search

2026ൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗം?; ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് മറ്റൊരു രാജ്യവും

deltin33 Yesterday 23:57 views 73
  



വാഷിങ്ടൻ ∙ ഓപ്പറേഷൻ സിന്ദൂറിലുണ്ടായതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026ലും സായുധ സംഘർഷം ഉണ്ടായേക്കാമെന്ന് യുഎസ് തിങ്ക് ടാങ്ക് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ഇരുപക്ഷത്തുമുള്ള സൈനിക തയാറെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഇത്തരമൊരു റിപ്പോർട്ട് സിഎഫ്ആർ തയാറാക്കിയിട്ടുള്ളത്.

  • Also Read ‘ഇന്ത്യ–പാക്ക് സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടു’: ട്രംപിനു പിന്നാലെ അവകാശവാദവുമായി ചൈനയും   


കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനു തുടക്കമിട്ടത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ ആക്രമണത്തിനു മറുപടിയുമായി പാക്ക് സൈന്യം എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമായി മാറി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി. 4 ദിവസത്തോളം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടലാണ് ഉണ്ടായത്. ഡ്രോണുകൾ മിസൈലുകൾ തുടങ്ങി അത്യാധുനിക ആയുധങ്ങളും ഇരുരാജ്യങ്ങളും പ്രയോഗിച്ചു.  

  • Also Read ‘ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചു, അതിന്റെ ക്രെഡിറ്റ് തന്നില്ല’; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്   


ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും ഇന്ത്യ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മിസൈലുകൾ, ഡ്രോണുകൾ എന്നിവ വാങ്ങുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് ഇന്ത്യ നടപടി തുടങ്ങിയിട്ടുണ്ട്. മറുവശത്ത് പാക്കിസ്ഥാനും വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം ശക്തമാക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ തക്കം പാർത്ത് അഫ്ഗാനും

2026ൽ ഇന്ത്യയ്ക്കു പുറമേ അഫ്ഗാനും പാക്കിസ്ഥാനെ ലക്ഷ്യമിടുന്നുണ്ടെന്നാണ് സിഎഫ്ആർ റിപ്പോർട്ടിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ തമ്മിൽ സായുധ സംഘർഷത്തിനു 2026ൽ സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 2600 കി.മീ നീളമുള്ള അതിർത്തിയിലെ തർക്കങ്ങളും അഫ്ഗാനിൽനിന്നുമുള്ള ഭീകരാക്രമണങ്ങളും പാക്കിസ്ഥാനു ഭീഷണിയാണ്. English Summary:
Warning of Operation Sindoor Part 2 in 2026: A US think tank group, Council on Foreign Relations (CFR), has warned that an armed conflict between India and Pakistan could occur in 2026, similar to what happened during Operation Sindoor. The CFR has pointed out the military preparations on both sides in the report it has released. The CFR report also states that in addition to India, Afghanistan also targets Pakistan.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4210K

Credits

administrator

Credits
428057

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com