search

വിനയായത് കൊച്ചിയിലെത്തിയ 3 പാഴ്സലുകൾ; ‘കെറ്റാമെലോൺ’ സംഘത്തെ എൻസിബി പൂട്ടിയത് ഇങ്ങനെ, അടുത്തതെന്ത്?

Chikheang 2025-12-30 01:25:05 views 202
  



കൊച്ചി ∙ മൂവാറ്റുപുഴ സ്വദേശികൾ നേതൃത്വം നൽകിയ ‘കെറ്റാമെലോൺ’ എന്ന പേരിൽ‍ ഡാർക്ക് നെറ്റ് വഴി ആഗോള ലഹരി വിൽപ്പന നടത്തിയ സംഘത്തിന്റെ പ്രവർത്തനങ്ങളും പണമിടപാടുകളും വിവരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കുറ്റപത്രം. ഇടപാടുകൾക്ക് നേതൃത്വം നൽകിയ മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ ബാബു, അരുൺ തോമസ് എന്നിവര്‍ക്കു പുറമെ യുകെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പറവൂർ ചേന്ദമംഗലം സ്വദേശി സന്ദീപ് സജീവ്, ഓസ്ട്രേലിയയിലുള്ള കാക്കനാട് സ്വദേശി ഹരികൃഷ്ണൻ അജി ജവാസ് എന്നിവരാണ് ഈ മാസം 23നു സമർപ്പിച്ച ഒരു കുറ്റപത്രത്തിലെ പ്രതികള്‍. ഇതിൽ സന്ദീപ് സജീവിനെയും ഹരികൃഷ്ണനേയും വിട്ടുകിട്ടാനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ എൻസിബി ആരംഭിച്ചു. എഡിസന്റെ സുഹൃത്ത് പറവൂർ സ്വദേശിയും ഇടുക്കിയിൽ റിസോർട്ട് നടത്തിപ്പുകാരനുമായ ഡിയോൾ കെ.വർഗീസ്, ഭാര്യ അഞ്ജു തോമസ് എന്നിവർ ഉൾപ്പെട്ട മറ്റൊരു കേസിലും അന്നു തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.   

  • Also Read മൂന്ന് ജില്ലകളിലെ മിക്ക പോസ്റ്റ് ഓഫിസുകൾ വഴിയും ലഹരിമരുന്ന് അയച്ചു; എഡിസൺ റിമാൻഡിൽ   


∙ തലങ്ങും വിലങ്ങും കേസുകൾ, ആറു പ്രതികൾ

എഡിസണിനും മറ്റു മൂന്നു പേർക്കുമെതിരെ 2 കേസുകളാണ് എൻസിബി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരെണ്ണം സ്വകാര്യ കുറിയർ സര്‍വീസ് വഴി എഡിസൺ അയയ്ക്കാനിരുന്ന ലഹരി മരുന്നായ എൽഎസ്ഡി സ്റ്റാംപുകളുടെ 3 പായ്ക്കറ്റുകൾ‍ പിടിച്ച സംഭവമാണ്. ഇതിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 2 മാസം കഴിഞ്ഞായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സമയമുണ്ട്. വാണിജ്യ അടിസ്ഥാനത്തിലുള്ള ലഹരി പിടികൂടുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി 6 മാസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കില്‍ പ്രതികൾക്ക് ജാമ്യം ലഭിച്ചേക്കും. ഈ വർഷം ജൂണ്‍ 29ന് എഡിസന്റെ വീട് റെയ്ഡ് ചെയ്ത് എൽഎസ്ഡി സ്റ്റാമ്പുകൾ, കെറ്റമിൻ, ഡാർക്ക് നെറ്റ് ഉപയോഗിക്കാനുള്ള വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

  • Also Read ഒത്തുകൂടുന്നത് പാഞ്ചാലിമേട്ടിലെ റിസോർട്ടിൽ, ലഹരിപ്പാർട്ടികളും നടത്തും; ഷോപ്പിങ് കോംപ്ലക്സിന് എഡിസൻ മുടക്കിയത് 70 ലക്ഷം   

    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2022ൽ ഡിയോളും ഭാര്യയും ഓസ്ട്രേലിയയിലേക്ക് അര കിലോയോളം കെറ്റമിൻ അയയ്ക്കാൻ ശ്രമിച്ചത് എൻസിബി പിടികൂടിയിരുന്നു. എന്നാൽ കെറ്റാമെലോൺ കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവര്‍ ആരാണെന്ന് എൻസിബി കണ്ടെത്തിയത്. തുടർന്നായിരുന്നു ഇവരുടെ അറസ്റ്റ്. ഈ കേസിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ എഡിസൺ പ്രതിയല്ല. എന്നാൽ എഡിസണും ഡിയോളും അഞ്ജുവും ഹരികൃഷ്ണനും ചേർന്ന് ഓസ്ട്രേലിയയിലേക്ക് കെറ്റമിൻ അയച്ചിരുന്നു എന്നതും എൻസിബി കണ്ടെത്തിയിരുന്നു. എന്നാൽ എഡിസൺ ഡാർക്ക് നെറ്റ് വഴി ലഹരി ഇടപാട് നടത്തിയിരുന്നത് ഡിയോളും അഞ്ജുവും അറിഞ്ഞിരുന്നില്ല എന്നാണ് എൻസിബി പറയുന്നത്.

  • Also Read കോളജിൽ സഹപാഠികൾ, ലഹരി വിൽപനയിൽ ‘സഹകരണം’, എഡിസന്റെ ‘കെറ്റാമെലോൺ’ ഇടപാട് ഡിയോളും അഞ്ജുവും അറിഞ്ഞില്ല   


∙ ഡാർക്ക് നെറ്റ് വഴി പ്രവർത്തനരീതി ഇങ്ങനെ

ഡാർക്ക് നെറ്റ് വഴിയാണ് മൂവാറ്റുപുഴയിലെ വീട്ടിലിരുന്ന് എഡിസൺ എൽഎസ്ഡി സ്റ്റാമ്പുകൾ ഓർഡർ ചെയ്തിരുന്നത്. ഇത് നൽകേണ്ട വിലാസമാകട്ടെ യുകെയിൽ സന്ദീപ് സജീവ് താമസിക്കുന്ന ഹൾ സിറ്റിയിലും. ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന സന്ദീപ് ഇത് സ്വീകരിച്ച് ഒരു വിധത്തിലും സംശയമുണ്ടാകാത്ത വിധത്തിൽ എഡിസണ് അയയ്ക്കുന്നു. ഇങ്ങനെ യുകെയിൽ നിന്ന് വലിയ തോതിൽ എത്തിക്കുന്ന എൽഎസ്ഡി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ പോസ്റ്റ് ഓഫീസുകള്‍ വഴിയും സ്വകാര്യ കുറിയർ സർവീസുകൾ വഴിയും അയയ്ക്കുന്നു. ഡാർക്ക് നെറ്റ് വഴിയാണ് ഇതിനുള്ള ഓർഡർ എടുത്തിരുന്നതും. എഡിസണിന്റെ വീട്ടിൽ വച്ചായിരുന്നു ലഹരി അയയ്ക്കേണ്ട വിധത്തിൽ പ്രത്യേക പായ്ക്കറ്റുകളിലാക്കുന്നത്. ആഴ്ചയിൽ 4 തവണയെങ്കിലും എഡിസൺ ഇത്തരത്തിൽ പാഴ്സലുകൾ അയച്ചിരുന്നു എന്നാണ് എന്‍സിബി കണ്ടെത്തിയതത്. 2–3 എൽഎസ്ഡി സ്റ്റാംപുകൾ മാത്രമേ ഒരു പായ്ക്കറ്റിൽ ഉണ്ടാവു. അരുൺ തോമസ് കൂടുതലായും പാഴ്സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

∙ ലഹരി ഇടപാട് നടന്നാൽ പണം കൈമാറ്റം ഇങ്ങനെ

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കാണ് ഇത്തരത്തിൽ യുകെയിൽ നിന്നെത്തുന്ന എൽഎസ്ഡി സ്റ്റാംപുകൾ അയക്കാറുള്ളത്. ഇതിനുള്ള പണം ക്രിപ്റ്റോ കറൻസിയായി സ്വീകരിക്കും. പിന്നീട് ഇത് ഓസ്ട്രേലിയയിലുള്ള ഹരികൃഷ്ണന് അയയ്ക്കുന്നു. കള്ളപ്പണ ഇടപാടിലൂടെ ഹരികൃഷ്ണനാണ് ഇത് പണമാക്കി എഡിസന്റെ വിവിധ അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത്. ഇതിന്റ് ഒരു വിഹിതം തന്റെ കമ്മീഷനായി ഹരികൃഷ്ണൻ സ്വീകരിക്കും. ഹോട്ടല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലികൾക്ക് ഓസ്ട്രേലിയയിലേക്ക് പോയ ഹരികൃഷ്ണൻ പിന്നീട് ഡിജെ മേഖലയിലേക്ക് തിരിഞ്ഞതായാണ് വിവരം. എഡിസണും ഡിയോളും ഭാര്യയും ചേർന്ന് കെറ്റമിൻ അയയ്ക്കുന്നതിന്റെ പണമിടപാടും ഹരികൃഷ്ണനാണ് ചെയ്തിരുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

∙ കെറ്റമിൻ ഇന്ത്യയിൽ നിന്ന്, ആരാണ് പ്രദീപ് ഭായ്?

എൽഎസ്ഡി സ്റ്റാംപുകൾ യുകെയിൽ നിന്നാണെങ്കിൽ എഡിസണ് കെറ്റമിൻ എത്തിയിരുന്നത് വാരണാസി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രദീപ് ഭായ് എന്നയാളിൽ നിന്നാണെന്ന വിവരമാണ് എൻസിബിക്കുള്ളത്. ഇയാൾ ആരാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ എഡിസണ് വ്യക്തതയില്ല. എന്നാൽ ഇയാൾ ആരാണ് എന്നതു സംബന്ധിച്ച ഒട്ടേറെ വിവരങ്ങൾ തങ്ങൾ ശേഖരിച്ചു കഴിഞ്ഞെന്നും വൈകാതെ ഇയാളിലേക്ക് എത്തുമെന്നും എന്‍സിബി വൃത്തങ്ങൾ പറയുന്നു. നിലവിൽ പ്രദീപ് ഭായിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

∙ അടുത്തതെന്ത്?

സന്ദീപിനേയും ഹരികൃഷ്ണനേയും ഇന്ത്യയിലെത്തിക്കുകയാണ് തങ്ങളുടെ അടുത്ത നടപടിയെന്ന് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പിന്നീട് ഇവരുള്ള രാജ്യത്തേക്ക് കാര്യങ്ങൾ വ്യക്തമാക്കി ബ്ലു കോർണർ നോട്ടിസ് അയച്ചു. റെഡ് കോർണർ നോട്ടിസ് അയയ്ക്കണമെങ്കിൽ കുറ്റപത്രം സമർപ്പിക്കണമായിരുന്നു എന്നതിനാലാണ് ഇതുവരെ കാത്തിരുന്നത്. വൈകാതെ തന്നെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും ഇന്റർപോൾ വഴി ഇരുവരെയും ഇന്ത്യയിലെത്തിക്കുമെന്നും എൻസിബി വൃത്തങ്ങൾ പറഞ്ഞു. ഡാർക്ക്നെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഒട്ടേറെ ഇലക്ട്രോണിക്, ബാങ്ക് ഇടപാടുകളും മറ്റും പരിശോധിച്ചാണ് വിവരങ്ങളിലേക്ക് എത്തിയതെന്നും എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി.

∙ നാട് നടുങ്ങി, അഴിച്ചെടുത്തത് വമ്പൻ ലഹരി ശൃംഖല

എറണാകുളം ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പാസായ ആളാണ് എഡിസൺ. ഇതേ കോളജിൽ സഹപാഠികളായിരുന്നു എഡിസണും അരുണും ഡിയോളും. തുടക്കത്തിൽ ബെംഗളുരു, പുണെ അടക്കമുള്ള സ്ഥലങ്ങളിൽ ലോകത്തിലെ പ്രധാന കമ്പനികളിൽ ജോലി ചെയ്തിരുന്ന എഡിസൺ പിന്നീട് യുഎസിലും ജോലി ചെയ്തു. ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലത്താണ് ലഹരി ഇടപാടുകൾ തുടങ്ങുന്നത് എന്നാണ് എൻസിബി പറയുന്നത്. തുടക്കത്തിൽ ഡാർക്ക് നെറ്റിലല്ലാതെ തന്നെ ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതിൽ വിൽപ്പനയും മറ്റും നടത്തി. പിൽക്കാലത്ത് ഇയാൾ കേരളത്തിലേക്കു തിരികെ വന്നുവെന്നും ആലുവയിൽ ഒരു റസ്റ്ററന്റ് ആരംഭിച്ചതായും വിവരമുണ്ട്.

എന്നാൽ കോവിഡ് സമയത്ത് ഇത് അടച്ചുപൂട്ടി. പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടിലേക്ക് ഇയാൾ മാറിയത് എന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. എഡിസൺ നേതൃത്വം കൊടുത്ത ‘കെറ്റാമെലോൺ’ എന്ന സംഘം ലഹരി ഇടപാടിൽ രാജ്യത്തെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നായിരുന്നു. കുറെക്കാലമായി എൻസിബിയുടെ റഡാറിൽ ഉണ്ടായിരുന്നെങ്കിലും ജൂൺ 28ന് കൊച്ചി ഇന്റര്‍നാഷണൽ പോസ്റ്റ് ഓഫിസിൽ എത്തിയ 3 പാഴ്സലുകളാണ് അതിലേക്കുള്ള വഴി തുറന്നത്. ‍എഡിസന്റെ പേരിലായിരുന്നു 280 എൽഎസ്ഡി സ്റ്റാമ്പുകൾ എത്തിയത്. പിറ്റേന്ന് എഡിസന്റെ വീട്ടിൽ നടത്തിയ റെയ്ഡിലും ലഹരി വസ്തുക്കളും മറ്റും പിടികൂടുകയായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും നടുക്കമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. English Summary:
Ketamelon Drug Case : Ketamelon drug case reveals a massive darknet drug trafficking network led by individuals from Kerala. The NCB investigation uncovered international connections and complex financial transactions involving cryptocurrency. The authorities are pursuing international cooperation to apprehend key individuals involved.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144199

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com