തിരുവനന്തപുരം∙ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 31ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഒരു മണിക്കൂര്‍ നീട്ടി ഉത്തരവ് ഇറക്കിയത്. ക്രമസമാധാന സാഹചര്യം പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. English Summary:
New Year\“s Eve Cheer: Kerala bar timings extended for New Year\“s Eve. The Kerala government has extended bar timings till 12 AM on December 31st, considering New Year celebrations and requests from bar owners. |