ഫോർട്ട്കൊച്ചി∙ ആവേശം ആകാശത്തോളമുയർന്ന നിമിഷം. രാത്രി 12ന് ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും കൂറ്റൻ പപ്പാഞ്ഞിമാരിലേക്ക് തീ പടർന്നപ്പോൾ പതിനായിരങ്ങൾ ആർപ്പുവിളിച്ചു. പോയ വർഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിമാർക്ക് വിട. പാട്ടും നൃത്തവുമായി 2026ന് സുസ്വാഗതം.
- Also Read ‘എല്ലാം സെറ്റ്, ഇത്തവണ നമ്മൾ പൊളിക്കും’; റസല്യൂഷനുകൾ പലവിധം, മുഖ്യം ആരോഗ്യം! 2026നെ സ്പിരിറ്റോടെ വരവേറ്റ് കൊച്ചി
കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിച്ചത്. ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ വെളി മൈതാനത്തും രണ്ടിടത്തേക്കും വൈകിട്ട് മുതൽ ജനം എത്താൻ തുടങ്ങി. 9 മണി കഴിഞ്ഞപ്പോഴേക്കും തിരക്കേറി. പരേഡ് മൈതാനത്ത് ഹൈബി ഈഡൻ എംപി പപ്പാഞ്ഞിക്ക് തീ കൊളുത്തി. വെളി മൈതാനത്ത് നടൻ വിനയ് ഫോർട്ട് പപ്പാഞ്ഞിക്ക് തീ കൊളുത്തി.
- Also Read 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പല ഭാഗങ്ങളിലായി സ്ഥാപിച്ച പപ്പാഞ്ഞിമാരെയും അഗ്നിക്കിരയാക്കി. ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. വിദേശ വിനോദ സഞ്ചാരികൾക്ക് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. മൈതാനങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. റോഡരികിൽ വാഹന പാർക്കിങ് നിരോധിച്ചിരുന്നു.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
വൈകിട്ടോടെ തോപ്പുംപടി ബിഒടി പാലം, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ നിയന്ത്രിച്ചു. കൊച്ചിൻ കാർണിവലിന് സമാപനം കുറിക്കുന്ന കാർണിവൽ റാലി ഇന്ന് വൈകിട്ട് 4ന് ഫോർട്ട്കൊച്ചി വെളി മൈതാനത്തിന് സമീപത്ത് ആരംഭിക്കും. കേരളീയ കലകളും നിശ്ചല ദൃശ്യങ്ങളും പ്രച്ഛന്ന വേഷധാരികളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയെ വർണാഭമാക്കും. റാലി പരേഡ് മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനത്തിന് ശേഷം ഡിജെ അരങ്ങേറും. English Summary:
Kochi Carnival marks the end of the Kochi Carnival with a vibrant rally at Fort Kochi. The rally showcases Kerala\“s art forms and concludes with a DJ event, attracting both locals and tourists to celebrate the New Year. |