കൊച്ചി∙ എല്ലാം െസറ്റാണ്. ഒരാഴ്ച മുമ്പു തന്നെ ഫ്ലാറ്റിന്റെ കോണിച്ചുവട്ടിൽ പൊടിപിടിച്ചു കിടന്ന അരലക്ഷം രൂപയുടെ സൈക്കിൾ തേച്ചു മിനുക്കിയെടുത്തു. സേഫ്റ്റി ഗിയറുകളും റെഡി. എങ്കിലും നോക്കി നോക്കി വന്നപ്പോൾ എന്തോ കുറവ്, വാട്ടർ ബോട്ടിൽ! വീട്ടിൽ പല നിറത്തിലും രൂപത്തിലുമുള്ള ബോട്ടിലുകൾ ഉണ്ടെങ്കിലും ഒരു തൃപ്തിക്കുറവ്. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന ഐടി ജീവനക്കാരന്റെ മനസ്സ് സൈക്കിൾ പെഡൽ പോലെ ഊഞ്ഞാലാടി, പോകട്ടെ വണ്ടി, സ്പോർട്സ് കടയിലേക്ക്! അവിടെ എത്തുമ്പോൾ കൊച്ചിയിലെ ‘ഫിറ്റ്നസ്’ മോഹികളിൽ വലിയൊരു വിഭാഗം അവിടെയുണ്ട്, ജിം ഉപകരണങ്ങളും സൈക്കിളും മുതൽ പുതിയ ജഴ്സികളുമൊക്കെ വാങ്ങാൻ എത്തിയവർ. പുതുവർഷം ‘ആരോഗ്യ’കരമാക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്തവർ. അതെ, കൊച്ചി ‘ആരോഗ്യ കൊച്ചി’യാകും പുതുവർഷത്തിൽ എന്നാണ് വയ്പ്.
- Also Read 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ
ജോഗിങ് ട്രാക്കുകളിലും ജിമ്മുകളിലും ഇനി തിരക്കോട് തിരക്കായിരിക്കും. ട്രെഡ് മിൽ കിട്ടാൻ ക്യൂ നിൽക്കേണ്ട അവസ്ഥ. കലണ്ടറിൽ തീയതി മാറിയതോടെ നഗരത്തിന്റെ \“ഫിറ്റ്നസ്\“ സങ്കൽപങ്ങളും അടിമുടി മാറിമറിഞ്ഞു. സത്യത്തിൽ, കഴിഞ്ഞ അഞ്ചു വർഷത്തെ \“ന്യൂ ഇയർ റെസല്യൂഷനുകൾ\“ ഇപ്പോഴും പലരുടെയും \“പെൻഡിങ്\“ ലിസ്റ്റിലുണ്ടാകും. ജനുവരിയിൽ ആവേശത്തോടെ തുടങ്ങിയ പല ജിം മെമ്പർഷിപ്പുകളും ഫെബ്രുവരി പകുതിയോടെയും മാർച്ചിലുമൊക്കെ പാതിവഴിയിൽ അവസാനിച്ച ചരിത്രവും നമുക്കുണ്ട്. പക്ഷേ, അതൊന്നും ആരെയും പിന്നോട്ട് വലിക്കുന്നില്ല എന്നതാണ് രസം. ‘കഴിഞ്ഞത് കഴിഞ്ഞു, ഇത്തവണ നമ്മൾ പൊളിക്കും’ എന്ന ആത്മവിശ്വാസത്തോടെ, വിയർപ്പൊഴുക്കാൻ തയാറായി നിൽക്കുന്നവരെ കാണുമ്പോൾ ഒന്നു പറയാതിരിക്കാനാവില്ല- ഇതാണ് സ്പിരിറ്റ്! ഈ ആവേശമാണ് 2026ലേക്കുള്ള നമ്മുടെ ഇന്ധനം.
ആരോഗ്യം തന്നെയാണ് ‘മനോരമ ഓൺലൈൻ’ ബന്ധപ്പെട്ട ഭൂരിഭാഗം മനുഷ്യരുടേയും ന്യൂ ഇയർ റസല്യൂഷനിൽ ഇടം പിടിച്ചിട്ടുള്ളത്. സിഗരറ്റ് വലി നിർത്തലാണ് നഗരത്തിൽ താമസിക്കുന്ന പ്രമുഖ യുവസംവിധായകരിലൊരാളുടെ തീരുമാനം. ദിവസം 3 പായ്ക്കറ്റ് വലിച്ചിരുന്നത് അടുത്തിടെയായി ഒരു പായ്ക്കറ്റാക്കി കുറച്ചത് അതിനു വേണ്ടിയെന്നും സാക്ഷ്യം. തീരുമാനിച്ചാൽ അതിലുറച്ചു നിൽക്കുന്നതാണ് സ്വഭാവമെന്നും അതുകൊണ്ട് ഇത് നടപ്പാകുമെന്നും സംവിധായകൻ.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
സ്കൂൾ പഠനകാലം വരെ ഭരതനാട്യം പഠിച്ചെങ്കിലും അരങ്ങേറ്റം നടത്താൻ സാധിക്കാതിരുന്ന യുവ എഴുത്തുകാരിയുടെ തീരുമാനം ഈ വർഷം വീണ്ടും നൃത്തപഠനം തുടരാനാണ്. പക്ഷേ, റസല്യൂഷൻ ഒക്കെയായി എടുത്താൽ നടന്നില്ലെങ്കിലോ എന്നൊരു പേടി. അതുകൊണ്ടു നൃത്തപഠനം പുനരാരംഭിക്കുന്നത് ഒരാഴ്ച കഴിഞ്ഞ് മതിയെന്നാണ് തീരുമാനം. റെസല്യൂഷൻകാരെ കൊണ്ട് ജിമ്മൊക്കെ നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കഴിഞ്ഞ് ജിമ്മിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ് മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരൻ. ജിമ്മിൽ പോയില്ലെങ്കിലും സ്വന്തം നിലയിലെങ്കിലും വ്യായാമം ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വന്തം തീരുമാനത്തിൽ തന്നെ ഒരു ഉറപ്പുകുറവ്.
- Also Read വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ
എല്ലാവരും ഫിറ്റ്നസിനു പുറകെ പോകുമ്പോൾ ഒരു എംബിബിഎസുകാരൻ വിദ്യാർഥി വ്യത്യസ്തനാണ്. 10 കിലോ ശരീര ഭാരം കൂട്ടണമെന്നാണ് അടുത്തിടെ എംബിബിഎസിനു ചേർന്ന കൗമാരക്കാരന്റെ ആഗ്രഹം. അടുത്തിടെ പഠിക്കാൻ ചേർന്ന ശേഷം തന്റെ 5 കിലോ കുറഞ്ഞെന്നും ഇപ്പോൾ 59 കിലോ ഉള്ളത് 69 കിലോ ആക്കിയാലേ തന്റെ ‘ബിഎംഐ’ ശരിയാകൂ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ജിം ഒന്നും പറ്റില്ലെന്നും താൻ ഭക്ഷണത്തിലൂടെ ഈ ലക്ഷ്യം നേടുമെന്നും യുവാവിന്റെ ഉറപ്പ്. ‘ടോക്സിറ്റി’യിൽ നിന്ന് അകന്നു നിൽക്കുമെന്നും ഒന്നു വേഗത കുറയ്ക്കാനാണ് ശ്രമമെന്നും ബെംഗളുരുവില്‍ താമസിക്കുന്ന ഐടി പ്രഫഷനലായ നർത്തകിയുടെ തീരുമാനം. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുക പ്രധാനമെന്നും അവർ പറയുന്നു.
പ്രഫഷനൽ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനുള്ള ചില തീരൂമാനങ്ങളാണ് 2026ലേതെന്ന് കൊച്ചി കേന്ദ്രമായ ഐടി സ്ഥാപനത്തിന്റെ മേധാവിയായ വനിത പറയുന്നു. ശാരീരിക ആരോഗ്യം പ്രധാനമാണ്, അതിനുവേണ്ടിയുള്ള ശ്രമം ഉണ്ടാകുമെന്ന് പറയുമ്പോഴും പ്രധാനം ബിസിനസ് കൂടുതൽ വിപുലപ്പെടുത്തുക തന്നെയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു. ഒരു തീരുമാനവും പ്രത്യേക തീയതിയിൽ എടുക്കാറില്ലെന്നാണ് കുറ്റാന്വേഷണ മേഖലയിൽ പ്രവർത്തിക്കുന്ന നഗരത്തിലെ പ്രമുഖരിലൊരാൾ പ്രതികരിച്ചത്. ഒരു പ്രത്യേക തീയതി വച്ച് ഒരു കാര്യവും ചെയ്യാൻ പറ്റില്ലെന്നും അങ്ങനെയുള്ളത് വെറും ‘എസ്കേപിസ’മാണെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിൽ നിന്ന് അനാവശ്യരായ ആളുകളെ ഒഴിവാക്കുകയാണ് തീരുമാനമെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകരിലൊരാൾ പ്രതികരിച്ചത്. അറിയാവുന്ന എല്ലാവരും സുഹൃത്തുക്കൾ എന്നതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരിലേക്ക് ജീവിതം മാറ്റാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഒപ്പം, തനിക്ക് വേണ്ടത് ചോദിച്ചു വാങ്ങാൻ തീരുമാനിച്ചെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറാണെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അത് പ്രധാനമാണെന്ന് വളരെ സമ്മർദമേറിയ ജോലിക്കിടയിലും മാധ്യമ പ്രവർത്തകർ ഓർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒരു റസല്യൂഷനും എടുത്തിട്ടില്ലെങ്കിലും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കലാണ് ഈ വർഷം നടപ്പാക്കുക എന്നാണ് ഹൈക്കോടതിയിലെ അഭിഭാഷക പ്രതികരിച്ചത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും തീരുമാനിച്ച കാര്യങ്ങൾ നടന്നിട്ടില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ വർഷം ജിമ്മിൽ പോയി തുടങ്ങിയിരുന്നു, പക്ഷേ, മൂന്നു മാസത്തിനുള്ളിൽ അത് നിന്നു, അങ്ങനെയാകാതിരിക്കാൻ ശ്രമിക്കുമെന്നും അഭിഭാഷക പറയുന്നു.
- Also Read ‘ഇടം’ പിടിച്ചു പുതിയ ജീവിതം; ‘വലംകൈ’ വൈകാതെ ലഭിക്കുമെന്ന പ്രത്യാശയിൽ ചികിത്സപ്പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി
ഇത്തരം സമയങ്ങളിൽ കുറെ അധികം ഓഫറുകൾ തങ്ങൾ നൽകുക പതിവാണെന്നാണ് നഗരത്തിലെ ജിം നടത്തിപ്പുകാരിലൊരാൾ പ്രതികരിച്ചത്. ആറു മാസത്തെ തുക വരെ ഒരു വർഷത്തെ ഫീസായി വരെ ഓഫർ ചെയ്യാറുണ്ട്. പലരും ഫീസ് അടയ്ക്കും, പക്ഷേ രണ്ടു മൂന്നു മാസത്തിൽ കൂടുതൽ കാണാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജോലിയില്‍ ഉള്ള ആത്മാർഥത ‘ആവശ്യത്തിനേ’ കാണിക്കൂ എന്നാണ് പ്രമുഖ മള്‍ട്ടി നാഷനൽ കോർപറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വനിത പ്രതികരിച്ചത്. സെർവിക്കൽ സ്പോണ്ടലൈറ്റിസ് ആണ് ഇപ്പോൾ ബാക്കിയുള്ളത്. എടുക്കാത്തെ അവധികളെ കുറിച്ച് ഇമെയിൽ അയയ്ക്കുന്ന എച്ച്.ആറിനോട് കമ്പനി തരുന്ന ജോലി ഭാരത്തെ കുറിച്ച് സൂചിപ്പിച്ചാൽ മൗനമാണ് മറുപടിയെന്നും അവർ പറയുന്നു. അവരവർക്ക് കുറച്ചു കൂടി സമയം നൽകാൻ തീരുമാനിച്ചു, അവർ പറയുന്നു. സ്വന്തം ആരോഗ്യവും കുടുംബജീവിതവും മെച്ചപ്പെടുത്തണമെന്നാണ് ഒരു മുൻ പ്രവാസിയുെട ആഗ്രഹം. എവിടെയോ നിന്നു പോയ പുസ്തകം വായന പുതുവർഷത്തിൽ പുനരാരംഭിക്കണമെന്നും അദ്ദേഹം പറയുന്നു. കൃഷിയിലേക്ക് കൂടി കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ആഗ്രഹമെന്നും പശുക്കൾ ഉള്‍പ്പെടെയുള്ളവയുെട ഒരു ഫാം തുടങ്ങാനുള്ള ആലോചനകളിലാണെന്നും എറണാകുളം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാൾ പ്രതികരിക്കുന്നു. English Summary:
Fitness goals are a top priority for many as they step into the new year. People are focusing on adopting healthier lifestyles, setting fitness resolutions, and prioritizing both physical and mental well-being. |