search

‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പിരിവ്: ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്കുകൾ ഇങ്ങനെ

Chikheang 13 min. ago views 817
  



കോഴിക്കോട് ∙ പുതുവർഷത്തിൽ ടോൾ പിരിവിലേക്ക് വെങ്ങളം – രാമനാട്ടുകര റീച്ച്. പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം ഇതിനായുള്ള ട്രയൽ റൺ തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസ ഔദ്യോഗിക രേഖകളിൽ ഒളവണ്ണ ടോൾ പ്ലാസ എന്നാകും ഇനി അറിയപ്പെടുക.

  • Also Read ഇനി കാത്തു കിടക്കേണ്ട; ടോൾ പ്ലാസകൾ 2026 വരെ മാത്രമെന്ന് നിതിൻ ഗഡ്കരി   


ടോൾ നിരക്കുകൾ
∙ കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ

ഒരു വശത്തേക്ക് – 90
ഇരുവശത്തേക്കും – 135
പ്രതിമാസ നിരക്ക് – 2975
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 45
  
    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙മിനി ബസ്, ലൈറ്റ് കമേഴ്സ്യൽ – ഗുഡ്സ് വെഹിക്കിൾ

ഒരു വശത്തേക്ക് – 145
ഇരുവശത്തേക്കും – 215
പ്രതിമാസ നിരക്ക് – 4805
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 70
  

  • Also Read തിരക്കോട് തിരക്ക്...കുരുക്കിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം; യാത്രയ്ക്കിടെ കുടുങ്ങിയേക്കാം, വെള്ളവും ഭക്ഷണവും കരുതണം   


∙ ബസ്, 2 ആക്സിൽ വാഹനങ്ങൾ

ഒരു വശത്തേക്ക് – 300
ഇരുവശത്തേക്കും – 455
പ്രതിമാസനിരക്ക് – 10,065
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 150
  

∙ 3 ആക്സിൽ ട്രക്ക്

ഒരു വശത്തേക്ക് – 330
ഇരുവശത്തേക്കും – 495
പ്രതിമാസനിരക്ക് – 10,980
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 165
  

∙ 4 മുതൽ 6 വരെ ആക്സിൽ വാഹനങ്ങൾ

ഒരു വശത്തേക്ക് – 475
ഇരുവശത്തേക്കും – 710
പ്രതിമാസനിരക്ക് – 15,780
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 235
  

∙ ഏഴും അതിലേറെയും ആക്സിലുളള വാഹനങ്ങൾ

ഒരു വശത്തേക്ക് – 575
ഇരുവശത്തേക്കും – 865
പ്രതിമാസനിരക്ക് – 19,210
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 290
  

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവരുടെ കാർ അടക്കമുളള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാകും. ബന്ധപ്പെട്ട രേഖകൾ നൽകിയാൽ ഈ പാസ് അനുവദിക്കും. ഇതുള്ളവർക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം.  മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്നു മാസത്തേക്ക് ഇവിടെ ടോൾ പിരിവ് നടത്തുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്.  

  • Also Read കലുങ്കിനായി എടുത്ത കുഴിയിൽ വീണു; കോഴിക്കോട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം   


2021 ഓഗസ്റ്റ് 15 നാണ് ദേശീയപാത 66 ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം – രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 90 ശതമാനത്തോളം നിർമാണം പൂർത്തിയായതോടെ 2025 ഒക്ടോബർ 26 ന് പാതയുടെ നിർമാതാക്കളായ ഹൈദരാബാദിലെ കെഎംസി കൺസ്ട്രക്‌ഷൻസിന് നിർമാണം സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. ടോൾ നിരക്ക് നിശ്ചയിച്ച് ഗതാഗത മന്ത്രാലയത്തിനു സമർപ്പിച്ചെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തു വരാത്തതിനാലാണ് ടോൾ പിരിവ് വൈകുന്നത്. ഇതിനിടെ ഈ റീച്ചിലൂടെ വാഹനങ്ങളും കടത്തിവിട്ടു തുടങ്ങിയിരുന്നു.

1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിനു 63 കോടിയിലധികം രൂപ എന്ന സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്. ഫ്ലൈഓവറുകൾ കൂടുതലായി വന്നതാണ് നിരക്കുയരാൻ കാരണം. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണു ഫ്ലൈ ഓവറുകളുള്ളത്. പാതയിലേക്കു കയറാനും പുറത്തിറങ്ങാനുമായി 19 ഇടങ്ങൾ വീതം ഇരുവശത്തും നൽകിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി കെഎംസി കൺസ്ട്രക്‌ഷൻസ് തന്നെ 15 വർഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കണം.

∙ പ്ലാസയിൽ സേവന സന്നദ്ധരായി ഡോക്ടറും ആംബുലൻസും

24 മണിക്കൂറും ഡോക്ടറും രണ്ട് ആംബുലൻസും വാഹനങ്ങൾ അപകടത്തിലോ അറ്റകുറ്റപ്പണിയിലോ ആയാൽ അവ നിശ്ചിത സ്ഥലത്തേക്ക് മാറ്റാനുള്ള റിക്കവറി വാഹനവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒളവണ്ണ ടോൾ പ്ലാസയിൽ ഒരുക്കിയത്. റീച്ചിൽ എവിടെയെങ്കിലും അപകടം ഉണ്ടായാൽ ഉടൻ തന്നെ ആ വിവരം ടോൾ  പ്ലാസയിലെ കൺട്രോൾ റൂമിലെ മൊബൈൽ ആപ്പിൽ ലഭ്യമാകുന്ന സംവിധാനവും ഒരുക്കിക്കഴിഞ്ഞു. നിയമലംഘനങ്ങൾ തടയാൻ റീച്ചിൽ സദാസമയവും പ്രവർത്തനനിരതമായ 46 ക്യാമറകളാണ് സ്ഥാപിച്ചത്. 15 ദിവസത്തെ ദൃശ്യങ്ങളുടെ പകർപ്പ് സൂക്ഷിക്കാനുള്ള സംവിധാനവും ടോൾ പ്ലാസയിലെ കൺട്രോൾ റൂമിൽ ഉണ്ട്. English Summary:
Vengalam-Ramanattukara Toll Plaza: Toll collection is set to begin on the Vengalam-Ramanattukara stretch. Trial runs are scheduled to start soon, and the toll rates have been announced for various vehicle types.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144216

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com