search

മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണം

cy520520 1 hour(s) ago views 482
  



ആലുവ ∙ മഹാശിവരാത്രി നാളിൽ ഉപവസിച്ചും ഉറക്കമൊഴിഞ്ഞും നാടിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ ജനലക്ഷങ്ങൾ മണപ്പുറത്ത് ബലിതർപ്പണം നടത്തി പിതൃമോക്ഷ പുണ്യത്തിന്റെ സായുജ്യമടഞ്ഞു. മഹാദേവ ക്ഷേത്രത്തിൽ അർധരാത്രി, ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃകർമങ്ങൾ തുടങ്ങിയതെങ്കിലും പുഴയോരത്തെ ബലിത്തറകളിൽ വൈകിട്ടുതന്നെ തർപ്പണം ആരംഭിച്ചു. കുംഭത്തിലെ അമാവാസി ദിനമായ നാളെ രാവിലെ വരെ ഇതു തുടരും.
What you should read next

  • അരിവാൾ കല്ലിൽ തട്ടിയപ്പോൾ സംഭവിച്ച ദിവ്യാദ്ഭുതം; ചുറ്റിലും വെള്ളം, ഒരിക്കലും വറ്റാത്ത കിണർ; മലപ്പുറത്തുണ്ട് ഗംഗയൊഴുകുന്ന ശിവക്ഷേത്രം Life +
      

         
    •   
         
    •   
        
       


ദേവസ്വം ബോർഡ് 116 ബലിത്തറകൾ ഒരുക്കിയിരുന്നു. ഇവിടെ മുന്നൂറോളം പുരോഹിതന്മാർ പിതൃകർമങ്ങൾക്കു നേതൃത്വം നൽകി. വൻ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രകർമങ്ങൾക്കു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ശിവരാത്രി വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും ഒരു മാസംകൂടി ഉണ്ടാകും. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിയിട്ടു. സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ, ജനറൽ കൺവീനർ വി.ഡി. രാജൻ എന്നിവർ നേതൃത്വം നൽകി. ദാർശനിക സമ്മേളനം ജസ്റ്റിസ് വി.എം. ശ്യാംകുമാറും സർവമത സമ്മേളനം ജസ്റ്റിസ് കെ.വി. ജയകുമാറും ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.
JUST IN


  • 50 SECONDS AGO   മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണം Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   പാക്കിസ്ഥാനു കൂട്ടത്തകർച്ച, ലോകകപ്പ് മത്സരം തീരുംമുൻപേ സ്റ്റേ‍ഡിയം വിട്ട് മൊഹ്സിൻ നഖ്‍വി- വിഡിയോ Cricket
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ‘വിഎസിന്റെ സുരേഷ്, ഇനി കോൺഗ്രസ് സുരേഷ്’; യുഡിഎഫ് സ്വതന്ത്രനായേക്കും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Shivarathri at Aluva Manappuram: Balitharppanam rites marked the Maha Shivaratri festival at Aluva Manappuram, as lakhs of people gathered to seek spiritual salvation for their ancestors. The sacred offerings, led by hundreds of priests along the riverbank, continued until the Kumbham Amavasi morning, fulfilling an ancient tradition.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158298