search

ഖാലിദ സിയയ്ക്ക് വിടചൊല്ലി ബംഗ്ലദേശ്; മകനെ കണ്ട് ജയശങ്കർ, പ്രധാനമന്ത്രിയുടെ കത്ത് കൈമാറി

LHC0088 Yesterday 23:57 views 94
  



ധാക്ക∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് വിടചൊല്ലി ബംഗ്ലദേശ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ധാക്കയിലെ പാർലമെന്റ് കെട്ടിടത്തിന് പുറത്തായി ആയിരക്കണക്കിനു പേർ എത്തി. ജാതിയ സൻഗ്സാദ് ഭവനിലെ സൗത്ത് പ്ലാസയിൽ പ്രാർഥനാ ചടങ്ങുകൾ നടന്നു. ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങളും ബിഎൻപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ധാക്കയിലെ ഷേർരെ ബംഗ്ല നഗറിൽ സിയ ഉദ്യാനിൽ ഭർത്താവ് സിയാവുർ റഹ്മാന്റെ കബറിടത്തിനു സമീപമാണു ഖാലിദയുടെ അന്ത്യവിശ്രമം.  

  • Also Read ഖാലിദ സിയ: വിട്ടുവീഴ്ചയില്ലാത്ത പോരാളി   


ധാക്കയിലെത്തിയ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഖാലിദ സിയയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്‌മാനെ കണ്ട് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അനുശോചന കത്ത് താരിഖ് റഹ്മാന് കൈമാറിയെന്ന് ജയശങ്കർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഖാലിദ സിയ കാത്തുസൂക്ഷിച്ച മൂല്യവും അവരുടെ കാഴ്ചപ്പാടും നമ്മളെ മുന്നോട്ട് നയിക്കുമെന്നും ജയശങ്കർ കുറിച്ചു. പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തി ഖാലിദ സിയയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.  

  • Also Read ഇന്ത്യാ വിരുദ്ധത മുതൽ പെൺവിദ്യാഭ്യാസം വരെ: ഇനി ഖാലിദ സിയ ഇല്ലാത്ത ബംഗ്ലദേശ്   


ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. നെഞ്ചിൽ അണുബാധ മൂലം നവംബർ 23നാണ് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ സിയ നേരിട്ടിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടായിരുന്നു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. രണ്ടു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്‌ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.


On arrival in Dhaka, met with Mr Tarique Rahman @trahmanbnp, Acting Chairman of BNP and son of former PM of Bangladesh Begum Khaleda Zia.

Handed over to him a personal letter from Prime Minister @narendramodi.

Conveyed deepest condolences on behalf of the Government and… pic.twitter.com/xXNwJsRTmZ— Dr. S. Jaishankar (@DrSJaishankar) December 31, 2025

    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DrSJaishankar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Begum Khaleda Zia Laid To Rest Following State Funeral: Begum Khaleda Zia, the former Prime Minister of Bangladesh, was bid farewell as thousands gathered for her funeral ceremonies in Dhaka. S. Jaishankar, India\“s External Affairs Minister, conveyed condolences and met with Khaleda Zia\“s son, Tarique Rahman. Khalid Zia, who was undergoing treatment at Apollo Hospital in Dhaka, passed away at 6 am on Tuesday morning.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143115

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com