‘പ്രശാന്ത് സഹോദരതുല്യൻ, അഭ്യർഥിക്കുകയാണ് ചെയ്തത്; പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന് അദ്ദേഹം പറഞ്ഞു’

LHC0088 2025-12-28 16:25:05 views 678
  



തിരുവനന്തപുരം∙ എംഎൽഎ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗൺസിലർ ആർ.ശ്രീലേഖ. ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് അതിന് മറുപടി നൽകിയത്. പ്രശാന്തിന്റെ കയ്യിൽ ഫോൺ റെക്കോർ‍ഡ് ഉണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകുമെന്നും ശ്രീലേഖ പറഞ്ഞു. ഓഫിസിന്റെ കാര്യത്തിൽ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ശ്രീലേഖ വി.കെ.പ്രശാന്ത് എംഎൽഎയെ നേരിട്ട് കണ്ടു.  

  • Also Read ശാസ്തമംഗലത്തെ എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ; പ്രശാന്തിനെ ഫോണ്‍ വിളിച്ചു, പറ്റില്ലെന്ന് മറുപടി   


‘‘എന്റെ അറിവ് അനുസരിച്ച് എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം കോർ‌പറേഷന്റേതാണ്. ഈ സ്ഥലത്തിന് പൂർണ അവകാശം കോർപറേഷനാണ്. വി.കെ.പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. സഹോദരതുല്യനായ ആളാണ്. ഇന്നലെ മുൻ കൗൺസിലർക്കൊപ്പം ഇരുന്നപ്പോഴാണ് നമുക്ക് ഇരിക്കാനൊരു സ്ഥലം വേണ്ടെ എന്ന് അദ്ദേഹം ചോദിച്ചത്. അപ്പോൾ ശാസ്തമംഗലത്ത് കെട്ടിടമുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. ആ സമയത്താണ് കെട്ടിടത്തിന് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പിന്നാലെയാണ് പ്രശാന്തിനെ ഫോൺ വിളിച്ചത്. ആദ്യം പ്രശാന്ത് ഫോൺ എടുത്തില്ല. പിന്നാലെ എന്നെ പ്രശാന്ത് തിരിച്ച് വിളിക്കുകയായിരുന്നു.  

  • Also Read അനുനയത്തിന്റെ ഭാഗം?; ആർ.ശ്രീലേഖയുടെ വീട്ടിലെത്തി മേയറും ഡപ്യൂട്ടി മേയറും   


ഞാൻ കൗൺസിലറായി, എല്ലാവിധ സഹായങ്ങളും ഉണ്ടാകണം എന്നാണ്  ആദ്യം പറഞ്ഞത്. പിന്നാലെയാണ് എനിക്കൊരു അപേക്ഷയുണ്ട് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ കാര്യം പറഞ്ഞത്. ഞാൻ കൗൺസിലറായി പക്ഷേ, എനിക്ക് ഇരിക്കാൻ സ്ഥലമില്ല. അതുകൊണ്ട് ആ ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോ, അത് പരിഗണിക്കണേ അതെന്റെ അപേക്ഷയാണെന്നാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹം പറഞ്ഞു അത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കും എന്ന്. തിരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് 5 വർഷത്തേയ്ക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാൽ നന്നായിരുന്നു എന്ന് പറഞ്ഞു. അതൊന്ന്  പരിഗണിക്കണം, പതുക്കെ മതി തീരുമാനം എന്നാണ് പറഞ്ഞത്.  
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അപ്പോൾ പ്രശാന്താണ് പറഞ്ഞത് അത് പറ്റില്ല, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന്. അത് എന്റെ കൂടെയുള്ളവർ കേട്ടതാണ്. എന്റെ ഫോണിൽ റെക്കോർഡ് ഇല്ല. ഞാൻ ആരുടെയും ഫോൺ റെക്കോർ‍ഡ് ചെയ്യാറില്ല. എന്റെ അറിവിൽ പ്രശാന്തിന്റെ ഫോണിൽ റെക്കോർഡ് ഉണ്ട്. അത് പരിശോധിക്കാം. എന്റെ യാചന സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങൾക്ക് കേൾക്കാം’’– ശ്രീലേഖ പറഞ്ഞു.  

തന്റെ അറിവിൽ കോർപറേഷനുമായി ഇത്തരത്തിലൊരു കരാർ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ‘‘കഴിഞ്ഞ കോർപറേഷൻ അദ്ദേഹത്തിന് ചെയ്ത് കൊടുത്ത സഹായമാണ് കെട്ടിടം. എന്റെ നയം അഭ്യർഥനയാണ്. അതിന് ശേഷം സമ്മതിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകും. സഹോദരതുല്യനായ ഒരാളോട് അഭ്യർഥിക്കുകയാണ് ചെയ്തത്. അല്ലാതെ മറ്റൊരു രീതിയിലും സംസാരിച്ചിട്ടില്ല. അടുത്ത നടപടി എന്താണെന്ന് പാർട്ടി നേതൃത്വത്തോടും മേയറുമായും ആലോചിച്ച് തീരുമാനിക്കും. എംഎൽഎ ക്വാർട്ടേഴ്സ് തൊട്ടടുത്താണ്. അദ്ദേഹം വിചാരിച്ചാൽ മണ്ഡലത്തിൽ എവിടെയും സ്ഥലം കിട്ടും. പക്ഷേ, കൗൺസിലർക്ക് അങ്ങനെയല്ല’’–ശ്രീലേഖ പറഞ്ഞു.   English Summary:
“I Have No Place to Sit“: Sreelekha Details Phone Call with Prasanth Over MLA Office
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141033

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com