റൺ മാനുവൽ റൺ

Chikheang 2025-10-28 08:37:45 views 487
  

  



സിംഹം രാവിലെയെഴുന്നേറ്റ് ജിമ്മിൽ പോയിട്ടാണോ കാട്ടിലെ രാജാവായി തുടരുന്നത്?’

ശരീരഭാരം സെഞ്ചറിയും കടന്നു മുന്നോട്ടു കുതിച്ചപ്പോൾ വ്യായാമം ചെയ്യണമെന്ന ഉപദേശത്തോടു മറ്റു പലരെയും പോലെയാണ് മാനുവൽ മെഴുകനാലും പ്രതികരിച്ചത്.  എന്നാൽ, കോവിഡ് ബാധിച്ചു ശ്വാസം പോലും എടുക്കാനാവാതെ പകച്ച്, ഫുട്ട് ഡ്രോപ്പുണ്ടായി (കാൽപാതം കോച്ചി വലിക്കുന്ന അവസ്ഥ) ഒരു ചുവടു മുന്നോട്ടു വയ്ക്കാനാവാതെ തളർന്നുപോയ അവസ്ഥയിൽനിന്നു പിടഞ്ഞെഴുന്നേറ്റ് ഓടിയ അൻപത്തിനാലുകാരൻ മാനുവൽ പിന്നെ നിന്നതു ലോകത്തിലെ ഏറ്റവും പ്രധാന ഫുൾ മാരത്തണുകളെല്ലാം പൂർത്തിയാക്കി ‘സിക്സ് സ്റ്റാർ’ നേട്ടവുമായി.  

  • Also Read പുണെയിലെ സംഘകാലം: ഇറാനിയൻ സുഹൃത്തുക്കളും സനൂസിയുടെ സിനിമയും സൗഹൃദോത്സവങ്ങളും; ഓർമകൾ പങ്കിട്ട് ബീനാ പോൾ   


വെറും രണ്ടുവർഷത്തെ കാലയളവിൽ ഈ മാരത്തണുകൾ പൂർത്തിയാക്കി ഇപ്പോൾ ഓഗസ്റ്റിലെ സിഡ്നി മാരത്തണിന് തയാറെടുക്കുമ്പോൾ മാനുവൽ പറയുന്നു: മനസ്സുണ്ടെങ്കിൽ മാരത്തണുമുണ്ട്.

അച്ചായൻസ് ലൈഫ്

ആഹാരക്രമത്തിൽ ശ്രദ്ധിക്കാതെ, വ്യായാമമില്ലാതെ, ഓഫിസ്–വീട്ടുകാര്യങ്ങൾ നോക്കിയും അൽപസ്വൽപം പൊതുപ്രവർത്തനവുമായുള്ള ജീവിതമായിരുന്നു ഡൽഹിയിലെ മാനുവൽ മലബാർ ജ്വല്ലേഴ്സ് സ്ഥാപനങ്ങളുടെ ഉടമയായ മാനുവലിന്റെ പഴയകാലം.  

ബോഡി ബിൽഡിങ് ഒക്കെ സിനിമ താരങ്ങൾക്കുള്ളതാണെന്നു പറഞ്ഞ് ഉഴപ്പി. കാട്ടിലെ തടിയൻമാരായ ആനയും സിംഹവുമൊക്കെയായിരുന്നു സ്പിരിച്വൽ ആനിമൽസ്. ശരീരത്തിൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കൂടിക്കൂടി വന്നപ്പോഴും മരുന്നു കഴിക്കാനോ ഡയറ്റ് ചെയ്യാനോ  മുതിർന്നില്ല. രാത്രിയിൽ കൂർക്കം വലി ഏറിയതോടെയാണ്  ഡോക്ടറെ കാണാമെന്നു ചിന്തിച്ചത്.  

സ്ലീപ് അപ്നിയ ബാധിച്ചു ശ്വാസം കിട്ടാത്ത രാത്രികളിൽ ഓക്സിജൻ സിലിണ്ടറിൽനിന്ന് ശ്വസിച്ചു കിടന്നുറങ്ങേണ്ടി വന്ന ദിവസങ്ങളുണ്ട്.  വലിയ ശരീരം വലിച്ചൊരു കട്ടിലിലിട്ട് ഐസിയുവിൽ കിടക്കുന്ന പ്രതീതിയായിരുന്നു അത്. പോത്തിറച്ചിയും ചോറും മീനുമൊക്കെയായി ജീവിതം ആസ്വദിച്ച മലയാളി അച്ചായന്റെ മനസ്സ് വിറച്ച രാത്രികൾ.

വെള്ളം കുടിപ്പിച്ച ഡയറ്റ്

ശ്വാസമെടുക്കാൻ മൂക്കിനൊപ്പം വായും ഉപയോഗിക്കേണ്ടി വന്നതോടെയാണ് ഭാരം കുറയ്ക്കുക എന്ന തീരുമാനത്തിലെത്തുന്നത്. എന്നാൽ അവിടെയും മാനുവൽ അധ്വാനിക്കാൻ തയാറായില്ല.  ഭക്ഷണമൊഴിവാക്കി വെള്ളം മാത്രം കുടിച്ചാണ് ഡയറ്റിങ് തുടങ്ങിയത്. എന്നാൽ, 24 മണിക്കൂറിനപ്പുറം ആ ഡയറ്റ് നീണ്ടുപോയില്ല. പിന്നീട്,  രണ്ടും കൽപിച്ച് ഇഷ്ടഭക്ഷണമായ ചോറ് പൂർണമായും ഒഴിവാക്കിയതാണ് ടേണിങ് പോയിന്റ്. ചോറ് ഇല്ലാതെ ജീവിക്കാമെന്നായതോടെ ബീഫും ചിക്കനും ഒഴിവാക്കി നോക്കാമെന്നായി. അതും വിജയിച്ചതോടെ ശരീരം മെരുങ്ങിത്തുടങ്ങി.  

ഭക്ഷണമൊഴിവാക്കിയ ഡയറ്റ് ശരീരഭാരം കുറച്ചെങ്കിലും എന്തോ രോഗം ബാധിച്ചപോലെ ക്ഷീണിതനായി രൂപം മാറിയതോടെ ആളുകൾ ചോദിച്ചു തുടങ്ങി– മാനുവലിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?Sunday Special, Malayalam News, Paranormal activity, Mysterious, Ghost, Wings of a Broken Dove, K.M. Chandrashekhar, Malayalam horror stories, paranormal experience, ghost stories, haunted house, Alappuzha, Palakkad, Vattyurkavu, Thiruvananthapuram, Delhi, supernatural, unexplained events, അത്ഭുതകഥകൾ, ഭൂതകഥകൾ, അലൗകിക അനുഭവങ്ങൾ, പരലോകം, കേരളം, ചന്ദ്രശേഖരൻ, പക്ഷികൾ, പ്രേതം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Unexplained Events and a Broken Wing: A Chilling True Story

മനസ്സാണ് മാരത്തൺ

42 കിലോമീറ്ററാണ് ഫുൾ മാരത്തൺ. ബർലിൻ മാരത്തണിനുള്ള പരിശീലനത്തിനിടെ 32 കിലോമീറ്ററെത്തിയപ്പോൾ മാനുവലിന്റെ ശരീരം കുഴഞ്ഞു. ‘‘കാലുകൾ മുന്നോട്ടു നീങ്ങുന്നില്ല, ഇനി ഒരടി ഓടാൻ പറ്റില്ലെന്നു മസിലുകളും തലച്ചോറും പറഞ്ഞു. അങ്ങനെയെങ്ങിൽ അതുവരെയുള്ള എല്ലാ അധ്വാനവും വെറുതെയാകും. എന്റെ മനസ്സു പറഞ്ഞത് പിന്മാറരുതെന്നാണ്. അതു കേട്ട് ഓടാൻ എഴുന്നേറ്റപ്പോൾ ശരീരത്തിന്റെ പരാതികൾ ഇല്ലാതായി. ഞാൻ മെല്ലെ മെല്ലെ ഓടി 42 കിലോമീറ്റർ ഡൽഹിയിൽ പൂർത്തിയാക്കി; പിന്നാലെ ബർലിനിലും’’ – മാനുവൽ പറഞ്ഞു.   മാനുവൽ മെഴുകനാലിന്റെ പഴയ ചിത്രം

ആയിരത്തിലൊരാൾക്കാണ് മാരത്തൺ തലയ്ക്കു പിടിക്കുക. എന്നാൽ, ബർലിനിൽ ഓടുന്നതിനിടെ മാനുവലിനു തോന്നി ഇതാവും തന്റെ അവസാനത്തെ മാരത്തണെന്ന്. പക്ഷേ, ഫിനിഷിങ് പോയിന്റ് കടക്കുന്നതിനൊപ്പം ഓടിക്കയറിയത് അടുത്തതെവിടെ എന്ന ചിന്തയിലേക്കാണ്. കഴിഞ്ഞ വർഷം ടാറ്റ മുംബൈ മാരത്തൺ, ലഡാക്ക്, ഷിക്കാഗോ, ന്യൂയോർക്ക് മാരത്തണുകൾ; ഈ വർഷം ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ മാരത്തണുകൾ.

ലഡാക്കിലേതു ലോകത്ത് ഏറ്റവും ഉയരത്തിലുള്ള മാരത്തണാണ്. ബർലിൻ, ഷിക്കാഗോ, ന്യൂയോർക്ക്, ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ എന്നിവയാണ് ലോകത്തിലെ മേജർ മാരത്തണുകൾ. ഇവ ഒന്നിനു പിന്നാലെ ഒന്നായി ഓടിത്തികച്ചപ്പോൾ ‘സിക്സ് സ്റ്റാർ മെഡൽ’ നേട്ടമായി. ഇന്ത്യയിൽ‍ത്തന്നെ വളരെ ചുരുക്കം പേരാണ് സിക്സ് സ്റ്റാർ ഗണത്തിലുള്ളത്. ആറും രണ്ടു വർഷം കൊണ്ടുള്ളതാകുമ്പോൾ മാനുവലിന്റെ സ്റ്റാറിനു തിളക്കം കൂടുന്നു. വെറും ആറു ദിവസത്തെ ഇടവേളയിലായിരുന്നു ബോസ്റ്റണും ലണ്ടനും. ബർലിൻ  പൂർത്തിയാക്കാൻ 5.24 മണിക്കൂർ, ലണ്ടനിൽ 4.02 മണിക്കൂർ.

മാനുവലിന്റെ ഓട്ടവും നേട്ടവും കണ്ടു മാരത്തണിന് ഇറങ്ങിയ പലരും ഡൽഹിയിലുണ്ട്. മാനുവലിന്റെ സ്ഥാപനത്തിലെതന്നെ 80 പേരാണ് കഴിഞ്ഞ ഡൽഹി മാരത്തണിൽ പങ്കെടുത്തത്. ‘ആദ്യം ആര് ഫിനിഷ് ചെയ്യുന്നു എന്നതല്ല, പങ്കെടുക്കുന്ന എല്ലാവരും ഓട്ടം പൂർത്തിയാക്കണം എന്നതാണ് മാരത്തണിന്റെ സ്പിരിറ്റ്. അതുതന്നെ ഓട്ടം തുടരാൻ പ്രേരിപ്പിക്കും’ – അതു പറഞ്ഞ് സിഡ്നിക്കുള്ള തയാറെടുപ്പിന്റെ ചിട്ടവട്ടങ്ങളിലേക്കു  മാനുവൽ‍ മാറുന്നു.

ഓട്ടത്തിനിടയിൽ പലർക്കും ഒരു നിമിഷം കടന്നുവരാവുന്ന തോന്നലുകളെക്കുറിച്ചു പറയാറുണ്ട്: ‘ഇന്നത്തേക്കു മതിയാക്കാം, എന്നേക്കുമായി നിർത്താം, എന്നെക്കൊണ്ടിതു സാധിക്കും’ – ഇതിൽ മൂന്നാമത്തേത് മനസ്സിലുറച്ചതിനാൽ‍ സിഡ്നി കഴിഞ്ഞു മാനുവൽ വീണ്ടും ബർലിനിലേക്കു പോകും.

ജീവിതത്തിലേക്ക് 42 കിലോമീറ്റർ

ജിം ആയിരുന്നു പിന്നീടു നടന്ന ‘ട്രാൻസ്ഫർമേഷന്റെ’ ആദ്യ പിറ്റ് സ്റ്റോപ്.  ശരീരത്തിനു ബാധിച്ച ക്ഷീണമകറ്റി മസിലുകൾ വീണ്ടെടുക്കാനാണ്  ജിമ്മിൽ പോയി തുടങ്ങിയത്. രാവിലെയും വൈകിട്ടും ഒന്നരമണിക്കൂർ കടുത്ത പരിശീലനം 100 കിലോ ഭാരത്തിൽനിന്ന് 84ൽ എത്തിച്ചു. ജിമ്മിലെ പരിശീലനം മാത്രം മതി ആരോഗ്യം ഉണ്ടാക്കാനെന്ന  ചിന്ത മാറ്റിയത് സുഹൃത്ത് പി.കെ.എൻ. നമ്പ്യാരാണ്.

65 വയസ്സിലേറെയുള്ള നമ്പ്യാർ 42 കിലോമീറ്റർ  മാരത്തൺ ഓടിയപ്പോൾ വഴിത്തിരിവുണ്ടായത്  മാനുവലിന്റെ ജീവിതത്തിലാണ്. നമ്പ്യാരുടെ ഓട്ടം ശരീരത്തെക്കാൾ മനോബലം കൊണ്ടുള്ള ഓട്ടത്തിലേക്കു തിരിയാൻ മാനുവലിനു പ്രേരണയായി. എന്നും രാവിലെ 5 മുതൽ 8 വരെയുള്ള മാരത്തൺ പരിശീലനം പുതിയ ശീലമായി. നേരത്തെ 100 മീറ്റർ നടക്കാൻ കഷ്ടപ്പെട്ടിരുന്നയാൾ ഡൽഹി ഹാഫ് മാരത്തൺ പൂർത്തിയാക്കി.  

ബർലിനിലെ ഫുൾ മാരത്തൺ എന്ന ലക്ഷ്യത്തിലേക്കായിരുന്നു മാനുവലിന്റെ അടുത്ത ഓട്ടം. തന്നാലാവുന്നത്ര ഒപ്പം ഓടിയും സ്ഥാപനത്തിലെ ഉത്തരവാദിത്തങ്ങൾ കൂടുതലായി ഏറ്റെടുത്തും ഭാര്യ ഡോ.ഡെലോണി മാനുവൽ പിന്തുണച്ചു. മൂന്നു വർഷം മുൻപ് 84 കിലോ ശരീരഭാരവുമായി മാരത്തൺ ഓട്ടം പരിശീലിച്ചു തുടങ്ങുമ്പോൾ പരമാവധി എത്ര ദൂരമെന്നതായിരുന്നു മാനുവലിന്റെ മനസ്സിലെ ചോദ്യം. എന്നാൽ ആ ചോദ്യത്തിന്റെ ഉത്തരം ഓരോ ചുവടിലും മാനുവലിന് ലഭിച്ചു: ഇനിയും മുന്നോട്ട്... English Summary:
From Overweight to “Six Star“ Finisher: Manuel\“s Inspiring Marathon Journey
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137404

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.