കാർവാർ∙ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തീരദേശത്ത്, അതീവ സുരക്ഷാ നാവിക മേഖലയ്ക്ക് സമീപം, ചൈനീസ് നിർമിത ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി. ഇതേത്തുടർന്ന് സുരക്ഷാ ഏജൻസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. പ്രാഥമിക കണ്ടെത്തലുകൾ ചാരപ്രവർത്തനമല്ല, ശാസ്ത്രീയ ഗവേഷണമെന്നതിലേക്കാണ് വിരൽച്ചൂണ്ടുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും മേഖലയിൽ ആകെ ജാഗ്രത പുലർത്തുന്നുണ്ട്.
- Also Read ഇംഗ്ലിഷ് ചാനലിൽ റഷ്യൻ അന്തർവാഹിനി: മൂന്ന് ദിവസം പിന്തുടർന്ന് ബ്രിട്ടിഷ് നാവികസേന; യുദ്ധഭീതിയിൽ യൂറോപ്പ്
ബീച്ചിന് അടുത്തുള്ള തിമ്മക്ക ഗാർഡൻ മേഖലയിൽ ടാഗ് ഘടിപ്പിച്ച നിലയിൽ ഒരു കടൽക്കാക്ക വിശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നതെന്ന് കാർവാർ ടൗൺ പൊലീസ് അറിയിച്ചു. ഉപകരണത്തെക്കുറിച്ച് സംശയം തോന്നിയ അവർ വനംവകുപ്പിന്റെ മറൈൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം പരിശോധിച്ചു.
- Also Read ‘നടുവേദനയുണ്ട്, ജയിലിൽ മെത്ത വേണം’; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ
ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ – എൺവിറോൺമെന്റൽ സയൻസസിന്റെ മാർക്കിങ്ങുകൾ ഈ ജിപിഎസ് ട്രാക്ടറിൽ ഉണ്ടായിരുന്നു. അക്കാദമികവും പാരിസ്ഥിതികവുമായ പഠനങ്ങൾക്ക് ഈ ഉപകരണം ഉപയോഗിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് അധികൃതർ പറയുന്നത്.
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
- കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
- നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
‘‘കടൽക്കാക്കകളുടെ സഞ്ചാരം, ഭക്ഷണ രീതികൾ, ദേശാടന റൂട്ടുകൾ എന്നിവയെക്കുറിച്ചു പഠിക്കാനാണ് ട്രാക്കർ ഘടിപ്പിച്ചതെന്നാണു കരുതുന്നത്. ചാരപ്രവർത്തനത്തിന് ഈ ഘട്ടത്തിൽ തെളിവില്ല’’ – പൊലീസ് പറഞ്ഞു. തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത പാലിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. കടൽക്കാക്കയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലേക്കു മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമം തുടരുകയാണ്.
മേഖലയിൽ ഇതാദ്യമായല്ല ഇത്തരം സംഭവം. കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്‌കോൽ തുറമുഖത്തിന്റെ പരിധിയിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ഒരു പരുന്തിനെ കണ്ടെത്തിയിരുന്നു. ഇതും വന്യജീവി ഗവേഷണത്തിന്റെ ഭാഗമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, നാവികസേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ ഐഎൻഎസ് കദംബ നാവികതാവളത്തിന്റെ സാമീപ്യം കണക്കിലെടുക്കുമ്പോൾ, ഗവേഷണത്തിന്റെ മറവിൽ മറ്റു വിവരങ്ങൾ പുറത്താകാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിട്ടുണ്ട്.
ജിപിഎസ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വന്യജീവി ട്രാക്കിങ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയാണെങ്കിലും, പക്ഷിയെ കണ്ടെത്തിയ സ്ഥലം കണക്കിലെടുക്കുമ്പോൾ ഒന്നിലധികം ഏജൻസികൾ എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
FAQ
ചോദ്യം: എന്താണ് ഐഎൻഎസ് കദംബ?
ഉത്തരം: കർണാടകയിലെ കാർവാറിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നാവിക താവളമാണ് ഐഎൻഎസ് കദംബ. പടിഞ്ഞാറൻ കടൽത്തീരത്ത് ഇന്ത്യയുടെ സമുദ്രശക്തി വർധിപ്പിക്കുന്നതിനായി തന്ത്രപ്രധാനമായ ‘പ്രോജക്ട് സീബേർഡ്’ പ്രകാരമാണ് ഈ നാവികതാവളം വികസിപ്പിച്ചെടുത്തത്. 1986ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നാവികതാവളത്തിന് തറക്കല്ലിട്ടത്.
ചോദ്യം: ഐഎൻഎസ് കദംബയുടെ പ്രാധാന്യമെന്ത്?
ഉത്തരം: ഇന്ത്യൻ നാവികസേനയുടെ സുപ്രധാന കേന്ദ്രമാണ് ഐഎൻഎസ് കദംബ. സൂയസ് കനാലിനു കിഴക്കുള്ള ഏറ്റവും വലിയ നാവികകേന്ദ്രമായി വികസിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇവിടം. പ്രധാന യുദ്ധക്കപ്പലുകൾക്ക് ആതിഥേയത്വം നൽകാൻ കഴിയും. 2005ലാണ് ഇത് കമ്മിഷൻ ചെയ്തത്. ഐഎൻഎസ് വിക്രമാദിത്യ പോലുള്ള വിമാനവാഹിനി കപ്പലുകളെ ഉൾക്കൊള്ളാൻ കഴിയും. English Summary:
Seagull with Tracking Device: INS Kadamba, a critical naval base, is under scrutiny after a Chinese GPS tracker was found attached to a seagull nearby. This incident raises concerns about potential surveillance, prompting investigations into the device\“s purpose and origin. |