search

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ മർദനം; യുവാവിന് പരുക്ക്, കഴിഞ്ഞവർഷത്തെ അടിപിടിയുടെ തുടർച്ചയെന്ന് സൂചന

cy520520 2025-12-30 16:25:02 views 980
  



പാനൂർ∙ പെരിങ്ങത്തൂർ കരിയാട് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിനെ വിവാഹത്തിനെത്തിയ മറ്റൊരു സംഘം ആക്രമിച്ചു. വളയം കല്ലിൽ ഹൗസിൽ കെ. മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ടോളം പേർക്കെതിരെ കേസെടുത്തു. ഫമീർ, ഷമ്മാസ്, എൻ.കെ. നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ എന്നിവർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്.

  • Also Read കയ്യുംകാലും കെട്ടി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു; യുവാവിനെ ക്രൂരമായി മർദിച്ച് ഗുണ്ടാസംഘം, 2 പേർ അറസ്റ്റിൽ   


കഴിഞ്ഞ വർഷം കിടഞ്ഞിയിൽ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അക്രമമുണ്ടായതെന്നാണ് സൂചന. വിവാഹത്തിൽ പങ്കെടുത്തു തിരികെ പോകാൻ ഒരുങ്ങവെയായിരുന്നു മർദനം. കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. English Summary:
Youth Attacked After attending Wedding in Kannur: Kannur attack refers to a violent incident that occurred in Perinthattoor, Kannur, where a youth was attacked after attending a wedding.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140208

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com