cy520520 • 2025-10-28 09:01:26 • views 981
‘നിനക്ക് വട്ടാണ്’ എന്നു കളിയാക്കുന്നവർ ഒരു വശത്ത്. ‘എനിക്ക് വിഷാദരോഗമാണ്’ എന്ന് അഭിമാനത്തോടെ ഉദ്ഘോഷിക്കുന്നവർ മറുവശത്ത്. ഇതിനെല്ലാം ഇടയില്‍ ‘എനിക്ക് എന്താണു സംഭവിക്കുന്നത്’ എന്നുപോലുമറിയാതെ ഉഴലുന്ന ഒരു വിഭാഗവും. മാനസികമായ വെല്ലുവിളികൾ പോലെത്തന്നെ സങ്കീർണമാണ് അതുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും ജീവിതവും. മനമിടറുമ്പോൾ എന്താണ് തനിക്കു സംഭവിക്കുന്നതെന്നും എങ്ങനെ പരിഹരിക്കണമെന്നും അറിയാത്തവരുടെ എണ്ണമേറുകയാണ്. സമൂഹത്തെപ്പേടിച്ച് ഡോക്ടറെയും സൈക്യാട്രിസ്റ്റുമാരെയുമെല്ലാം കാണാന്‍ മടിക്കുന്നവരും ഏറെ. ഗൂഗിളില്‍ പോലും ഇന്ന് ഏറ്റവുമധികം പേർ തിരയുന്ന ചോദ്യങ്ങൾ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ്. ജെമിനൈ, ചാറ്റ്‌ജിപിടി പോലുള്ള എഐ ടൂൾസ് നേരിടുന്ന ചോദ്യങ്ങളിലും മാനസികാരോഗ്യംതന്നെ ‘ട്രെൻഡിങ്’. പക്ഷേ ഗൂഗിളിനും എഐക്കുമെല്ലാം നമ്മുടെ മനസ്സിനെ മനസ്സിലാക്കി പ്രതിവിധി പറഞ്ഞുതരാനാകുമോ? ഈ ചോദ്യങ്ങൾക്കിടയിലേക്കാണ് ഒക്ടോബർ 10ന് ലോക മാനസികാരോഗ്യ ദിനമെത്തുന്നത്. അതിന്റെ ഇത്തവണത്തെ വിഷയമാകട്ടെ ‘കലാപകലുഷിത പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് മാനസികാരോഗ്യവും മാനസിക പിന്തുണയും നൽകുക’ എന്നതും. അകവും പുറവും കലാപകലുഷിതമായവരെപ്പറ്റിയാണ് അതു പറയുന്നത്. മാനസികപ്രശ്നങ്ങൾ നേരിടുന്നവരും അതേ അവസ്ഥയിലാണ്– അവരുടെ അകവും പുറവും കലങ്ങിമറിഞ്ഞ അവസ്ഥയിലായിരിക്കും. അതിൽനിന്നെങ്ങനെ രക്ഷപ്പെടുമെന്നറിയില്ല, ആരോട് എന്തു പറയണമെന്നറിയില്ല, ആ അവസ്ഥയ്ക്കു English Summary:
What is Depression? Do We Need to Consult a Psychiatrist? Signs of Severe Depression and the Role of Medication — An Interview with Dr. Edwin Peter, Psychiatrist and founder of the NGO Sex Education Kerala (SEK). |
|