search
 Forgot password?
 Register now
search

ബേക്കറി ഉടമയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

cy520520 2025-10-28 09:21:42 views 1050
  



തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് കൗൺസിലർ ജെ. ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നേരത്തേ ചുമത്തിയിരുന്നു. ജോസ് ഫ്രാങ്ക്ലിൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല. ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും കൗൺസിലർക്കെതിരെ ഉണ്ടെന്നാണ് വിവരം. ജോസിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കും.

  • Also Read ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കി; കോൺഗ്രസ് നഗരസഭാ കൗൺസിലർക്കെതിരെ കേസ്   


ബേക്കറിക്കു വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് സമീപിച്ച ജോസ് ശല്യപ്പെടുത്തിയെന്നും ചൂഷണ ശ്രമം നടത്തിയെന്നും ആത്മഹത്യക്കുറിപ്പില്‍ സ്ത്രീ എഴുതിവച്ചിരുന്നു. വായ്പയുടെയും മറ്റും പേരില്‍ കൗണ്‍സിലര്‍ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി മകന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. മക്കള്‍ക്ക് എഴുതിയ 2 ആത്മഹത്യക്കുറിപ്പുകളും പൊലീസ് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറി. ആത്മഹത്യക്കുറിപ്പില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടമ്മ ഗ്യാസ് തുറന്നുവിട്ടതിനു ശേഷം തീകൊളുത്തി മരിച്ചത്. അടുപ്പില്‍ നിന്നു തീ പടര്‍ന്ന് പൊള്ളലേറ്റു മരിച്ചെന്നാണു പൊലീസ് ആദ്യം കരുതിയതെങ്കിലും പിന്നീട് ആത്മഹത്യക്കുറിപ്പ് കണ്ടെത്തുകയായിരുന്നു.

  • Also Read എംപിയെ സംരക്ഷിക്കാത്ത പൊലീസിന്റെ സംരക്ഷണം വേണ്ട, പൊലീസിനെ തള്ളിമാറ്റി പ്രവർത്തകർ; യുഡിഎഫ് സംഗമത്തിനിടെ സംഘർഷം   


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Jose Franklin എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Congress Councilor Faces Sexual Assault Charges in Suicide Case: The councilor Jose Franklin is accused of sexually harassing a bakery owner under the guise of arranging a loan, leading to her suicide.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com