search
 Forgot password?
 Register now
search

ചവറയിൽ വയോധിക വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ചെറുമകൻ കസ്റ്റഡിയിൽ, ലഹരിക്ക് അടിമ

cy520520 2025-12-8 04:21:09 views 1107
  



ചവറ∙ കൊല്ലം ചവറയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖാ ബീവി (63) ആണ് മരിച്ചത്. വീടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.  

  • Also Read തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു‌പോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി   


വൈകിട്ട് 7 മണിയോടെയാണ് സുലേഖാ ബീവിയുടെ വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കാല് ചാക്കിനുള്ളിലേക്ക് കയറ്റിയ നിലയിലായിരുന്നു. സുലേഖ ബീവിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ സുലേഖ ബീവിയുടെ മകൾ മുംതാസിന്റെ മകൻ ഷഹനാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ എൽപിക്കുകയായിരുന്നു. നേരത്തെ വധശ്രമക്കേസിൽ പ്രതിയായ ഷഹനാസ് ലഹരിക്ക് അടിമയുമാണ്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

  • Also Read നടിയെ പീഡിപ്പിച്ച കേസിൽ വിധി നാളെ; ആരൊക്കെ അകത്താകും? തെളിയുമോ ഗൂഢാലോചനക്കുറ്റം?   


ഒട്ടേറെ കേസുകളിൽ പ്രതിയായ ഷഹനാസ് വീട്ടിൽ പ്രശ്നക്കാരനാണ്. പണം ആവശ്യപ്പെട്ടു വീട്ടിൽ വഴക്കിടാറുണ്ട്. മുംതാസ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവർ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസും വീട്ടിൽ ഉണ്ടായിരുന്നു.  

  • Also Read എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്   

    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സുലേഖാ ബീവിയുടെ കൊലപാതകത്തിനു പിന്നാലെ മകൾ മുംതാസ് ആത്മഹത്യശ്രമവും നടത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കതക് തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സുലേഖ ബീവിയുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സക്കീർ ഹുസൈൻ ഇവരുടെ മറ്റൊരു മകനാണ്. English Summary:
Elderly Woman Found Murdered in Chavara: Chavara murder case reveals a shocking incident where an elderly woman was found murdered in Chavara, Kollam. The victim\“s grandson has been taken into custody as the primary suspect.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com