സ്നേഹയാത്ര; പതിമൂവായിരത്തിലേറെ ട്രെയിനുകൾ ഉള്ള ഇന്ത്യൻ റെയിൽവേയിൽ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ഏക ട്രെയിനിന്റെ കഥ; സിഖ് സമൂഹത്തിന്റെ നന്മയുടെയും...

Chikheang 2025-10-28 08:38:23 views 665
  



പുണ്യം പേറി കുതിച്ചു പായുന്നൊരു ട്രെയിൻ. കുടിയേറ്റത്തിന്റെ ചരിത്രപാതയിലൂടെ രണ്ടു കാലങ്ങളെയും വിശ്വാസത്തെയും പരസ്പരം അതു ബന്ധിപ്പിക്കുന്നു. ആ ട്രെയിനിന്റെ സഞ്ചാരത്തിലുടനീളം വിശക്കുന്ന വയറുകളുണ്ടാവില്ല എന്നുറപ്പിക്കാൻ ഒരു സമൂഹം...മഹാരാഷ്ട്രയിലെ നാന്ദേഡ് ഗുരുദ്വാരയിൽനിന്ന് പഞ്ചാബിലെ സുവർണക്ഷേത്രത്തിലേക്കുള്ള സച്ച്ഖണ്ഡ് എക്പ്രസിന്റെ യാത്ര സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും രുചിയും മണവും പേറുന്നൊരു തീർഥാടനമാണ്.

  • Also Read ജംഗിൾ റോഡ്; മലപ്പുറം ആർടിഒ ഷഫീഖ് ബഷീർ അഹമ്മദ് കാടു കയറുന്നത് എന്തിന്   


അപൂർവ ട്രെയിൻ

നാന്ദേഡ് റെയിൽവേ സ്റ്റേഷൻ. രാവിലെ 9.15ന് യാർഡിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കു  സച്ച്ഖണ്ഡ് എക്‌സ്പ്രസ് വന്നുചേരുന്നു. തലപ്പാവും താടിയുമായി സിഖ് വിഭാഗക്കാരാണ് പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുന്നതിൽ ഏറെയും. കൂപ്പുകൈകളോടെ സ്ത്രീകളും പുരുഷൻമാരും പ്രാർഥനാ മന്ത്രങ്ങൾ ഉരുവിടുന്നു: \“\“വാഹെ ഗുരുജി കാ ഖൽസാ, വാഹെ ഗുരുജി കീ ഫത്തേ...\“\“

സിഖുകാരുടെ ആരാധനാമൂർത്തിയെ പ്രകീർത്തിച്ചുള്ള \“ശരണംവിളി\“കളാൽ മുഖരിതമാകുകയാണ് സ്റ്റേഷൻ. ട്രെയിൻ യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.  അതിനിടെ രുചിയുടെ സുഗന്ധം സ്റ്റേഷനെ കീഴടക്കുന്നു. റൊട്ടിയും ദാലും (പരിപ്പ്) സബ്ജിയുമായി (പച്ചക്കറി) പ്ലാറ്റ്‌ഫോമിലും ട്രെയിനിനകത്തും എത്തുകയാണ് വൊളന്റിയർമാർ. യാത്രക്കാർ കൈകൾ തുറന്നു പിടിച്ചു പ്രസാദം പോലെ  റൊട്ടി സ്വീകരിക്കുന്നു. പലരുടെയും പക്കൽ രണ്ടു കറിപ്പാത്രങ്ങളുമുണ്ട്. ഒന്നിൽ പരിപ്പുകറിയും മറ്റൊന്നിൽ സബ്ജിയും വാങ്ങുന്നു. ആ സ്‌നേഹത്തിന്റെ രുചി സ്വീകരിക്കാൻ ജനറൽ ക്ലാസ് മുതൽ ഫസ്റ്റ് എസി വരെയുള്ള യാത്രക്കാർ വേർതിരിവില്ലാതെ നിരന്നുനിൽക്കുന്നു.

13,000ൽ അധികം ട്രെയിനുകളുള്ള ഇന്ത്യൻ െറയിൽവേയിൽ സൗജന്യഭക്ഷണം ലഭിക്കുന്ന ഏക ട്രെയിനാണ് സച്ച്ഖണ്ഡ് എക്‌സ്പ്രസ്; രണ്ടു സിഖ് തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു മൂന്നു പതിറ്റാണ്ടായി ഓടിക്കൊണ്ടിരിക്കുന്ന ഒന്ന്. ഇതിൽ കാൽ നൂറ്റാണ്ടോളമായി സൗജന്യമായി ഭക്ഷണം നൽകുകയാണ് സിഖ് സമൂഹം. നാന്ദേഡിൽനിന്ന് ഭോപാൽ, ന്യൂഡൽഹി വഴി അമൃത്സറിലേക്കുള്ള 36 മണിക്കൂർ നീളുന്ന 2000 കിലോമീറ്റർ യാത്രയിൽ നാലു സ്റ്റേഷനുകളിൽ അതതു മേഖലകളിലുള്ള സിഖ് സമൂഹം യാത്രക്കാർക്ക്  ഭക്ഷണം എത്തിച്ചുനൽകുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ അവ സ്വീകരിക്കാമെന്നതാണു സവിശേഷത.

വീട്ടിൽ നിന്നു ഭക്ഷണം തയാറാക്കി കൊണ്ടുവരുന്നവരെയും പാൻട്രിയിൽനിന്നു വാങ്ങുന്നവരെയും ട്രെയിനിൽ കാണാമെങ്കിലും യാത്രക്കാരിൽ പലരും  സൗജന്യ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. പണമില്ലാഞ്ഞിട്ടല്ല. സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള വേർതിരിവില്ലാതെ, സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി രുചി പകരുന്നതാണ് സിഖ് വിഭാഗത്തിന്റെ സമൂഹ അടുക്കളയായ ലങ്കറിൽ നിന്നുള്ള ഭക്ഷണം. അഹംഭാവവും അഹങ്കാരവും കയ്യൂക്കുമെല്ലാം ഈശ്വരനു മുന്നിൽ അഴിച്ചുവച്ചുള്ള തീർഥയാത്രയിൽ ലാളിത്യത്തിന്റെ മഹത്വം കൂടി വിളമ്പുന്നു ലങ്കർ ഭക്ഷണം.

ഹൃദയങ്ങളിലേക്ക്

കാഴ്ചയിൽ മറ്റേതു ദീർഘദൂര ട്രെയിനിനെയും പോലെ തന്നെ. ചായവിൽപനക്കാരുടെ പ്രത്യേക താളത്തിലുള്ള ശബ്ദം ഇടയ്ക്കിടെ ഉയർന്നുതാഴ്ന്നു പോകുന്നു. നേരത്തേ ഇരിപ്പുറപ്പിച്ചവരിൽ ചിലർ യാത്ര തുടങ്ങും മുൻപുള്ള പ്രാർഥനയിൽ. അതിനിടയ്ക്കാണ് അപരിചിതരായ വൊളന്റിയർമാർ പുഞ്ചിരിയോടെ ട്രെയിനിനകത്ത് ഭക്ഷണം വിളമ്പുന്നത്. ഉടൻ പുറപ്പെടുമെന്ന അറിയിപ്പു വന്നതോടെ വൊളന്റിയർമാർ തിരിച്ചിറങ്ങി പ്ലാറ്റ്‌ഫോമിൽ കൂപ്പുകൈകളുമായി നിരന്നുനിൽക്കുന്നു.

\“ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ...\“

ഈശ്വരൻ നല്ലതു വരുത്തട്ടെയെന്ന് ആശംസകൾ അർപ്പിച്ച ശേഷമാണ് അവരുടെ മടക്കം.

യാത്ര തുടങ്ങുകയാണ്. നാന്ദേഡിന്റെ വരണ്ടുണങ്ങിക്കിടക്കുന്ന നഗരമേഖല പിന്നിട്ടതോടെ കരിമ്പും ചോളവും ചെറുനാരകവുമെല്ലാം സമൃദ്ധമായി വിളയുന്ന ഉത്തരമഹാരാഷ്ട്രയിലെ കാഴ്ചകൾ. അതിനെ വകഞ്ഞു മാറ്റിയാണ് സച്ച്ഖണ്ഡ് എക്‌സ്പ്രസിന്റെ കുതിപ്പ്. മധ്യപ്രദേശിൽ പാതയ്ക്കിരുവശവും വാഴത്തോട്ടങ്ങൾ. യുപിയിലെ പാടശേഖരങ്ങളിൽ തലേന്നു പെയ്ത മഴയുടെ തണുപ്പ്. അതു പിന്നിട്ട് ഡൽഹി...ജനലുകളിലൂടെ വീശിയടിക്കുന്ന കാറ്റിന്റെ ഈണത്തിൽ പ്രാർഥനകളും ഭജനകളും കാതിലൂടെ കടന്നുപോകുന്നു.

\“\“പത്താമത്തെയും അവസാനത്തെയും സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ നാന്ദേഡ്. 1666ൽ ബിഹാറിലെ പട്‌നയിൽ ജനിച്ച അദ്ദേഹം വീരപോരാളിയായിരുന്നു. പല നാടുകളിലൂടെയുള്ള പടയോട്ടങ്ങൾക്കൊടുവിലാണ് നാന്ദേഡിലെത്തിയത്.Sunday Special, Malayalam Literature, Malayalam News, Payyanur, Literature News, Payyanur Kunhiraman, Kerala Sahitya Akademi Award, Malayalam literature, Kannada literature, literary translation, translator, author, writer, life story, biography, beedi worker, self-taught, literary journey, 100 books, T. Padmanabhan, Niranjana, Anupama Niranjana, Banu Mushtaq, literary contribution, Indian literature, പയ്യന്നൂർ കുഞ്ഞിരാമൻ, കേരള സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യം, പരിഭാഷ, വിവർത്തകൻ, എഴുത്തുകാരൻ, ജീവിതം, ബീഡി തൊഴിലാളി, കന്നഡ സാഹിത്യം, മലയാള സാഹിത്യം, ടി. പത്മനാഭൻ, നിരഞ്ജന, അനുപമ നിരഞ്ജന, ബാനു മുഷ്താഖ്, ഗ്രന്ഥകാരൻ, പുസ്തകങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Payyanur Kunhiraman: From Beedi Worker to Literary Icon with 100 Books

42-ാം വയസ്സിൽ മരണടമടഞ്ഞ ഗുരു ഗോബിന്ദ് സിങ്ങിന്റെ ഓർമയ്ക്കായി ഗോദാവരി നദീതീരത്ത് 1837ൽ നിർമിച്ചതാണ് ഗുരുദ്വാര. അതോടെ നാന്ദേഡിലേക്കു സിഖുകാരുടെ കുടിയേറ്റവും ആരംഭിച്ചു. ഇന്ന് 30,000 സിഖുകാർ ഈ നഗരത്തിലുണ്ട്’’ - പഞ്ചാബിലെ ജലന്ധറിൽനിന്ന് നാന്ദേഡിൽ തീർഥാടനം കഴിഞ്ഞു മടങ്ങവേ സച്ച്ഖണ്ഡ് എക്‌സ്പ്രസിന്റെ എ 1 കോച്ചിലിരുന്ന് സുഖ്‌വിന്ദർ സിങ് പറഞ്ഞു.

അമൃത്സറിലെ സുവർണക്ഷേത്രം കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരകളിലൊന്നായി നാന്ദേഡ് കാലക്രമത്തിൽ മാറി. ലോകത്തിന്റെ പല കോണുകളിൽനിന്ന് നിത്യേന ആയിരക്കണക്കിനു പേരാണ് അവിടെ തീർഥാടനത്തിന് എത്തുന്നത്. സുവർണക്ഷേത്രവും സന്ദർശിക്കുന്നവരാണ് അതിൽ ഭൂരിഭാഗവും എന്ന തിരിച്ചറിവിൽ തീർഥാടകരുടെ സൗകര്യത്തിന് ഇരു ഗുരുദ്വാരകളെയും ബന്ധിപ്പിച്ച് 1995ൽ ആഴ്ചയിൽ ഒന്ന് എന്നമട്ടിൽ  ആരംഭിച്ചതാണ് സച്ച്ഖണ്ഡ് എക്‌സ്പ്രസ്.

1998ൽ അഞ്ചു ദിവസമാക്കിയ സർവീസ് 2006ൽ പ്രതിദിനമാക്കി. 2000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ പലർക്കും സമയത്ത് ഭക്ഷണം കിട്ടാതെ വന്നതോടെ 2001ലാണ് യാത്രക്കാരുടെ സൗകര്യാർഥം നാന്ദേഡ് ഗുരുദ്വാരയിൽനിന്ന് ട്രെയിനിൽ സൗജന്യ ഭക്ഷണവിതരണം തുടങ്ങിയത്. ക്രമേണ, കടന്നുപോകുന്ന ചില സ്റ്റേഷനുകളിലും സിഖ് സമൂഹം ഭക്ഷണവിതരണം തുടങ്ങി.

വീട്ടിലേതുപോലെ ചൂടുള്ള, ആരോഗ്യകരമായ ഭക്ഷണം യാത്രയ്ക്കിടെ ലഭിക്കുമെന്നതാണ് നേട്ടം. പരിപ്പ്, ഖിച്ഡി, കടല, ചപ്പാത്തി, സബ്ജി എന്നിവയാണ് സാധാരണ വിളമ്പുന്നത്. ഔറംഗാബാദ്, ഭുസാവൽ, ന്യൂഡൽഹി സ്റ്റേഷനുകളിൽ സമീപത്തെ ഗുരുദ്വാരകളിൽനിന്ന് ഭക്ഷണം എത്തിക്കുക പതിവാണ്. എന്നാൽ, കാലം കടന്നുപോകവേ, ട്രെയിനിൽ പാൻട്രിയിൽ നിന്നും ഓൺലൈനായും മെച്ചപ്പെട്ട ഭക്ഷണം ലഭിക്കാൻ തുടങ്ങിയതോടെ ഈ സ്റ്റേഷനുകളിൽ ലങ്കർ ഭക്ഷണം സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. നാന്ദേഡ്, ന്യൂഡൽഹി സ്റ്റേഷനുകളിലാണ് ഭക്ഷണവിതരണം സജീവമായി നടക്കുന്നത്.

നന്മയുടെ ലങ്കറുകൾ

ഒരാളും ഒരുനേരം പോലും വിശന്നിരിക്കാൻ പാടില്ല എന്ന സിഖ് നിഷ്‌കർഷയിൽ രുചിയൊരുക്കുന്ന സമൂഹ അടുക്കളകളാണു ലങ്കറുകൾ. എല്ലാ ഗുരുദ്വാരകളോടും ചേർന്ന് അവ കാണാം. വിശന്നുവലയുന്ന ഏവർക്കും അവിടെ ഭക്ഷണമുണ്ട്; ജാതി, മതം, മറ്റ് സാമൂഹിക പശ്ചാത്തലം എന്നിവയൊന്നും ബാധകമല്ലാതെ, വിശപ്പ് എല്ലാവർക്കും ഒരുപോലെയാണെന്ന തിരിച്ചറിവിൽ നിന്നുള്ള നന്മ. പ്രകൃതി ദുരന്തങ്ങളാകട്ടെ, കലാപമാകട്ടെ... ലോകത്തിന്റെ ഏതു കോണിലും ലങ്കറുമായി സിഖ് സമൂഹമെത്തും. അവർക്കിത് ഈശ്വരസേവയാണ്.

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യഗുരുവുമായ ഗുരു നാനാക്കാണ് 1520ൽ ലങ്കറുകൾക്കു തുടക്കമിട്ടത്. \“കഠിനാധ്വാനം ചെയ്യുക; അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കുക\“ എന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് സിഖ് സമൂഹം പുണ്യപ്രവർത്തിയായി ഏറ്റെടുത്തിരിക്കുന്നത്.

സച്ച്ഖണ്ഡ് എക്സ്പ്രസിലെ ആയിരത്തോളം യാത്രക്കാരടക്കം നാന്ദേഡ് ഗുരുദ്വാരയിൽ ശരാശരി 20,000 പേർക്കു പ്രതിദിനം സൗജന്യ ഭക്ഷണം നൽകുന്നു. കുറഞ്ഞ ചെലവിൽ 10,000 തീർഥാടകർക്ക് അവിടെ താമസസൗകര്യമുണ്ട്. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ ലങ്കറിൽനിന്ന് എല്ലാ ദിവസവും 50,000 പേർക്കാണ് ഭക്ഷണം വിളമ്പുന്നത്; ഉത്സവകാലത്ത് അത് ഇരട്ടിയാകും. വിശ്വാസികളിൽനിന്നു ലഭിക്കുന്ന സംഭാവന കൊണ്ടു മാത്രമാണ് ഗുരുദ്വാരകളിലെ ലങ്കറുകളിലും സച്ച്ഖണ്ഡ് എക്‌സ്പ്രസിലും ഇത്രയേറെപ്പേർക്ക് വച്ചുവിളമ്പുന്നത്.

അതിവേഗം പായുന്ന വന്ദേഭാരത് ട്രെയിനുകൾക്കിടെ ശരാശരി 57 കിലോമീറ്റർ മാത്രമാണ് സച്ച്ഖണ്ഡ് എക്‌സ്പ്രസിന്റെ വേഗം. ആറു സംസ്ഥാനങ്ങളിലൂടെ നീളുന്ന യാത്ര...കനിവിന്റെയും കാരുണ്യത്തിന്റെയും കഥ പറഞ്ഞു ഹൃദയങ്ങളിലൂടെയാണ് അതു കടന്നുപോകുന്നത്. English Summary:
Sachkhand Express: India\“s Only Train Offering Free Food for Three Decades
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137695

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.