‘അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കരുണാകരനെ സിപിഎം കളിയാക്കി; സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ?’

deltin33 2025-12-18 00:51:02 views 813
  



തിരുവനന്തപുരം ∙ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കെ.കരുണാകരനെ സിപിഎം കളിയാക്കിയിട്ടുണ്ടെന്നും ഇപ്പോൾ ശബരിമലയിലെ സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാരഡി ഗാനം പാടിയവര്‍ക്കും എഴുതിയവര്‍ക്കും ട്യൂണ്‍ ചെയ്തവര്‍ക്കും എതിരെ കേസെടുക്കുമെന്നാണ് പറയുന്നത്. പാരഡി ഗാനം പാടുന്നത് കേരളത്തില്‍ ആദ്യമായാണോ? അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കെ.കരുണാകരന്‍ സ്പീഡില്‍ പോകുന്നതിനെ കളിയാക്കി സിപിഎമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ട്. സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ലെന്നാണോ? ഇത് എവിടുത്തെ വാദമാണെന്നും സതീശൻ ചോദിച്ചു.  

  • Also Read ‘സിപിഎം ഗാന്ധിപ്രതിമ തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി അണികളെ നിയന്ത്രിക്കണം, ഗുരുതര പ്രത്യാഘാതമുണ്ടാകും’   


തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സിപിഎം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പൊലീസ് നോക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ ബോംബ് ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. പടക്കം പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മിക്കുമ്പോള്‍ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണ്.

  • Also Read ‘രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാനുള്ളതാണ്; ചുണയുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കൂ’: വെല്ലുവിളിച്ച് കടകംപള്ളി   


മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. ക്രിമിനലുകളെ പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. പരസ്യമായാണ് വടിവാളുകളുമായി ആളുകളെ ആക്രമിക്കുന്നതും വെല്ലുവിളിക്കുന്നതും. ഈ അക്രമികള്‍ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുകയാണ്. എത്ര ഹീനമായാണ് സിപിഎം തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ള പ്രതികാരം ചെയ്യുന്നത്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് വെല്ലുവിളിക്കുന്നതെന്നു വി.ഡി.സതീശൻ ചോദിച്ചു. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. രണ്ട് കോടിയുടെ മാനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടിസ് അയച്ചത്. കേസ് കൊടുത്തപ്പോള്‍ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞത്? സിപിഎം നിയോഗിച്ച ആളുകള്‍ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവരുടെ അടുത്തേക്ക് വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കൊള്ളാമെന്നും സതീശൻ പറഞ്ഞു. English Summary:
Satheesan questions cpim hypocrisy on parody songs: V.D. Satheesan\“s criticism of CPI(M) intensifies as he questions their double standards on parody songs and condemns the widespread post-election violence allegedly carried out by their cadres. He directly challenges Chief Minister Pinarayi Vijayan\“s leadership and vows to present evidence in court against Kadakampally Surendran\“s claims.
like (0)
deltin33administrator

Related threads

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.