cy520520 • 2025-10-28 09:01:25 • views 927
2025 മേയ് 15. ഓപ്പറേഷൻ സിന്ദൂറിനിടെ ഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് ഫോൺ കോൾ. വിവരം പുറത്തായപ്പോൾ മാധ്യമങ്ങൾക്കും അതൊരു ‘കോളായി’. എസ്. ജയശങ്കർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി അഫ്ഗാനിലെ താലിബാന്‍ സർക്കാരിലെ ഉന്നതനുമായി ഫോണിൽ സംസാരിക്കുന്നു. എന്തായിരുന്നു സംഭാഷണത്തിലെ വിഷയങ്ങളെന്ന ഔദ്യോഗിക ഭാഷ്യം പിന്നാലെ പുറത്തുവന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ നേരിട്ടു വിറപ്പിച്ചത് ഇന്ത്യൻ സൈന്യമായിരുന്നെങ്കിൽ മറുവശത്തുനിന്ന് പാക്കിസ്ഥാന്റെ തലയ്ക്കു പിന്നിലെ അടിയായി അഫ്ഗാനിലെ ഇന്ത്യൻ ‘പിൻവാതിൽ നയതന്ത്രം’. ഇപ്പോഴിതാ അഫ്ഗാനിലെ പിൻവാതിൽ അടച്ച് മുൻവാതിലിലൂടെ പ്രത്യക്ഷ നയതന്ത്രത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. അഫ്ഗാൻ ആക്‌ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഒരാഴ്ച നീളുന്ന നീണ്ട സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. മുത്തഖിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കും എന്നാണ് കരുതുന്നത്. എന്നാൽ ഇരുരാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനെയാണ് ഈ സന്ദർശനം ഏറെ ബാധിക്കുക. അഫ്ഗാന്‍ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാവും ഈ മേഖലയിൽ ഉണ്ടാവുക? ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന തന്ത്രം മാത്രമല്ല ഇപ്പോൾ അഫ്ഗാന്‍ വിഷയത്തിലെ ഇന്ത്യൻ മനംമാറ്റം. ഇന്ത്യ–അഫ്ഗാൻ ബന്ധത്തിലുണ്ടായ മാറ്റങ്ങളും പാക്കിസ്ഥാന് അവ ഏൽപ്പിക്കുന്ന ആഘാതങ്ങളും വിശദമായി പരിശോധിക്കാം. English Summary:
India Afghanistan Relations are undergoing a significant transformation. Examine in the eve of Afghan Foreign Minister Amir Khan Muttaqhi\“s visit to Delhi. |
|