അമേരിക്ക, ചൈന, റഷ്യ– ഇന്നത്തെ ലോകത്തിൽ സൈനിക ശേഷിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന മൂന്നു രാഷ്ട്രങ്ങൾ. സമ്പദ്ഘടനയുടെ വലുപ്പം നോക്കുകയാണെങ്കിൽ മുൻപന്തിയിലുള്ളത് അമേരിക്കയും ചൈനയും ജപ്പാനും. സാമ്പത്തിക-സൈനിക കാര്യങ്ങളിൽ മറ്റു രാജ്യങ്ങളേക്കാൾ മുന്നേറിയ ഈ നാലു രാഷ്ട്രങ്ങളും തമ്മിൽ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഭരണരീതികൾ പ്രകാരവും ധാരാളം വ്യത്യാസങ്ങളുണ്ട്. പക്ഷേ, ഇവർ നാലുപേരും പങ്കുവയ്ക്കുന്ന ഒരു അസാധാരണ സമാനതയുണ്ട് - ഈ നാലു രാഷ്ട്രങ്ങളുടെയും ഭരണാധികാരിയാകാൻ ഇതുവരെ ഒരു വനിതയ്ക്ക് കഴിഞ്ഞിട്ടില്ല. അമേരിക്ക സ്വാതന്ത്ര്യം നേടി 250 വർഷം തികയാൻ പോവുകയാണെങ്കിലും ഇക്കാലമത്രയും ഒരു വനിതയ്ക്ക് പ്രസിഡന്റ് പദം അലങ്കരിക്കാൻ സാധിച്ചിട്ടില്ല. സാർ ചക്രവർത്തിമാരുടെ ഭരണകാലത്ത് കാതറിൻ തുടങ്ങി പേരെടുത്ത ചക്രവർത്തിനിമാർ ഉണ്ടായിരുന്നെങ്കിലും 1917ലെ വിപ്ലവത്തിനുശേഷം പുരുഷന്മാർ മാത്രമേ മോസ്കോയിൽ ഭരണം നടത്തിയിട്ടുള്ളൂ. ചൈനയിലും ഇതുതന്നെയാണ് സ്ഥിതി. സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് മാവോയുടെ ഭാര്യ English Summary:
Japan\“s First Female Prime Minister Takaychi Sanae rises to power with conservative policies, drawing parallels to Indira Gandhi and Margaret Thatcher. |
|