LHC0088 • 2025-12-28 16:25:07 • views 64
ചെന്നെ∙ തന്റെ അവസാന സിനിമയായ ജനനായകന്റെ ഓഡിയോ ലോഞ്ചിൽ വികാരാധീനനായി തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും നടനുമായ വിജയ്. തനിക്ക് എല്ലാം നൽകിയ ആരാധകർക്കു വേണ്ടി നിലകൊള്ളുന്നതിനാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞു. ആരാധകർ തനിക്ക് ഒരു കോട്ടയൊരുക്കിത്തന്നു.
- Also Read ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; ബന്ധുവിന്റെ വീട്ടിലെ ഫാനിൽ യുവാവ് ജീവനൊടുക്കി
‘ഞാൻ സിനിമയിലേക്ക് വരുമ്പോൾ കരുതിയിരുന്നത് ഞാനിവിടെ ചെറിയൊരു മണൽവീട് കെട്ടുകയാണെന്നാണ്. എന്നാൽ നിങ്ങളെല്ലാവരും ചേർന്ന് എന്നെയൊരു കൊട്ടാരമാക്കി വളർത്തി. ഒരു കോട്ട തീർക്കാൻ എന്നെ സഹായിച്ചു. അതുകൊണ്ടാണ് അവർക്കുവേണ്ടി നിലകൊള്ളാൻ ഞാനാഗ്രഹിച്ചത്. എനിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കുവേണ്ടി ഞാൻ സിനിമ തന്നെ ഉപേക്ഷിച്ചു’–ലക്ഷക്കണക്കിനു വരുന്ന കാണികളെ സാക്ഷിയാക്കി വിജയ് പറഞ്ഞു.
- Also Read തിരഞ്ഞെടുപ്പു കാലത്ത് സൂപ്പർ കിറ്റ്; തമിഴ്നാട് സർക്കാരിന്റെ പൊങ്കൽകിറ്റിൽ വീണ്ടും പണം നിറയും
ക്വാലലംപുരിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് ‘ദളപതി തിരുവിഴ’ എന്ന പേരിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പരിപാടി മലേഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി. ശ്രീലങ്കയ്ക്കു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ തമിഴ് വംശജർ ജീവിക്കുന്ന രാജ്യമാണ് മലേഷ്യ. മലേഷ്യയിലെ ആരാധകരോടുള്ള പ്രത്യേക നന്ദിയും വിജയ് അറിയിച്ചു. ‘നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണമെങ്കിൽ, നിങ്ങൾക്ക് സുഹൃത്തുക്കൾ വേണമെന്ന് ആവശ്യമില്ല. നിങ്ങൾക്ക് കരുത്തനായൊരു ശത്രുവിനെയാണ് വേണ്ടത്. കരുത്തുള്ള ശത്രുവുള്ളപ്പോൾ നിങ്ങളും കരുത്തനാകും. അതുകൊണ്ട്, 2026ൽ ചരിത്രം ആവർത്തിക്കും. അതിനെ ജനങ്ങൾക്കു വേണ്ടി സ്വാഗതം ചെയ്യാൻ തയ്യാറായിരിക്കൂ’–വിജയ് പറഞ്ഞു.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
ആറു മണിക്കൂർ നീണ്ട പരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഗായകരായ ടിപ്പു, അനുരാധ ശ്രീറാം, സൈന്ധവി എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി അവതരിപ്പിച്ചു. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരേൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ജനനായകൻ ജനുവരി 9നാണ് റിലീസ് ചെയ്യുന്നത്. English Summary:
Vijay\“s Emotional Farewell to Cinema: Actor Vijay announces he is leaving cinema for his fans. This decision was made during the audio launch of his final movie, Janakanayakan, where he expressed his gratitude to fans for their unwavering support and building him a kingdom. He expressed his interest in doing something for the people. |
|