പുട്ടിന് യുക്രെയ്‌‌നിൽ സമാധാനം വേണ്ടെന്ന് വ്യക്തം: നാറ്റോ മന്ത്രിമാർ; യുഎസിന്റെ സമാധാന പദ്ധതി തള്ളിയെന്ന വാദം നിഷേധിച്ച് റഷ്യ

cy520520 2025-12-4 04:51:10 views 1164
  



ബ്രസൽസ് ∙ യുക്രെയ്‌‌നിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ലെന്ന് നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ബൽജിയത്തിലെ ബ്രസൽസിൽ നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം.

  • Also Read ‘അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റ്; അയാൾ ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള യുദ്ധം’   


‘പുട്ടിൻ തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. യുക്രെയ്‌‌നിൽ കൂടുതൽ ശക്‌തമായ ആക്രമണം റഷ്യ നടത്തുകയാണ്. പുട്ടിന് യുക്രെയ്‌‌നിൽ സമാധാനം വേണ്ടെന്ന് വ്യക്തമാണ്’ – എസ്തോണിയയുടെ വിദേശകാര്യ മന്ത്രി മാർഗസ് സാഹ്ക്‌നയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. സമ്പൂർണ വെടിനിർത്തൽ നടപ്പാക്കിയ ശേഷം ചർച്ചകൾ നടത്തുകയെന്നതാണ് വിശ്വാസം വളർത്തുന്നതിനുള്ള ഏറ്റവും മികച്ച നടപടിയെന്നും എന്നാൽ റഷ്യയുടെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വാൽറ്റോണൻ പറഞ്ഞു.

  • Also Read ഫിഫ ലോകകപ്പ് ആരാധകർക്ക് ആശ്വാസം: യുഎഇ താമസക്കാർക്ക് യുഎസ് വീസ അപ്പോയിന്റ്‌മെന്റ് വേഗത്തിൽ   


യുക്രെയ്‌‌നെതിരെയുള്ള റഷ്യയുടെ യുദ്ധം, വ്യോമാതിർത്തി ലംഘനങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ നാറ്റോയ്ക്കെതിരെയുള്ള റഷ്യയുടെ നടപടികൾ എന്നിവ യോഗത്തിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഊന്നിപ്പറഞ്ഞു. ‘യുക്രെയ്‌ന്റെ സുരക്ഷ നാറ്റോയുടെ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് സ്വയം പ്രതിരോധിക്കാനും നാളത്തെ ഭീഷണികളെ തടയാനും യുക്രെയ്‌‌നെ സഹായിക്കുന്നതിന് നാറ്റോയുടെ പിന്തുണ ഒരു കുറവും കൂടാതെ തുടരേണ്ടതുണ്ട്.’ – റുട്ടെ പറഞ്ഞു. യുക്രെയ്‌‌നിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും രാജ്യത്തിന്റെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചും നാറ്റോ-യുക്രെയ്ൻ കൗൺസിൽ സെഷനിൽ യുക്രെയ്ൻ വിദേശകാര്യമന്ത്രി‌ ആന്ദ്രീ സിബിഹ സംസാരിച്ചു.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, യുക്രെയ്‌‌‌നിൽ സമാധാനം നടപ്പാക്കാൻ യുഎസ് തയാറാക്കിയ ഒരു വ്യവസ്‌ഥയും റഷ്യ തള്ളികളഞ്ഞിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ചില കാര്യങ്ങൾ അംഗീകരിക്കുകയും, മറ്റു ചിലത് അസ്വീകാര്യമായി കണക്കാക്കുകയും ചെയ്യുന്ന ഒരു സാധാരണ ചർച്ചാപ്രക്രിയയാണിതെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വ്യവസ്‌ഥകളിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നർ എന്നിവരുമായി വ്ലാഡിമിർ പുട്ടിൻ ക്രെംലിനിൽ ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു പെസ്കോവിന്റെ പ്രതികരണം.  English Summary:
Ukraine Peace in Question: Russia Ukraine war has shown no signs of de-escalation, according to NATO ministers. The situation remains tense as discussions continue regarding potential peace talks and international involvement. Putin does not want peace in Ukraine.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132959

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.