search
 Forgot password?
 Register now
search

ദിനോസറോ, തിമിംഗലമോ ഡ്രാഗണോ അതോ മറ്റു വല്ലതുമോ?; ഇന്നും പിടിതരാത്ത നെസ്സി

LHC0088 2025-10-28 08:38:22 views 1170
  



പല സംസ്കാരങ്ങളിലും ദുരൂഹജീവികളെപ്പറ്റിയുള്ള കഥകളുണ്ട്. ഇവയുണ്ടെന്നതിനുള്ള ശാസ്ത്രീയ സ്ഥിരീകരണമൊന്നും എവിടെയുമില്ല. എന്നാൽ ഇവയുണ്ടെന്നുതന്നെ തദ്ദേശീയർ ഉറച്ചുവിശ്വസിക്കുന്നു. ഹിമാലയത്തിലുണ്ടെന്നു പറയപ്പെടുന്ന യതിയും മറ്റും ഇത്തരം ദുരൂഹജീവികളാണ്. ‘ക്രിപ്റ്റിക് ജീവികൾ’ എന്നാണ് ഇവ വിശേഷിപ്പിക്കപ്പെടുന്നത്.

  • Also Read ആഫ്രിക്കയിലെ ഡോഗോൻ സമസ്യ   


ഇത്തരമൊരു ദുരൂഹജീവിയാണ് സ്കോട്‌ലൻഡിലെ ലോക്നെസ് തടാകത്തിലുണ്ടെന്നു വിശ്വസിക്കപ്പെടുന്ന നെസ്സി. തടാകത്തിൽ നിന്നു തലനീട്ടുന്ന രീതിയിലുള്ള ഈ ജീവിയുടെ ചിത്രങ്ങൾ 1934ൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും തുടർന്ന് സംഭവത്തിനു രാജ്യാന്തര പ്രശസ്തി കൈവരികയും ചെയ്തിരുന്നു. ഒട്ടേറെ അന്വേഷണങ്ങളും തിരച്ചിലുകളും ഇതെത്തുടർന്ന് നടന്നെങ്കിലും  നെസ്സിയെ കണ്ടെത്താനായില്ല

ഈ ഭീകരജീവിയെക്കുറിച്ചുള്ള കഥകൾ സ്കോട്‌ലൻഡിൽ പണ്ടേയുണ്ട്, നാടോടിക്കഥകളിലും മറ്റും ഇതു കാണാം. 37 കിലോമീറ്ററോളം ചുറ്റളവുള്ള തടാകമാണ് ലോക്നെസ്. നെസ്സ് എന്ന നദിയിൽനിന്നുള്ള ജലമാണ് പ്രധാനമായും ഈ തടാകത്തിലേക്ക് എത്തുന്നത്. എഡി 565ലാണ് ആദ്യമായി നെസ്സിയെ തടാകത്തിൽ കണ്ടെത്തിയെന്ന വാദം ഉയർന്നത്. 1871ൽ സ്കോട്‌ലൻഡുകാരനായ മക്കിൻസി ഇതിനെ കണ്ടെത്തിയെന്നു പറഞ്ഞു.1888ൽ അലക്സാണ്ടർ മക്ഡൊണാൾഡ് എന്ന ആളും നെസ്സിയെ കണ്ടെന്ന് അവകാശപ്പെട്ടു.1933ൽ കുറിയർ എന്ന ബ്രിട്ടിഷ് മാധ്യമത്തിൽ വലിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചതോടെ നെസ്സി ശ്രദ്ധേയനായി.Sunday Special, Malayalam News, Indian Railway, Food, Trains, Sachkhand Express, free food train, Langar, Sikh community, Indian Railways, Nanded Amritsar train, Golden Temple, Gurdwara, Sikh pilgrimage, unique train, compassion, free kitchen, Guru Nanak, Guru Gobind Singh, Nanded, Amritsar, സൗജന്യ ഭക്ഷണം, സച്ച്ഖണ്ഡ് എക്സ്പ്രസ്, ലങ്കർ, സിഖ് സമൂഹം, ഇന്ത്യൻ റെയിൽവേ, തീർത്ഥാടന ട്രെയിൻ, സുവർണ്ണ ക്ഷേത്രം, നന്ദേഡ്, അമൃത്സർ, ദയ, കാരുണ്യം, സമൂഹ അടുക്കള, ഗുരുദ്വാര, സിഖ് മതം, പ്രത്യേക ട്രെയിൻ, food distribution train, rail travel India, pilgrimage journey, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Sachkhand Express: India\“s Only Train Offering Free Food for Three Decades

അതേവർഷം ജോർജ് സ്പൈസർ എന്ന ബ്രിട്ടിഷുകാരനും ഭാര്യയും, ലോക്നെസ് മേഖലയിൽ കാറിൽ സഞ്ചരിക്കവേ അസാധാരണ രൂപവും നാലടി പൊക്കവും 25 അടി നീളവുമുള്ള ഒരു ജീവി ഓടിപ്പോയെന്ന അവകാശവാദവുമായി വന്നു.ആനയുടെ തുമ്പിക്കൈ പോലെ നീണ്ട കഴുത്ത് ഈ ജീവിക്കുണ്ടെന്നും ഡ്രാഗണുമായും ദിനോസറുമായും ഇതിനു സാമ്യമുണ്ടെന്നും സ്പൈസർ പറഞ്ഞു. ഇതോടെ ലോക്നെസ് തടാകത്തിലേക്കു ജനപ്രവാഹമായി. പലരും നെസ്സിയെ കണ്ടെന്ന് അവകാശവാദവുമുയർത്തി.

1934ൽ റോബർട് കെന്നത്ത് വിൽസൺ എന്ന ഇംഗ്ലിഷ് ഗൈനക്കോളജിസ്റ്റ് നെസ്സിയെന്ന പേരിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെടുത്തു.‘സർജന്റെ ഫോട്ടോഗ്രാഫ്’ എന്ന പേരിൽ അറിയപ്പെട്ട ഈ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോക്നെസ് തടാകത്തിലെ ജലോപരിതലത്തിൽ നിന്ന് ഒരു ജീവി തലനീട്ടുന്ന രീതിയിലായിരുന്നു ഈ ചിത്രം. 1994ൽ ഈ ചിത്രം വ്യാജമാണെന്ന് വിധിയെഴുതപ്പെട്ടു. 2019ൽ ലോക്നെസ് തടാകത്തിൽ ഒരു സംഘം ശാസ്ത്രജ്ഞർ നെസ്സിയുടെ ജനിതകപരമായ തെളിവുകൾ തേടി ജനിതകപഠനം നടത്തി. എന്നാൽ തെളിവൊന്നും കിട്ടിയില്ല.

വലിയ തിരച്ചിൽ സംഘങ്ങൾ ഇന്നും ഇവിടെ തമ്പടിച്ചു തിരച്ചിൽ നടത്തുന്നുണ്ട്.അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോട് വരെ ഇവർ സഹായം ആവശ്യപ്പെട്ടു. ലോക്നെസ് സെന്റർ എന്ന സ്ഥാപനം നെസ്സിയെ തിരയാനായി മാത്രം സ്ഥാപിച്ചതാണ്.  ഇതിനിടെ ഒരു സംഘം ശാസ്ത്രജ്ഞർ നെസ്സി ഒരു തിമിംഗലമാകാമെന്ന സാധ്യതയും ഉയർത്തി.

സത്യത്തിൽ നെസ്സി ഒരു ഭാവനാസൃഷ്ടിയാണോ? അതോ മനുഷ്യർ കണ്ടെത്താത്ത ഏതെങ്കിലും പ്രത്യേകതരം മൃഗമോ? ദുരൂഹത ഇന്നും ബാക്കി. English Summary:
Nessie: The Enduring Mystery of the Loch Ness Monster Unveiled
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com