വനിതകൾക്ക് എംബസിയിൽ പ്രവേശനമില്ല, ഒഴിവാക്കിയതു താലിബാൻ നിർദേശപ്രകാരം?; നിഷേധിച്ച് അഫ്ഗാൻ

deltin33 2025-10-12 19:50:57 views 1241
  



ന്യൂഡൽഹി∙ ഇന്ത്യയിൽ സന്ദർശനത്തിലുള്ള അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കു പ്രവേശനം അനുവദിക്കാതിരുന്നതു താലിബാൻ നിർദേശപ്രകാരമെന്ന് സൂചന. ഹോട്ടലിലെ വാർത്താ സമ്മേളനം ഒഴിവാക്കി എംബസി തിരഞ്ഞെടുത്തത് താലിബാനാണ്. പഴയ അഫ്ഗാൻ സർക്കാരിന്റെ കാലത്ത് നിയമിച്ച ഉദ്യോഗസ്ഥരുടെ കയ്യിലാണ് ഇപ്പോഴും എംബസി ഭരണം. എംബസിയുടെ നിയന്ത്രണം വേണമെന്ന് താലിബാൻ സർക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ, അമീർ ഖാൻ മുത്തഖി ഇന്ന് താജ്മഹൽ സന്ദർശിക്കും. വ്യവസായികളുമായി ചർച്ച നടത്തുന്നുമുണ്ട്.

  • Also Read എംബസിയുടെ നിയന്ത്രണം കൈമാറണം; ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് താലിബാൻ; മറ്റ് രാജ്യങ്ങളിൽ അഭയംതേടി ഉദ്യോഗസ്ഥർ   


ഇന്നലെ അമീർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കു പ്രവേശനം അനുവദിക്കാതിരുന്നതു വൻ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തെത്തി. കേന്ദ്രമന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിലെ അഫ്ഗാൻ എംബസിയിലായിരുന്നു വാർത്താസമ്മേളനം. മാധ്യമപ്രവർത്തകരെ ക്ഷണിച്ചതു മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറലാണെന്നും ഇന്ത്യയ്ക്കു പങ്കില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. വനിതാ മാധ്യമപ്രവർത്തകർ ഇല്ലാതെപോയതു മനഃപൂർവമല്ലെന്നും മുത്തഖി കാബൂളിൽ വനിതാമാധ്യമപ്രവർത്തകരുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അഫ്ഗാൻ താലിബാൻ വക്താവ് പ്രതികരിച്ചു.

  • Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ‌ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’   


വാർത്താസമ്മേളനത്തിന് ഏതാനും വനിതാ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും പട്ടികയിൽ പേരില്ലെന്നു വ്യക്തമാക്കി പ്രവേശനം നിഷേധിക്കുകയായിരുന്നു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത, ഞെട്ടിക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. സംഭവത്തിൽ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കണമെന്നു പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.  English Summary:
Controversy surrounding exclusion of female journalists from press conference in Delhi: News focuses on the controversy surrounding the exclusion of female journalists from Amir Khan Muttaqi\“s press conference in Delhi. The incident has sparked criticism and demands for clarification from the Indian government.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325571

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.