search

മകരവിളക്ക് സീസൺ തുടങ്ങുന്നു; ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്; ഇനി തിരക്ക് അനുസരിച്ച് സ്ലോട്ട്

deltin33 2025-12-30 20:24:56 views 534
  



കോട്ടയം∙ മണ്ഡല കാലം കഴിഞ്ഞ് ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5നു തുറക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയിൽനിന്ന് സ്വാമിമാരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. അഞ്ചുമണിക്കു നടതുറന്നാൽ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.

  • Also Read ഡി.മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്യുന്നു; സ്വർണക്കവർച്ചയിൽ നിർണായക നീക്കവുമായി എസ്ഐടി   


സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു സ്വാമിമാരെ കടത്തിവിടു. ശബരിമല സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ സ്വാമിമാരെ നിയന്ത്രിക്കും. എന്നാൽ നിലവിൽ അത്തരം പ്രശ്നമില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.  

  • Also Read നിർണായക 2 മണിക്കൂർ, ചോദ്യം ചെയ്യൽ എസ്ഐടി ഓഫിസിന് പുറത്ത്; അറിയാവുന്നത് പറഞ്ഞെന്ന് കടകംപള്ളി   



∙ സ്പോട്ട് ബുക്കിങ് രീതി മാറ്റി, ഇനി തിരക്ക് അനുസരിച്ച് സ്ലോട്ട്

    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരക്ക് നിയന്ത്രണത്തിനായി  സ്പോട്ട് ബുക്കിങിന്റെ രീതി മാറ്റുകയാണ് ചെയതത്. തിരക്ക് നിയന്ത്രണ വിധേയമാകുമ്പോൾ സ്ലോട്ട് റിലീസ് ചെയ്യും. വൈകിട്ട് 8 മുതൽ 12 വരെ സ്ലോട്ട് കൊടുക്കാറില്ല. ഉച്ചയ്ക്കും കൊടുക്കാറില്ല. രാത്രി 11 മണിക്ക് നട അടച്ചാൽ തുറക്കുക രാവിലെ 3 മണിക്കാണ്. 8 മണിക്ക് സ്ലോട്ട് കൊടുത്താൽ ഭക്തർക്ക് എത്താൻ കഴിയുക 11 മണിക്കായിരിക്കും. അപ്പോൾ മുകളിലേക്ക് കയറാനാകില്ല. അതുകൊണ്ട് 8ന് സ്ലോട്ട് അടച്ചാൽ തുറക്കുക 11നായിരിക്കും.

അപ്പോൾ 3 മണിക്ക് എത്തി ഒരുപാടു ക്യൂ നിൽക്കാതെ ദർശനം നടത്തി  മടങ്ങാം. ഉച്ചയ്ക്കും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ സമയം ക്രമീകരിച്ചാണ് തിരക്ക് കുറച്ചത്. സ്ലോട്ട് എടുക്കുന്ന ദിവസം, കൃത്യമായി സമയം പാലിച്ചാൽ എല്ലാം നല്ല രീതിയിൽ നടക്കും.

∙ മകരവിളക്കിന് കൂടുതൽ പൊലീസ്, ഒരുക്കങ്ങൾ‌ തുടങ്ങി

മകരവിളക്ക് ദർശനത്തിന് കൂടുതൽ സംവിധാനങ്ങള്‍ ക്രമീകരിക്കും. ഇതിനായുള്ള യോഗം ചേർന്ന ശേഷമായിരിക്കും അന്തിമ തീരുമാനം. എഡിജിപി,  സ്പെഷൽ കമ്മിഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർ യോഗം ചേർന്നായിരിക്കും തീരുമാനം എടുക്കുക. വ്യൂപോയിന്റുകളിലെ ഒരുക്കങ്ങൾ വനംവകുപ്പ് നടത്തുന്നുണ്ട്. ആങ്ങമൂഴി വ്യൂപോയിന്റിൽ പഞ്ചായത്തും ദേവസ്വംബോർഡും വനംവകുപ്പും ചേർന്നാണ് ഒരുക്കങ്ങൾ നടത്തുന്നത്. 2300 പൊലീസ് ഉദ്യോഗസ്ഥ‌ർ സന്നിധാനത്തുണ്ട്. മകരവിളക്ക് ദർശനത്തിന് ഇനിയും ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനത്തായി ആകെ 4000 പേരെ വിന്യസിച്ചിട്ടുണ്ട്. മകരവിളക്കു സമയത്ത് ഇത് 5000 ആകും. English Summary:
Sabarimala Opens for Makaravilakku: Sabarimala Makara Vilakku season commences with controlled pilgrim flow. Authorities implement strategic slot management for spot bookings to reduce congestion. Enhanced security and facilities are in place for a smooth pilgrimage experience.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4110K

Credits

administrator

Credits
414775

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com