search

ട്രംപ് – സെലെൻസ്കി കൂടിക്കാഴ്ച ഉടൻ; യുക്രെയ്ൻ യുദ്ധത്തിൻ അവസാനമാകുമോ? റഷ്യ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്ന് പുട്ടിൻ

Chikheang 2025-12-29 01:25:11 views 191
  



വാഷിങ്ടൻ∙ മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധത്തിന് അവസാനമാകുമോ? സമാധാന കരാർ ചർച്ച ചെയ്യാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി യുഎസ് പ്രസിഡന്റുമായി ഉടൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തും.

  • Also Read യുക്രെയ്നു നേരെ റഷ്യയുടെ മിസൈൽ ആക്രമണം, ഒരു മരണം; ആക്രമണം ഇന്ന് ട്രംപ്– സെലെൻസ്കി ചർച്ച നടക്കാനിരിക്കെ   


യുദ്ധം അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. സമാധാന പദ്ധതി ട്രംപ് മുന്നോട്ടുവച്ചെങ്കിലും യുക്രെയ്ൻ–റഷ്യ സർക്കാരുകൾ പൂർണമായി അവ അംഗീകരിച്ചില്ല. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. വെള്ളിയാഴ്ച രാത്രി റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.



സമാധാനത്തിനോ സംഘർഷം പരിഹരിക്കാനോ യുക്രെയ്ൻ തിടുക്കം കാണിക്കുന്നില്ലെന്നും റഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും സൈനിക ശക്തിയിലൂടെ നേടിയെടുക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ \“ടാസ്\“ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ സായുധ സേനയുടെ കമാൻഡ് പോസ്റ്റ് സന്ദർശിക്കുമ്പോഴായിരുന്നു പുട്ടിന്റെ പരാമർശങ്ങൾ. യുക്രെയ്ൻ ഭരണകൂടത്തിന് സമാധാനപരമായ പരിഹാരത്തിന് ഒട്ടും ധൃതിയില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ്, ക്രൈമിയ തുടങ്ങിയ പ്രദേശങ്ങൾ യുക്രെയ്ൻ റഷ്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിർത്തികൾ അതേപടി അംഗീകരിക്കണമെന്നാണ് ആവശ്യം. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് ഉറപ്പുനൽകണം. കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നാറ്റോയിൽ ചേരുന്നതിൽനിന്ന് യുക്രെയ്ൻ വിട്ടുനിൽക്കണമെന്നതാണ് വ്യവസ്ഥ. ഇവ അംഗീകരിക്കാനില്ലെന്ന് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയതാണ്.  English Summary:
Zelensky to Meet Trump for Peace Talks: Zelensky\“s meeting with the US President and subsequent European discussions aim to explore potential peace deals and address the contentious issues between Ukraine and Russia.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143603

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com