search
 Forgot password?
 Register now
search

കേരള എസ്ഐആർ വൈകാൻ സാധ്യത; തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടപടികൾക്ക് സമയം ലഭിക്കില്ല_deltin51

cy520520 2025-10-28 08:52:44 views 871
  



ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ കേരളത്തിലും മറ്റു കാരണങ്ങളാൽ വേറെ ചില സംസ്ഥാനങ്ങളിലും സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വൈകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ സൂചന നൽകി. ബിഹാറിനു പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒന്നിച്ച് എസ്ഐആർ നടത്താനുള്ള തീരുമാനമാണു മാറുന്നത്.

  • Also Read 32% മരണങ്ങളും ഹൃദ്രോഗം മൂലം; 10 വർഷം മുൻപ് 1.4% ആയിരുന്ന രോഗസാധ്യത ഇപ്പോൾ 19.9%   


കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി ഡിസംബറിൽ അവസാനിക്കുന്നതിനാൽ എസ്ഐആർ നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറും കമ്മിഷനു കത്തയച്ചിരുന്നു. മുഴുവൻ വീടുകളിലും ബിഎൽഒമാർ നേരിട്ടെത്തി ഫോം നൽകുന്നതു മുതൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതു വരെയുള്ള നടപടികൾക്ക് ബിഹാറിൽ 97 ദിവസമാണ് അനുവദിച്ചത്.

മട്ടന്നൂർ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേൽക്കാൻ ഇനി ബാക്കിയുള്ളത് 90 ദിവസത്തിൽ താഴെയാണ്. ഇക്കാര്യമാണു കമ്മിഷൻ പ്രധാനമായും കണക്കിലെടുത്തത്. മണിപ്പുർ ഉൾപ്പെടെ പ്രശ്നബാധിതമായ ചില സംസ്ഥാനങ്ങളിലും ലഡാക്കിലും ക്രമസമാധാന സ്ഥിതിയാണ് എസ്ഐആർ നീട്ടിവയ്ക്കാൻ കാരണം. India News, New Delhi News, Electric Scooter, Central Government, Malayalam News, electric vehicle sound, AVAS system, acoustic vehicle alerting system, EV safety, silent EVs, hybrid vehicle sound, mandatory AVAS, vehicle noise, road safety, electric car sound, electric two-wheeler sound, AVAS India, new motor vehicle rules, October 2026 AVAS, MORTH notification, ഇലക്ട്രിക് വാഹനം ശബ്ദം, എവിഎഎസ് സിസ്റ്റം, വൈദ്യുത വാഹനം, ഹൈബ്രിഡ് വാഹനം, റോഡ് സുരക്ഷ, ശബ്ദമുണ്ടാക്കുന്ന വാഹനം, പുതിയ നിയമം, മോട്ടോർ വാഹന നിയമം, ഒക്ടോബർ 2026, ഇലക്ട്രിക് കാർ ശബ്ദം, സുരക്ഷാ സംവിധാനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, India Mandates AVAS: Electric Vehicles to Get Sound for Enhanced Safety   

കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കേണ്ടത് 2026 മേയ് അവസാനമാണ്. തിരഞ്ഞെടുപ്പു വിജ്ഞാപനം മാർച്ചിൽ ഉണ്ടാകും. അതിനു മുൻപ് എസ്ഐആർ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടർപട്ടിക ഉപയോഗിക്കാനാണ് കമ്മിഷന്റെ നീക്കം.

വോട്ടർമാർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ

തിരുവനന്തപുരം ∙ നാളെ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2.83 കോടി വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന സവിശേഷ തിരിച്ചറിയൽ നമ്പറുണ്ടാകും. ഇനി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്കും നമ്പർ ലഭിക്കും. SEC എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികൾക്കും അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ നമ്പർ ഉപയോഗിക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.

പേരു ചേർക്കാനും വാർഡ് മാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ രേഖകൾ സഹിതം ഹിയറിങ്ങിനു ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദിഷ്ട ഫോമിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനിൽ അഡിഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ. English Summary:
Kerala Elections: SIR Delay and New Voter Identification System Explained.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153662

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com