ചിറ്റൂർ ∙ 21 മണിക്കൂർ നീണ്ട തിരച്ചിൽ വിഫലമാക്കി സുഹാൻ വിടപറഞ്ഞപ്പോൾ കുട്ടി എങ്ങനെ കുളത്തിനടുത്തെത്തി എന്നതിനുള്ള ഉത്തരം തേടി നാട്ടുകാർ. എത്താൻ ഒരു സാധ്യതയുമില്ലെന്നു കണക്കാക്കിയിരുന്ന കുളത്തിൽനിന്നുമാണ് ഞായറാഴ്ച രാവിലെ സുഹാന്റെ മൃതദേഹം ലഭിച്ചത്. വീട്ടിൽനിന്നും പിണങ്ങി ഇറങ്ങിയ സുഹാൻ റോഡിലൂടെ പോയിരുന്നെങ്കിൽ കൂടി ഈ കുളത്തിൽ വീഴാൻ സാധ്യത തീരെ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
- Also Read പ്രാർഥനകൾ വിഫലമായി; നാടിനെ കണ്ണീരിലാഴ്ത്തി സുഹാൻ, കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി
റോഡിനെയും കുളത്തെയും വേർതിരിച്ചു ഒരു കനാൽ ഉണ്ട്. ഇത് ചാടി മറികടക്കാൻ സുഹാനു കഴിയുമായിരുന്നില്ല. അതേസമയം ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റിന്റെ ഒരു കഷ്ണമാണ് കനാലിനു കുറുകെ പാലം പോലെ ഉപയോഗിച്ചിരുന്നത്. ഇതിലൂടെയും സുഹാനു കനാലിൽ വീഴാതെ പോകാനാകുമോ എന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. മരണത്തിൽ ദുരൂഹത സംശയിക്കാനുള്ള മറ്റൊരു പ്രധാന കാരണം കുട്ടിയെ കാണാതായ സമയം ഈ കുളത്തിൽ ആളുകൾ ഉണ്ടായിരുന്നു എന്നതാണ്. കുളത്തിൽ കുളിക്കുവാനും മീൻപിടിക്കുന്നതിനുമായി കുട്ടികൾ ഈ സമയം ഉണ്ടായിരുന്നു. അവരാരും തന്നെ സുഹാനെ കണ്ടിരുന്നില്ല.
- Also Read 21 മണിക്കൂർ തിരച്ചിൽ വിഫലം, പിണക്കം തീരാതെ നോവായി സുഹാൻ; ദുരൂഹത മാറ്റണമെന്ന് ആവശ്യം
അതേസമയം സുഹാന്റെ മരണത്തിൽ അന്വേഷണം തുടരുമെന്നു ചിറ്റൂർ പൊലീസ് പറഞ്ഞു. സിസിടിവി ഉൾപ്പെടെ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുൾപ്പെടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ആരംഭിച്ചു കഴിഞ്ഞു.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
English Summary:
Mystery Surrounds Child\“s Death: Kerala News revolves around the tragic death of Suhan after a 21-hour search. The circumstances surrounding how the child ended up in the pond remain unclear, prompting further investigation by the Chittur police. |