തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാകും പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
- Also Read ദ്വാരപാലക ശിൽപം: പോയത് ഒരുകിലോയോളം സ്വർണം !
ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേരാണ് പ്രതികൾ. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് വൈകാതെ കടന്നേക്കുമെന്നാണ് വിവരം. English Summary:
Crime Branch Registers Case in Sabarimala Gold Theft: Sabarimala gold theft case is now under investigation by the Crime Branch. A special investigation team led by H. Venkatesh will handle the case. |