സിപിഐ: സംസ്ഥാന പദവികളിലും അനുരഞ്ജനം വരും; ആഞ്ചലോസിന്റെയും ആർ.രാജേന്ദ്രന്റെയും പേര് അസി. സെക്രട്ടറി സ്ഥാനത്തേക്ക്_deltin51

Chikheang 2025-10-28 08:50:52 views 905
  



തിരുവനന്തപുരം ∙ സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും മുന്നോട്ടുവച്ച ഐക്യസന്ദേശം സംസ്ഥാനത്തെ സംഘടനാ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും സിപിഐ തുടരും. സംസ്ഥാന അസി. സെക്രട്ടറിമാരെയും നിർവാഹകസമിതി അംഗങ്ങളെയുമാണ് ഇവിടെ തിരഞ്ഞെടുക്കാനുള്ളത്. ഒക്ടോബർ ഒന്നിന് അതിനായി സംസ്ഥാന കൗൺസിൽ യോഗം ചേരും.

  • Also Read ലഹരി കടത്താൻ ജയിൽ ഉദ്യോഗസ്ഥർ; ഒരു വർഷത്തിനിടെ 4 പേർക്ക് സസ്പെൻഷൻ   


കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്നു സ്വയം ഒഴിവായി കെ. പ്രകാശ് ബാബുവിന് അവസരമൊരുക്കിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തീരുമാനം ഐക്യം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു. തന്റെ സന്നദ്ധത ചണ്ഡിഗഡിൽ വച്ച് അദ്ദേഹം പ്രകാശ് ബാബുവിനെ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള മുൻ സംസ്ഥാന സെക്രട്ടറിമാരായ സി.കെ. ചന്ദ്രപ്പനും പന്ന്യൻ രവീന്ദ്രനും കാനം രാജേന്ദ്രനും കേന്ദ്ര സെക്രട്ടേറിയറ്റിലും അംഗങ്ങൾ ആയിരുന്നതിനാൽ ബിനോയിയും തുടരണമെന്ന അഭിപ്രായമാണ് പ്രകാശ് ബാബു പ്രകടിപ്പിച്ചത്. സെക്രട്ടേറിയറ്റിൽ 2 പേരിൽ കൂടുതൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.Kerala News, Kannur News, Tiger, Attack, Wild animal attack, Tiger, Appachan, Kerala, Iritty, Kannur, Angadikadavu, Attayoli hill, tree escape, wild tiger, man vs tiger, survival story, forest encounter, senior citizen, Appachan tiger, Mathew, കടുവ, അപ്പച്ചൻ, ഇരിട്ടി, കണ്ണൂർ, ആങ്ങാംകടവ്, മരംകയറി, കടുവാ ആക്രമണം, വന്യജീവി, കേരള കടുവ, അട്ടയോളികുന്ന്, സാഹസിക കഥ, ജീവൻ രക്ഷിച്ചു, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kannur: 68-Year-Old Appachan\“s Daring Tree Escape from a Tiger in Iritty   

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തഴയപ്പെട്ട ശേഷം പ്രകാശ് ബാബുവിനോട് വീണ്ടും അനീതി കാട്ടിയെന്ന സന്ദേശം പാർട്ടിക്കകത്ത് നൽകുന്നത് ഗുണകരമല്ലെന്നതു കേരള ഘടകത്തിന്റെ പൊതുവികാരവുമായിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ തിരക്കുകൾക്കിടയിൽ ഡൽഹി യോഗങ്ങൾക്ക് അടിക്കടി എത്താനുള്ള അസൗകര്യം കൂടി ബിനോയ് വ്യക്തമാക്കിയതോടെ സന്തോഷും പ്രകാശും ഉറച്ചു. പുതിയ കേന്ദ്ര സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറിമാരെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല.  

പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഐയുടെ രാജ്യസഭാ നേതാവ് കൂടിയായ സന്തോഷ്കുമാർ (53) കേന്ദ്ര സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്ന ഘട്ടത്തിലേ പ്രകാശ് ബാബു സംസ്ഥാനത്തോ കേന്ദ്രത്തിലോ എന്നു വ്യക്തമാകൂ.

നിലവിൽ അസി.സെക്രട്ടറിയായ പി.പി.സുനീർ ആ സ്ഥാനത്ത് തുടർന്നേക്കും. രാജ്യസഭാംഗം കൂടിയാണെന്നതു മാത്രമാണ് അതിനു തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. 75 വയസ്സ് പ്രായപരിധി പിന്നിട്ടതിനാൽ ഒഴിഞ്ഞ ഇ.ചന്ദ്രശേഖരനു പകരം ടി.ജെ.ആഞ്ചലോസിന്റെയും ആർ.രാജേന്ദ്രന്റെയും പേര് അസി. സെക്രട്ടറി സ്ഥാനത്തേക്ക് ചർച്ചകളി       ലുണ്ട്.  

21 അംഗ നിർവാഹക സമിതിയിൽ കാനം അന്തരിച്ച ഒരു ഒഴിവ് കൂടാതെ 75 കഴിഞ്ഞതിന്റെ പേരിൽ ഇ.ചന്ദ്രശേഖരൻ, വി.ചാമുണ്ണി, കെ.ആർ.ചന്ദ്രമോഹനൻ, സി.എൻ.ജയദേവൻ എന്നിവരുടെ ഒഴിവുകളുണ്ട്. സംഘടനാ പ്രശ്നങ്ങൾ നേരിട്ട സി.കെ.ശശിധരൻ, കമല സദാനന്ദൻ എന്നിവരെ നിലനിർത്താൻ സാധ്യത കുറവാണ്. 7–8 പുതുമുഖങ്ങൾക്കാണ് സാധ്യത. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ടി.ജെ.ആഞ്ചലോസ്, കെ.പി.സുരേഷ് രാജ്, കെ.കെ.വത്സരാജ്, വി.ബി.ബിനു, കെ.എം.ദിനകരൻ, ദേശീയ കൗൺസിലിലെ പുതിയ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുൻമന്ത്രി വി.എസ്.സുനിൽകുമാർ, കെ.രാജു തുടങ്ങിയ പേരുകൾ ചർച്ചകളിലുണ്ട്. English Summary:
CPI Kerala Leadership: Unity Prevails as New Faces Emerge in Key State Posts
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137554

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.