‘ഡിവൈഎസ്പി സുനിൽ സൂക്ഷിച്ചോ; പേര് നോട്ട് ചെയ്തിട്ടുണ്ട്, ജീവിതാവസാനം വരെ പിണറായി മുഖ്യമന്ത്രിയാകുമെന്ന മോഹം വേണ്ട’: വേണുഗോപാൽ

cy520520 2025-10-28 09:21:52 views 466
  



കോഴിക്കോട് ∙ ജീവിതാവസാനം വരെ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന മോഹം ആർക്കും വേണ്ടെന്ന് പൊലീസിനോട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • Also Read ‘റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു; അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല’   


‘‘ബൈജു എന്ന എസ്പി പറയുന്നത് എംപിയെ ആക്രമിച്ചിട്ടേയില്ല എന്നാണ്. മിസ്റ്റർ ബൈജു, ജീവിതാവസാനം വരെ പിണറായി മുഖ്യമന്ത്രിയാകുമെന്ന മോഹം ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ ആറുമാസം കഴിഞ്ഞാൽ നിങ്ങളെ ഞങ്ങൾ കാണും. എല്ലാ മര്യാദകളും കാറ്റിൽ പറത്തിയ നിങ്ങളുടെ നടപടി ഞങ്ങൾ ചോദ്യം ചെയ്യും. ഞാൻ സാധാരണ ഇങ്ങനെയൊന്നും പറയുന്ന ആളല്ല. എന്നാൽ ഇത്രയും ഭീകരമായി പൊലീസ് ഒരു പക്ഷം ചേർന്ന് ഒരു പാർലമെന്റ് അംഗത്തെയും നേതാക്കളെയും തല്ലിചതയ്ക്കുന്നത് കണ്ടാൽ ഇത് പറയാതെ പോയാൽ ഞാൻ ഒരു സാധാരണ പ്രവർത്തകൻ അല്ല’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.

‘‘അണികളെ എല്ലാത്തിനും വിട്ട് നേതാക്കന്മാരെ സ്വർണത്തിനു കാവൽ നടത്തുന്ന പാർട്ടിയല്ല കോൺഗ്രസ്. നിയമപരമായി പേരാമ്പ്രയിൽ നടത്താൻ അനുവാദം ലഭിച്ച ജാഥയാണ് ഷാഫിയുടെ നേതൃത്വത്തിൽ ഉണ്ടായത്. ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വച്ചിട്ടുണ്ട്. പൊലീസ് യൂണിഫോമിനു പവിത്രതയുണ്ട്, പാരമ്പര്യമുണ്ട്. ആ യൂണിഫോം ഇട്ടിട്ട് ഏമാന്മാരെ സുഖിപ്പിക്കുന്നവരെല്ലാം അഴിമതി നടത്തുന്നവരാണ്. അവരുടെ അഴിമതി മറച്ചുപിടിക്കാനാണ് ഈ സുഖിപ്പിക്കൽ. അങ്ങനെ സുഖിപ്പിക്കാൻ വേണ്ടി കോൺഗ്രസിന്റെ എംപിക്ക് നേരെയും നേതാക്കന്മാർക്കെതിരെയും കുതിര കയറിയാൽ നിങ്ങളറിയും ഷാഫി ആരാണ്, കോൺഗ്രസ് എന്താണ്, യുഡിഎഫ് എന്താണ് എന്ന്. ഇത് സിപിഎമ്മിന്റെ അവസാനത്തെ ഭരണമാണ്. ഇതിനെല്ലാം കണക്കു തീർത്തു ചോദ്യം ചോദിക്കുന്ന കാലമുണ്ട്. അതിനാൽ കാക്കി കുപ്പായത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചു പ്രവർത്തനം നടത്താൻ തയാറാകണമെന്നാണ് പറയാനുള്ളത്.

  • Also Read എംപിയെ സംരക്ഷിക്കാത്ത പൊലീസിന്റെ സംരക്ഷണം വേണ്ട, പൊലീസിനെ തള്ളിമാറ്റി പ്രവർത്തകർ; യുഡിഎഫ് സംഗമത്തിനിടെ സംഘർഷം   


ഇന്ന് രാവിലെ പത്രം വായിച്ചപ്പോൾ 2023ൽ നമ്മുടെ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടിസ് അയച്ചെന്നത് കണ്ടു. ഇ.ഡി നോട്ടിസ് രണ്ടു കൊല്ലമായി പൂഴ്ത്തി വച്ചിരിക്കുകയാണ്. സോണിയ ഗാന്ധിക്കുള്ള നോട്ടിസ് പൂഴ്ത്തിവച്ചോ ?, നാലു ദിവസം ചോദ്യം ചെയ്തു. രാഹുൽ ഗാന്ധിക്ക് നോട്ടിസ് കിട്ടിയപ്പോൾ‌ ആറു ദിവസമാണ് പച്ചവെള്ളം പോലും കൊടുക്കാതെ ചോദ്യം ചെയ്തത്. ഹേമന്ത് സോറനെ ചോദ്യം ചെയ്തു, സാക്ഷാൽ കേജ്‌രിവാളിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്തതെല്ലാം ജനം അറിയും, കാരണം പ്രതിപക്ഷ നേതാക്കന്മാരെ ചോദ്യം ചെയ്താൽ അവർ ആദ്യം കൊടുക്കുന്നത് മാധ്യമങ്ങൾക്കാണ്. നോട്ടിസ് പോയാൽ ഇ.ഡി ആദ്യം കൊടുക്കുന്നത് മാധ്യമങ്ങൾക്കാണ്. പിണറായി വിജയന്റെ മകന്റെ നോട്ടിസ് മാത്രം ഇ.ഡി ആർക്കും കൊടുത്തിട്ടില്ല. അദ്ദേഹം കള്ളപ്പണം വെളിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ടാണ് നോട്ടിസ് കൊടുത്തിരിക്കുന്നത്.

ഈ നാടിനെ കുട്ടിച്ചോറാക്കാൻ, ജനങ്ങളെ വിഭജിക്കാൻ ഏറ്റവും കൂടുതൽ നേതൃത്വം കൊടുക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിൽ കേരളത്തിലെ മുഖ്യമന്ത്രി ഇങ്ങനെ കൈയും വച്ചിരിക്കുന്ന ചിത്രം കണ്ടു. ആർഎസ്എസിന്റെ ഏറ്റവും ഉറ്റ നേതാവായിട്ടുള്ള നിതിൻ ഗഡ്കരിയെ രഹസ്യതാവളത്തിൽ പോയി കേരളത്തിന്റെ മുഖ്യമന്ത്രി കാണുന്നു. കേന്ദ്ര മന്ത്രിമാരെ കാണുന്നതൊന്നും തെറ്റില്ല. സംസ്ഥാനത്തിന്റെ കാര്യങ്ങൾ പറയണം. തലയിൽ മുണ്ടിട്ടിട്ട് പിന്നാലെ പോയിട്ട് രഹസ്യമായിട്ടല്ല കാണേണ്ടത്. ഇതിനിടെ എസ്ഐആർ വന്നു, എം.എ.ബേബി പ്രതികരിച്ചു. രാജ്യത്തിലെ സകലമാന കമ്മ്യൂണിസ്റ്റുകാരടക്കം ഇന്ത്യ മുന്നണി മൊത്തം പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഒന്നും മിണ്ടിയില്ല.

  • Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ‌ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’   


ശബരിമല വിഷയം നാട്ടിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഡിഎഫുകാരന്റെയോ കോൺഗ്രസുകാരന്റെയോ വീട്ടിൽ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ഈ വിഷയം ചർച്ചാവിഷയമാണ്. സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഈ കൊടിയ അഴിമതിയിൽ അപമാനിതരായ സഖാക്കന്മാർ ഈ വിഷയം മാറ്റാനായി ഷാഫി പറമ്പിൽ എംഎൽഎയെ ആക്രമിക്കുകയായിരുന്നു. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യുഡിഎഫ് വിട്ടുകൊടുക്കില്ല’’ – വേണുഗോപാൽ പറഞ്ഞു. English Summary:
KC Venugopal\“s Strong Words Against Police Action: KC Venugopal criticizes police actions against Congress leaders during a UDF protest and alleges government corruption.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133279

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.