LHC0088 • 2025-10-28 08:54:15 • views 1241
വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന്‍ സ്റ്റോക്സിന്റെ ‘ഓഫർ’ ഇന്ത്യ നിരസിച്ചതാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. എന്താണ് അതിന്റെ കാരണം? അവസാന ടെസ്റ്റിനായി ജൂലൈ 31ന് ഓവലിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമോ? ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന വിശേഷങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണൻ. വിയും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്. English Summary:
Fourth Test Fallout: India and England\“s Cricket Downfall – A Deep Dive on the Sports Podcast with Kannan V and Arjun Radhakrishnan! |
|