ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്‌ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) സമ്മേളനം ഇന്ത്യയും ചൈനയും തമ്മിൽ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കൈകോർക്കലിനു നിമിത്തമായതു ശ്രദ്ധേയമായി. ഇന്ത്യ– ചൈന അതിർത്തിപ്രശ്നത്തിനു ന്യായവും പരസ്പരം സ്വീകാര്യവുമായ പരിഹാരത്തിനായി ശ്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായതു സമാധാനത്തിലേക്കുള്ള പുതിയ പ്രതീക്ഷയാവുന്നു. യുഎസിന്റെ തീരുവാഘാതത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു അയൽരാജ്യങ്ങളും പാരസ്പര്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചതെന്നതും നിർണായകം.
- Also Read മോദിയുടെ കൂടിക്കാഴ്ച: ചൈനയുമായി മഞ്ഞുരുകുന്നു, ശ്രദ്ധ നേടിയത് ഷിയുമായുള്ളത്; നയതന്ത്ര പ്രാധാന്യം പുട്ടിൻ, ഇഷിബ ചർച്ചകൾക്ക്
കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലെ കസാനിൽ ബ്രിക്സ് സമ്മേളനത്തിനിടെ നടന്ന മോദി – ഷി ചിൻപിങ് കൂടിക്കാഴ്ചയിൽ, പരസ്പരബഹുമാനം ഉറപ്പാക്കി, പക്വതയോടെ സമാധാനപരമായ ബന്ധം നിലനിർത്താനുള്ള പ്രഖ്യാപനമുണ്ടായെങ്കിലും അതു സജീവമായി മുന്നോട്ടുകൊണ്ടുപോകാനായില്ല. അതുകൊണ്ടുകൂടിയാണ് ഞായറാഴ്ച, എസ്‌സിഒ ഉച്ചകോടിക്കു തലേന്നു നടന്ന ഇരു രാഷ്ട്രനേതാക്കളുടെയും കൂടിക്കാഴ്ച പ്രാധാന്യം നേടുന്നതും. ഇരുരാജ്യങ്ങളുടെയും സഹകരണം ഈ രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉഭയകക്ഷി ചർച്ചയ്ക്കു മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ മോദി പറയുകയുണ്ടായി.
ആഗോളവ്യാപാരം സുസ്ഥിരമാക്കുന്നതിൽ രണ്ടു സമ്പദ്‌വ്യവസ്ഥകൾക്കും വലിയ പങ്കുണ്ടെന്നു വ്യക്തമാക്കിയ ഇരുനേതാക്കളും വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. വ്യാപാരക്കമ്മി കുറയ്ക്കാനും ധാരണയായിട്ടുണ്ട്. ഈ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതു ശ്രദ്ധേയമായി. ചൈനയിലെ ക്വിംഗ്ദാവിൽ രണ്ടു മാസം മുൻപുനടന്ന പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പഹൽഗാം ആക്രമണത്തെ അപലപിക്കാതിരുന്നതിനാൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് അതിൽ ഒപ്പുവയ്ക്കാതെ വിട്ടുനിൽക്കേണ്ടിവന്നിരുന്നു.
- Also Read അജ്മാനിൽ വിദ്യാർഥികൾക്കെതിരെയുള്ള പീഡനം തടയുന്നതിന് നിർദ്ദേശം; പാലിച്ചില്ലെങ്കിൽ സ്കൂളുകൾക്കെതിരെ കർശന നടപടി
ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുന്നതിനുപകരം പങ്കാളികളായി കാണണമെന്ന് ഷി ചിൻപിങ് പറഞ്ഞപ്പോൾ, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷത്തിലാണ് ഇരുരാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നു നരേന്ദ്ര മോദിയും പറഞ്ഞു. അഞ്ചു കൊല്ലം മുൻപ് ഇന്ത്യ – ചൈന അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ, യഥാർഥ നിയന്ത്രണരേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചത് ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവാണ്, ഇന്നും. അതുകൊണ്ടുതന്നെ, ഇരുപതിലേറെ റൗണ്ട് സൈനികതല ചർച്ചകളിലും പലതലങ്ങളിലെ നയതന്ത്രചർച്ചകളിലും അതിർത്തിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായില്ലെങ്കിലും അവ മാറ്റിവച്ചു മുന്നോട്ടുനീങ്ങാമെന്ന ധാരണയോടെയാണ് ഇരുനേതാക്കളും ഇപ്പോൾ കൂടിക്കാഴ്ച നടത്തിയതെന്നതു പ്രതീക്ഷ തരുന്നു. Editorial, Heart Surgery, Kerala Health Department, Kerala Government, Malayalam News, കേരള ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി, ഹൃദയ ശസ്ത്രക്രിയ നിർത്തലാക്കുന്നു, മെഡിക്കൽ ഉപകരണ വിതരണം, സർക്കാർ ആശുപത്രി കുടിശ്ശിക, കേരള ആരോഗ്യ പ്രതിസന്ധി, മെഡിക്കൽ കോളേജ് ഹൃദയ ശസ്ത്രക്രിയ, സിഡിഎംഐഡി, സർക്കാർ അനാസ്ഥ, പൊതുജനാരോഗ്യം, കൊറോണറി സ്റ്റെന്റ്, ഗൈഡ് വയർ, പിറ്റിസിഎ ബലൂൺ, ആരോഗ്യ വകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കേരള സർക്കാർ, ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമം, heart surgery crisis Kerala, cardiac surgery stopped, medical equipment supply halt, government hospital arrears, Kerala healthcare crisis, medical college heart surgery, CDMID, government negligence, public health, coronary stent shortage, guide wire, PTCA balloon, health department, Kozhikode Medical College, Thiruvananthapuram Medical College, Kottayam Medical College, Ernakulam General Hospital, Kerala government, surgical equipment shortage, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala\“s Heart Surgery Crisis: Government Negligence Halts Vital Equipment Supply
സമീപകാലത്ത് ലോകരാഷ്ട്രീയത്തിലും വാണിജ്യത്തിലും ഉണ്ടായ വൻമാറ്റങ്ങൾ ഇരുരാജ്യങ്ങളെയും പരസ്പരസഹകരണത്തിനു പ്രേരിപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കത്തിന് ഇരകളായ ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ അതു രാജ്യാന്തരതലത്തിൽ പുതിയ സമവാക്യമാകുന്നു. ഏകപക്ഷീയമായി തീരുവ അടിച്ചേൽപിക്കുന്ന യുഎസിനെ മാറ്റിനിർത്തുകയും സൗഹൃദത്തിന്റെ പുതിയ കരംനീട്ടുന്ന ചൈനയെ ചേർത്തുനിർത്തുകയും ചെയ്യുന്ന നിലപാടാവുമോ ഇനി ഇന്ത്യ സ്വീകരിക്കുകയെന്നു ചോദിക്കുന്നവരുണ്ട്.
- Also Read ചെവിക്കല്ലിന് ആഞ്ഞടിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം: ദൃശ്യങ്ങൾ പുറത്തുവന്നു
ഇന്ത്യയും ചൈനയും അതിവേഗം വളരുന്ന സമ്പദ്ഘടനകളായതുകൊണ്ട്, ഇരുവർക്കുമിടയിലെ സംഘർഷത്തിന്റെ മഞ്ഞുരുകുകയാണെങ്കിൽ അതു സാമ്പത്തികരംഗത്തടക്കമുള്ള വളർച്ചയെ സഹായിക്കും. ഇത് ആഗോള സമ്പദ്ഘടനയിലും മാറ്റങ്ങൾ സൃഷ്ടിക്കും. അതേസമയം, ഈ സഹകരണം എത്രത്തോളം ദൃഢമായി മുന്നോട്ടുപോകുമെന്നത് ഇപ്പോൾ പറയാനാകില്ല. ഇരുരാജ്യങ്ങൾക്കിടയിലും ദശാബ്ദങ്ങളായി നിലനിൽക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾക്ക് ഇതുകൊണ്ടൊന്നും വലിയമാറ്റം വരാനും വഴിയില്ല.
ഇന്ത്യ–ചൈന ഉഭയകക്ഷി ചർച്ചകളെക്കാൾ ഇന്ത്യൻ നയതന്ത്രം പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് ടിയാൻജിനിലെ എസ്‌സിഒ ഉച്ചകോടിയിലുണ്ടായ ചർച്ചകളിലും അവയിൽ ഉരുത്തിരിഞ്ഞ പ്രഖ്യാപനങ്ങളിലുമാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കും ചൈനീസ് പ്രസിഡന്റിനുമൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചേർന്നുനിൽക്കുന്ന സൗഹൃദചിത്രംകൂടി ഈ ഉച്ചകോടിയുടെ ബാക്കിപത്രത്തിലുണ്ട്. യുഎസിന്റെ അധീശത്വ നയത്തിനെതിരെയുള്ള ചേർന്നുനിൽക്കലിന്റെ പുതിയ സാധ്യതകൾകൂടി ഇവരുടെ ഒത്തുചേരൽ ഓർമിപ്പിക്കുന്നു.
- Also Read വ്ലാഡിമിർ പുട്ടിന്റെ കാര്യത്തിൽ നിരാശ, റഷ്യ – ചൈന അച്ചുതണ്ട് രൂപപ്പെടുന്നതിൽ ആശങ്കയില്ല: ട്രംപ്
ചൈനയുമായുള്ള ഇന്ത്യയുടെ കൈകോർക്കലിന്റെ പുതിയ പ്രതീക്ഷകളിലും അതിർത്തിയെക്കുറിച്ചുള്ള ജാഗ്രത കൈവിട്ടുകൂടാ. സൗഹൃദത്തിനും സമാധാനത്തിനുമപ്പുറം സ്വന്തം താൽപര്യങ്ങൾക്കു മുൻഗണന നൽകുന്ന ചൈന വാക്കുലംഘിച്ചതിന്റെ എത്രയോ അനുഭവങ്ങൾ ‘പഞ്ചശീലതത്വ’കാലം മുതൽ ഇന്ത്യയ്ക്കുണ്ടായിട്ടുണ്ട് എന്നതു മറക്കാതിരിക്കുകയും ചെയ്യാം. English Summary:
Modi-Xi Talks: India China Relations highlights the recent SCO summit where discussions between India and China fostered hope for friendship and cooperation. The focus is on resolving border issues peacefully while navigating global economic changes and US trade policies. |