deltin33 • 2025-10-6 07:51:22 • views 1237
ലഖ്നൗ∙ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഒരാളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ധർമേന്ദ്ര കുമാർ രാജ്ഭർ (21) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 28ന് വൈകുന്നേരം നാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബല്ലിയയിലായിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന 11-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതിയായ ധർമ്മേന്ദ്ര കുമാർ രാജ്ഭർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
- Also Read രണ്ടുവയസ്സുകാരിക്ക് പീഡനം: മരിച്ചെന്നു കരുതി ഓടയിൽ ഉപേക്ഷിച്ചു; ദൃക്സാക്ഷികളില്ലാത്ത കേസ്‍; വഴിത്തിരിവായത് സിസിടിവി
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 2ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്നലെ വൈകീട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. English Summary:
Ballia Rape Case: UP Police arrested Dharmendra Kumar Rajbhar (21) in connection with the abduction and rape of a 16-year-old girl in Ballia. |
|