്ഡലത്തിലെ പലയിടത്തും രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ പരാതിയിൽ കേസെടുക്കുന്നതും രാഹുൽ ഒളിവിൽ പോകുന്നതും. പാർട്ടിയിൽനിന്നു പുറത്താക്കിയതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനങ്ങളിൽ പോലും രാഹുലിനെ പങ്കെടുപ്പിക്കാൻ പ്രവർത്തകർക്കു കഴിയില്ല.
വ്യാഴാഴ്ച വൈകിട്ട് 4.45ന് പാലക്കാട് നഗരസഭയിലെ 24ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുൽ വോട്ടു ചെയ്തത്. തുടർന്ന് പാലക്കാട്–തൃശൂർ ദേശീയപാതയിലെ കടയിൽനിന്നു ചായ കുടിച്ചശേഷം രാഹുൽ തന്റെ ഓഫിസിൽ എത്തി. ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ച ചെയ്തശേഷം കണ്ണാടിയിലും മാ English Summary:
Rahul Mamkootathil Stays in Palakkad After Voting: Despite his suspension and the legal proceedings, Rahul maintains connections within the community and is expected to appear before the investigating officer in Thiruvananthapuram.