ആലപ്പുഴ∙ ടെന്നിസ് ബോൾ ക്രിക്കറ്റിൽ ഓൾറൗണ്ടറായി ഗ്രൗണ്ട് നിറഞ്ഞു കളിച്ച കെ.എസ്.വിനോഷിനെ (28) വീൽചെയറിലേക്ക് ഒതുക്കാനാണു വിധി ശ്രമിച്ചത്, എന്നാൽ ആ വിധിയെ ബാറ്റും ബോളും കൊണ്ടു നേരിടുകയാണു വിനോഷ്.
- Also Read പപ്പാഞ്ഞിക്ക് തീപിടിച്ചു; ആരവം ആവേശമായി, 2026ന് സുസ്വാഗതം
വാഹനാപകടത്തിൽ പരുക്കേറ്റു ജീവിതം വീൽചെയറിലായെങ്കിലും വിനോഷ് ക്രിക്കറ്റിനെ വിട്ടില്ല. ഇപ്പോൾ ദേശീയ വീൽചെയർ ക്രിക്കറ്റ് ടീം അംഗം. ഭോപാലിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളി. മണ്ണഞ്ചേരി വടക്കനാര്യാട് കാട്ടുവേലിക്കകത്ത് വിനോഷ് പുതിയ നേട്ടങ്ങൾ സ്വന്തമാക്കുന്നു.
- Also Read ‘എല്ലാം സെറ്റ്, ഇത്തവണ നമ്മൾ പൊളിക്കും’; റസല്യൂഷനുകൾ പലവിധം, മുഖ്യം ആരോഗ്യം! 2026നെ സ്പിരിറ്റോടെ വരവേറ്റ് കൊച്ചി
മൂന്നുവർഷം മുൻപ് ആലപ്പുഴ– തണ്ണീർമുക്കം റോഡിൽ കൂട്ടുകാരൻ ഓടിച്ച ബൈക്കിൽ വിനോഷ് പോകുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അരയ്ക്കു താഴെയാണു പരുക്കേറ്റത്. കാലിന്റെ ശേഷി വീണ്ടെടുക്കാനാകാതെ മുറിച്ചുമാറ്റി. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സ ലക്ഷങ്ങളുടെ ബാധ്യതയുമുണ്ടാക്കി. ഇപ്പോഴും ചികിത്സ തുടരുന്നു. ഇതിനിടയിലാണു ക്രിക്കറ്റിൽ താരമാകുന്നത്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
2025ൽ തമിഴ്‌നാട്ടിൽ നടന്ന ടൂർണമെന്റിൽ കേരള ടീം വിജയിച്ചപ്പോൾ രണ്ടു തവണ മാൻ ഓഫ് ദ് മാച്ചായും മാൻ ഓഫ് ദ് സീരിസായും തിളങ്ങിയതു വിനോഷാണ്. കൂട്ടുകാരും നാട്ടുകാരുമാണു ശക്തി. മത്സരങ്ങൾക്കു പോകാൻ സാമ്പത്തികമായി സഹായിക്കുന്നതും വീട്ടുമുറ്റത്തു പരിശീലിക്കുമ്പോൾ ഒപ്പം കളിക്കുന്നതുമെല്ലാം കൂട്ടുകാരാണ്.
തയ്യൽ തൊഴിലാളിയായ അച്ഛൻ ശ്രീകുമാർ, അങ്കണവാടി വർക്കറായ അമ്മ സിന്ധു, സഹോദരൻ വിഷ്ണു–ഇതാണു വിനോഷിന്റെ കുടുംബം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജല അതോറിറ്റിയുടെ ഹരിപ്പാട് പമ്പ്ഹൗസിൽ ഇപ്പോൾ താൽക്കാലിക ജോലി ലഭിച്ചിട്ടുണ്ട്. ബസിലാണു യാത്ര. English Summary:
Wheelchair Cricket player Vinosh overcomes adversity to play for the Indian national team. Despite a life-altering accident, Vinosh\“s passion for cricket led him to national success. He now represents the spirit of resilience and determination. |