ജയിൽ ഡിഐജിക്ക് എതിരായ റിപ്പോ‍ർട്ടുകളെല്ലാം സർക്കാർ പൂഴ്ത്തി; പരാതിക്കത്തുകളിലും നടപടിയുണ്ടായില്ല

Chikheang 1 hour(s) ago views 1108
  



തിരുവനന്തപുരം ∙ തടവുകാരിൽനിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കേസിൽ കുടുങ്ങിയ ജയിൽ ആസ്ഥാനകാര്യ ഡിഐജി എം.കെ.വിനോദ്കുമാറിനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലയളവു മുതലുള്ള അന്വേഷണ റിപ്പോർട്ടുകളും പരാതിക്കത്തുകളും സർക്കാർ പൂഴ്ത്തി. ഇദ്ദേഹത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു 2023 ഏപ്രിലിൽ അന്നത്തെ മധ്യമേഖലാ ജയിൽ ഡിഐജി ജയിൽ ഡയറക്ടർക്കു കത്തെഴുതിയിരുന്നു. ഈ കത്തും അവഗണിച്ചു. കത്തുനൽകിയ ഡിഐജിയെ വിരമിക്കാൻ 3 മാസം ബാക്കി നിൽക്കെ, വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൻമേൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കുത്തഴിഞ്ഞ ജയിൽഭരണത്തിന്റെ ഭാഗമായി തടവുകാരിൽനിന്നു മാത്രമല്ല, സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്നും കൈക്കൂലി കൈപ്പറ്റുന്ന ഉന്നതസംഘമുണ്ടെന്ന സൂചനകളാണു പുറത്തുവരുന്നത്.

  • Also Read പൊലീസുകാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: പ്രതിക്ക് രണ്ടര വർഷം തടവ്   


വിനോദ്കുമാർ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായിരിക്കെ, നടപ്പാക്കിയ ഔഷധസസ്യക്കൃഷി പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടു നടന്നെന്നും കർശന നടപടിയെടുത്ത്, 2.31 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും 2020ൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. വകുപ്പ് നടത്തിയ വിശദാന്വേഷണത്തിലും വിജിലൻസ് കണ്ടെത്തൽ ശരിവച്ചു. എന്നാൽ ഇതുവരെ പണം തിരിച്ചുപിടിച്ചിട്ടില്ല. റിപ്പോർട്ട് നിലനിൽക്കെ, ഡിഐജിയായി സ്ഥാനക്കയറ്റം നേടിയ വിനോദ്കുമാർ, തുടർന്നു ജയിൽ ആസ്ഥാന ഡിഐജി ആയതോടെ ഫയൽ മരവിച്ചു.

  • Also Read പട്ടാപ്പകൽ ഹോട്ടലിനു മുന്നിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ നോട്ട് വെളുപ്പിക്കൽ സംഘം   


ഇദ്ദേഹം ആസ്ഥാന ഡിഐജിയായിരിക്കെ, അധികാരപരിധിവിട്ടു നടത്തിയ ഔദ്യോഗിക യാത്രകളെക്കുറിച്ച് അന്നത്തെ മധ്യമേഖലാ ജയിൽ ഡിഐജി 2022ൽ 3 കത്തുകൾ ജയിൽ ഡയറക്ടർക്കു നൽകിയിരുന്നു. ‘ഔദ്യോഗിക വാഹനത്തിൽ 250 കിലോമീറ്റർ വരെ യാത്ര ചെയ്തു മറ്റു സോണുകളിലെ ജയിലുകളിൽ ഹ്രസ്വ സന്ദർശനം നടത്തുന്നതു ദുരൂഹവും അന്വേഷിക്കേണ്ടതുമാണ്. മേഖലാ ഡിഐജിയുടെ ശുപാർശയില്ലാതെ ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തുന്നു. ഇത് അഴിമതിക്കു കാരണമാകുന്നെന്നു സംശയമുണ്ട്’ എന്നിങ്ങനെയുള്ള ആരോപണങ്ങളായിരുന്നു കത്തുകളിൽ.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ടി.പി കേസ് പ്രതികളുമായുള്ള ജയിൽ ആസ്ഥാന ഡിഐജിയുടെ ബന്ധവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ സോണിലേക്കു ജയിൽ മാറ്റം കിട്ടാനായി 2023 നവംബറിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപം നടന്നിരുന്നു. അന്നു ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ജയിൽ വകുപ്പിന്റെ റിപ്പോർട്ടെങ്കിലും ഉദ്യോഗസ്ഥനെ സ്വന്തം വീടിനടുത്തേക്കു സ്ഥലംമാറ്റി സംരക്ഷിച്ചു. കൊടി സുനിക്ക് ആഗ്രഹിച്ചതുപോലെ കണ്ണൂർ സോണിലെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റവും നൽകി. English Summary:
Suppressed Reports on Jail DIG Corruption: Jail DIG M.K. Vinod Kumar is under scrutiny due to allegations of corruption and suppressed investigations. The government allegedly ignored reports and complaints against him, including bribery accusations and irregularities in jail administration, highlighting a potentially deep-rooted issue of corruption within the Kerala prison system.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141447

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.