തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള ഉദ്ഘാടന മഹാമഹങ്ങളിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജലപാത പദ്ധതി പൂർത്തീകരിക്കാതെയാണ് അടുത്ത തിരഞ്ഞെടുപ്പിനായുള്ള വാഗ്ദാനങ്ങൾ. സ്വപ്നപദ്ധതിയെന്നു സംസ്ഥാന സർക്കാർ വിശേഷിപ്പിച്ചുപോന്ന കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാതയുടെ ആദ്യഘട്ട കമ്മിഷനിങ് ഇനിയും വൈകുമെന്ന യാഥാർഥ്യം വാഗ്ദാനലംഘനത്തിന്റെ വലിയ ഉദാഹരണങ്ങളിലൊന്നാണ്.
തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ഓണസമ്മാനമായി ഈ മാസം തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പണി പൂർത്തിയായിട്ടില്ല. ഈ സർക്കാരിന്റെ കാലത്തു പൂർത്തിയാകുമെന്നു പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഒരുഘട്ടം പോലും കമ്മിഷൻ ചെയ്യാനായില്ലെന്നു വരുമ്പോൾ, സർക്കാർ വാഗ്ദാനങ്ങൾ വഴിയിലുപേക്ഷിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാകുന്നു അത്.
രാഷ്ട്രപതിയായിരിക്കെ, ഡോ. എ.പി.െജ.അബ്ദുൽ കലാം കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച ദർശനരേഖയിൽ എടുത്തുപറഞ്ഞ പദ്ധതികളിലൊന്നാണ് ജലപാത പൂർത്തീകരണം.
മലയാളികൾക്കുള്ള പുത്തൻ വികസനമന്ത്രം 2005 ജൂലൈ 28നു കേരള നിയമസഭയിൽ അവതരിപ്പിക്കവേ, തിരുവനന്തപുരം - കാസർകോട് ‘സ്മാർട്’ ജലപാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ, ഈ പദ്ധതിയുടെ സമയക്രമംതന്നെ തകർന്നുപോയിരിക്കുന്നു. തുടക്കത്തിൽ സർക്കാർ നിശ്ചയിച്ച സമയക്രമം അനുസരിച്ചാണെങ്കിൽ രണ്ടരവർഷം മുൻപാണ് ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് നടക്കേണ്ടിയിരുന്നത്. India China relations, SCO summit, Narendra Modi Xi Jinping meeting, India China border issue, Pahalgam terror attack, Malayala Manorama Online News, India China trade, US trade policy, Global economy, ഇന്ത്യ-ചൈന ബന്ധം, Galwan valley clash, Sino-Indian relations, India foreign policy, China foreign policy, ഇന്ത്യൻ നയതന്ത്രം, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കേരളം കണ്ട ഏറ്റവും വലിയ വികസനസ്വപ്നങ്ങളിലൊന്നാണ് സർക്കാരിന്റെ അനാസ്ഥയിലും ഉത്തരവാദിത്തമില്ലായ്മയിലും വലയുന്നത്. ദേശീയ ജലപാതയിലൂടെയും നിലവിലുള്ള പുഴകളും കനാലുകളും നവീകരിച്ചും ആവശ്യമായിടത്തു പുതിയ കനാൽ നിർമിച്ചും ഒൻപതു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിയാണിത്. യാഥാർഥ്യമായാൽ, കേരളത്തിന്റെ തെക്ക്– വടക്ക് പൂർണമായും ജലമാർഗം സഞ്ചരിക്കാനാകും. ഇതിലൂടെ, ചെലവു കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ ചരക്കു ഗതാഗതമാർഗവും യാത്രാമാർഗവുമാണു കേരളത്തിനു തുറന്നുകിട്ടുക.
ജലപാത നൽകുന്ന ടൂറിസം സാധ്യതകളേറെയാണ്. 6000 കോടി രൂപ ചെലവിൽ 616 കിലോമീറ്ററിൽ വികസിപ്പിക്കുന്ന ജലപാത കേരളത്തിന്റെ ടൂറിസം ഇടനാഴിയായി മാറ്റാനാണു സർക്കാർ വിഭാവനം ചെയ്തിരുന്നത്. ഓരോ 35 കിലോമീറ്ററിലും ഓരോ ടൂറിസം ഗ്രാമം വികസിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ജലപാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സാമ്പത്തികപുരോഗതികൂടി ജലപാതയുടെ പൂർത്തീകരണത്തോടെ സംഭവിക്കുമെന്നും കണക്കുകൂട്ടി. എന്നാൽ, പദ്ധതി വൈകുന്നതോടെ, ഈ പ്രതീക്ഷകളെല്ലാം ദൂരെ മാറിനിൽക്കുകയാണ്. ജലപാത കിതയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് ഒട്ടും ശുഭസൂചകമല്ല.
ആദ്യഘട്ടമായി 2023–24ൽ 238 കിലോമീറ്റർ എന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും വികസനം ഇഴഞ്ഞതോടെ, ദേശീയ ജലപാതയുടെ ഭാഗമായ 168 കിലോമീറ്റർ കൂടി ഉൾപ്പെടുത്തിയുള്ള 280 കിലോമീറ്ററാണ് ആദ്യഘട്ടമെന്നു സർക്കാർ നിലപാടു മാറ്റി. ഫലത്തിൽ, 112 കിലോമീറ്റർ വികസനം മാത്രമേ ഈ ഘട്ടത്തിൽ സർക്കാരിന്റെ കണക്കിലുള്ളൂ. എന്നിട്ടും പൂർത്തീകരിക്കാനായില്ലെന്നുമാത്രം.
കിഫ്ബി, ദേശീയ ജലപാത അതോറിറ്റി എന്നിവയുടെ ധനസഹായത്തോടെ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ആണ് ജലപാതയുടെ നിർമാണം നിർവഹിക്കുന്നത്. മഴ, നിർമാണക്കരാറുകാരുടെ വേഗക്കുറവ് തുടങ്ങിയ കാരണങ്ങൾ അധികൃതർ നിരത്തുന്നുവെങ്കിലും വാഗ്ദാനലംഘനത്തിന് അതു ന്യായീകരണമാവുന്നില്ല. ജലപാത ജലരേഖയായി മാറാതിരിക്കാൻ സമർപ്പിതവും സമയബന്ധിതവുമായ അടിയന്തര നടപടികൾ സർക്കാരിൽനിന്ന് ഉണ്ടായേതീരൂ. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുമ്പോൾ അതു വോട്ടർമാരോടുള്ള അനീതി തന്നെയായിമാറുന്നു. English Summary:
Kerala Waterway Project: A ₹6000 Crore Dream Drowning in Delays |