കേന്ദ്രം അനുമതി നിഷേധിച്ച സിനിമകൾ പ്രദർശിപ്പിക്കും; ജനാധിപത്യ വിരുദ്ധത അംഗീകരിക്കില്ല: മന്ത്രി സജി ചെറിയാൻ

LHC0088 Yesterday 21:51 views 407
  



തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്ന 19 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു നിര്‍ദേശം നല്‍കി. സിനിമകളു‌െട പ്രദർശനത്തിന് വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്നത് രാഷ്ട്രീയ വിവാദമായിരുന്നു.  

  • Also Read സിനിമകൾക്ക് അനുമതി നൽകാത്തത് അസാധാരണം; പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ‘അമിത ജാഗ്രത’: റസൂൽ പൂക്കുട്ടി   


കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിനു നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മന്ത്രി വിമര്‍ശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്‌കാരങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമകള്‍ കാണാനുള്ള, മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

സിനിമ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇടതുമുന്നണി പ്രമേയം പാസാക്കിയിരുന്നു. പലസ്തീന്‍ പ്രമേയമാക്കിയ നാലു സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുകയാണെന്നും ഈ നിലപാടില്‍നിന്നു കേന്ദ്രം പിന്മാറണമെന്നും എല്‍ഡിഎഫ് പ്രമേയത്തില്‍ പറയുന്നു.

  • Also Read ഐഎഫ്എഫ്കെയിൽ പലസ്തീൻ സിനിമകൾക്ക് ‘കട്ട്’ പറഞ്ഞ് കേന്ദ്രം, പ്രദർശനാനുമതി ഇല്ല; അട്ടിമറി നീക്കമെന്ന് സിപിഎം   

    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിസംബര്‍ 12ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിദേശചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഒഴിവാക്കല്‍ ആവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിനാണ് കേന്ദ്രത്തിന് ഐഎഫ്എഫ്കെ അധികൃതർ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു കാട്ടി 187 സിനിമകള്‍ക്കും അനുമതി നിഷേധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം 11ന് മറുപടി നല്‍കി. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറിക്കു കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 158 സിനിമകള്‍ക്ക് അനുമതി നല്‍കിയത്. ഇനി 19 സിനിമകള്‍ക്കാണ് അനുമതി ലഭിക്കാനുള്ളത്.  

  • Also Read കേന്ദ്രത്തിന്റെ സംരക്ഷണം, പ്രതിപക്ഷത്തിന്റെ കുറ്റവിചാരണാ ഭീഷണി; ഇത് ജുഡീഷ്യറിയുടെ അസാധാരണ കാലം?   


വിദേശചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലേക്കു വരാനുള്ള അനുമതി നല്‍കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം നിലപാടുകള്‍ കടുപ്പിച്ചതാണ് നടപടിക്രമങ്ങളിലെ കാലതാമസത്തിനു കാരണമെന്നാണ് അക്കാദമിവൃത്തങ്ങള്‍ പറയുന്നത്. ഏതൊക്കെ ചലച്ചിത്രപ്രവര്‍ത്തകരാണ് എത്തുന്നത് എന്നറിഞ്ഞതിനു ശേഷം മാത്രമേ സിനിമികള്‍ സെന്‍സര്‍ ഇളവിന് അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. English Summary:
Minister Saji Cherian Assures Screening of Denied Films at IFFK: The minister has directed the State Film Academy to screen all the films that were denied permission by the Central Ministry of Information and Broadcasting.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137246

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.