search
 Forgot password?
 Register now
search

ചിറകൊടിഞ്ഞ പ്രാവുകൾ

LHC0088 2025-10-28 08:37:46 views 1262
  



അമ്മ കടുത്ത ഈശ്വര വിശ്വാസിയായിരുന്നതിനാൽ ക്ഷേത്രങ്ങളിൽനിന്ന് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളിലായിരുന്നു എന്റെ കുട്ടിക്കാലം. വളരെ യാഥാസ്ഥിതികമായ അമ്മയുടെ ഈ ഭക്തി പലപ്പോഴും വീട്ടിലെ മറ്റു രണ്ടംഗങ്ങളായ അച്ഛനും എനിക്കും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു.

  • Also Read കാലങ്ങൾ കടക്കും ‘കുറ്റവും ശിക്ഷയും’; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് പെരുമ്പടവം ശ്രീധരൻ   


പ്രേതങ്ങളിലും ആത്മാക്കളിലും അടിയുറച്ച വിശ്വസിച്ച അമ്മ തലയില്ലാത്ത പ്രേതങ്ങളുടെയും ബാധയേറ്റ വീടുകളുടെയും അനേകം കഥകൾ എനിക്കും പറഞ്ഞു തന്നിരുന്നു. ഈ കഥാലോകം എപ്പോഴും ചുറ്റും ഉണ്ടായിരുന്നതിനാൽ അത്തരം അദൃശ്യരൂപങ്ങളോടു കടുത്ത ഭയത്തോടെയാണ് ഞാനും വളർന്നത്. പക്ഷേ, ഇതുവരെ അങ്ങനെയൊന്നിനെ ഞാൻ നേരിൽ കണ്ടിട്ടില്ല.

അച്ഛനും ഇക്കാര്യത്തിൽ വിശ്വാസമുണ്ടായിരുന്നു. ഒരിക്കൽ പാലക്കാട്ടെ ആലങ്ങാട്ടുള്ള അമ്മയുടെ തറവാട്ടു വീട്ടിൽ ഞങ്ങൾ പോയി. നെൽപ്പാടങ്ങൾക്കു നടുവിൽ, റോഡു പോലുമില്ലാത്ത ഒരിടത്ത് തലയുയർത്തി നിൽക്കുന്ന വൈദ്യുതിയില്ലാത്ത ഒരു നാലുനില വീട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആ രാത്രി മുഴുവൻ ഞാൻ വിറച്ചിരുന്നത് ഓർക്കുന്നു. കിടപ്പുമുറിയിൽനിന്ന് അൽപം മാറിയുള്ള ശുചിമുറിയിലേക്ക് പോകുമ്പോഴെല്ലാം കയ്യിലുള്ള റാന്തൽവിളക്ക് തനിയെ കെട്ടുപോകുന്ന അനുഭവം അച്ഛന് അന്നുണ്ടായി.സെല്ലുലോയ്ഡ് ദിനങ്ങൾ, ബീനാ പോൾ, ഡൽഹി ചലച്ചിത്രോത്സവം, ബനാറസ് യാത്ര, സിനിമ, Malayalam cinema, Celluloid days, Beena Paul, Delhi Film Festival, Banaras travel, Cinema, Film editing, Black and white cinema, Film institute, Film school, Malayalam film industry, ഇന്ത്യൻ സിനിമ, ചലച്ചിത്രോത്സവം, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ, ഫിലിം എഡിറ്റിംഗ്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

അമിതമായ പുകവലി ശീലമുള്ള ആളായിരുന്നു അച്ഛൻ. ആ ശീലം തന്നെയാണ് 1990ൽ അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ചതും. അച്ഛൻ മരിച്ചു വർഷങ്ങൾക്കു ശേഷം, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലുള്ള ഞങ്ങളുടെ വീടിന്റെ ഒരു ഭാഗത്ത് എന്റെ രണ്ടു പെൺമക്കൾക്കും സിഗരറ്റിന്റെ ഗന്ധം അനുഭവപ്പെട്ടു തുടങ്ങി. അവർ ആവേശത്തോടെ എന്നെ വിളിക്കുമായിരുന്നു, പക്ഷേ എനിക്കൊരിക്കലും ആ പുകമണം കിട്ടിയിട്ടേയില്ല.

1997-ൽ, എന്റെ മൂത്ത മകൾ 23-ാം വയസ്സിൽ ഒരപകടത്തിൽ ഞങ്ങളെ വിട്ടുപോയി. അന്നു ഞങ്ങൾ ഡൽഹിയിലായിരുന്നു. എന്റെ രണ്ടു മക്കളും പരസ്പരം ജീവനായിരുന്നു. അതുകൊണ്ടുതന്നെ, തകർന്നു പോകാതെ ഇളയവളെ ചേർത്തുപിടിക്കാൻ ഞാൻ ഒത്തിരി ശ്രദ്ധിച്ചു. മകൾ മരിച്ച ദിവസം, ഞങ്ങളോടൊപ്പം താമസിച്ചിരുന്ന അവളുടെ കൂട്ടുകാരിയുടെ പേജറിൽ ഒരു സന്ദേശം വന്നു. ‘I am still at H’ എന്നതായിരുന്നു ആ സന്ദേശം. അവൾ ഭയന്നുവിറച്ച് ഉടൻ പേജർ കമ്പനിയിൽ വിളിച്ചു. അങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി.

അന്നു വൈകുന്നേരം, ചിറകൊടിഞ്ഞ ഒരു കുഞ്ഞുപ്രാവ് ഞങ്ങളുടെ വീട്ടിലേക്കു പറന്നുവന്നു. ഞങ്ങൾ അതിനെ ഒരു വലിയ കൂട്ടിലിട്ട്, വലുതായി പറക്കാറാകും വരെ പരിചരിച്ചു. പറന്നു പോയി രണ്ടുദിവസം കഴിഞ്ഞിട്ടും അതു കൂട്ടിലേക്കു തിരിച്ചെത്തി. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും പറന്നു പോയി, എന്നെന്നേക്കുമായി. ഇതുപോലുള്ള അതീന്ദ്രിയാനുഭവങ്ങൾ ഞാൻ കണ്ടിട്ടോ, കടന്നുപോയിട്ടോ ഇല്ല. പക്ഷേ, ആർക്കറിയാം? English Summary:
Unexplained Events and a Broken Wing: A Chilling True Story
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com