ന്യൂഡൽഹി ∙ ഗാസയിൽ നിന്നുള്ള ഇസ്രയേൽ ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘‘അചഞ്ചലമായ സമാധാന ശ്രമങ്ങളെയും’’ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ‘‘ശക്തമായ ദൃഢനിശ്ചയ’’ത്തെയും അദ്ദേഹം പ്രശംസിച്ചു.
- Also Read ഇനി സമാധാനം; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ട്രംപ് ഒപ്പുവച്ചു
‘‘രണ്ട് വർഷമായി തടവിൽ കഴിയുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെയെല്ലാം കുടുംബങ്ങളുടെ ധൈര്യത്തെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങളെയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തെയും സൂചിപ്പിക്കുന്നതാണ് ഇവരുടെ മോചനം. സമാധാനം പുനഃസ്ഥാപിക്കുവാനായി യുഎസ് പ്രസിഡന്റെ ഡോണൾഡ് നടത്തിയ ശക്തമായ ശ്രമത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
We welcome the release of all hostages after over two years of captivity. Their freedom stands as a tribute to the courage of their families, the unwavering peace efforts of President Trump and the strong resolve of Prime Minister Netanyahu. We support President Trump’s sincere…— Narendra Modi (@narendramodi) October 13, 2025 English Summary:
Gaza Hostage Freedom: Israel hostages release is welcomed by Prime Minister Narendra Modi, praising the efforts of US President Donald Trump and Israeli Prime Minister Benjamin Netanyahu. |
|